For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിൻ്റെ കല്യാണ വാർത്ത കേട്ട് സങ്കടം വന്നു; കൂട്ടുകാരൊക്കെ കളിയാക്കിയ നിമിഷത്തെ കുറിച്ച് മാളവിക മേനോന്‍

  |

  നടനല്‍ നിന്ന് സംവിധായകനായി തിളങ്ങി നില്‍ക്കുകയായിരുന്നു പൃഥ്വിരാജ്. ഏറ്റവുമൊടുവില്‍ കോള്‍ഡ് കേസ് എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലെത്തി. ഇനി അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതുമായി നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. ഇതിനിടെ ഭാര്യ സുപ്രിയ മേനോനെപ്പമുള്ള പഴയൊരു ഫോട്ടോ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുകയാണ്.

  ബോളിവുഡിൻ്റെ പ്രിയ നടൻ, പൊതുനിരത്തിൽ നിന്നുള്ള കാർത്തിക് ആര്യൻ്റെ പുത്തൻ ഫോട്ടോസ്

  മാലിദ്വീപില്‍ നിന്നും കഴുത്തില്‍ പൂമാല ഒക്കെ വിട്ട് വധു വരന്മാരെ പോലെ സന്തോഷത്തിലായിരുന്നു താരങ്ങള്‍. ഈ ചിത്രം വൈറലായതിന് പിന്നാലെ നടി മാളവിക മേനോന്‍ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. പൃഥ്വിയുടെ വിവാഹ വാര്‍ത്ത വന്ന സമയത്തെ അവസ്ഥയെ കുറിച്ചായിരുന്നു നടി വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം...

  ഹീറോയിലേക്ക് സരയു ചേച്ചിയാണ് എന്നെ സജസ്റ്റ് ചെയ്തത്. ഞാന്‍ പൃഥ്വിരാജിന്റെ കട്ട ഫാനാണ്. ഹീറോയില്‍ അഭിനയിക്കാമെന്ന് ചാടിക്കയറി സമ്മതിച്ചതിന്റെ കാരണവും അതിലെ നായകന്‍ പൃഥ്വിരാജ് ആയത് കൊണ്ടാണ്. രാജുച്ചേട്ടനെ നേരില്‍ കാണാമല്ലോ എന്നായിരുന്നു ആ സൈറ്റിലേക്ക് പോകുമ്പോഴുള്ള എന്റെ സന്തോഷം. കോളനിയുടെ സെറ്റില്‍ ഡള്‍ മേക്കപ്പിട്ട് നില്‍ക്കുമ്പോള്‍ പക്ഷേ സങ്കടമായി. ഈശ്വരാ... രാജുച്ചേട്ടന്‍ എന്നെ ആദ്യമായി കാണുന്നത് ഈ കോലത്തിലാണല്ലോ എന്ന സങ്കടം.

  ഷൂട്ട് കഴിഞ്ഞ് പോകും മുമ്പേ കറുപ്പിച്ച രൂപമൊക്കെ മാറ്റി രാജുച്ചേട്ടന്റെ മുന്നില്‍ ചെന്ന് നില്‍ക്കാന്‍ പറ്റണേയെന്ന എന്റെ പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടു. സ്‌കൂളില്‍ എന്റെയൊപ്പം പഠിച്ച കുട്ടികള്‍ക്കെല്ലാം എനിക്ക് പൃഥ്വിരാജിനോടുള്ള ആരാധന അറിയാം. ആ സമയത്തായിരുന്നു രാജുച്ചേട്ടന്റെ കല്യാണം കഴിഞ്ഞത്. എനിക്ക് അപ്രതീക്ഷിതമായ ആ വാര്‍ത്ത കേട്ട് സത്യത്തില്‍ സങ്കടം വന്നു. കൂട്ടുകാരൊക്കെ അതും പറഞ്ഞ് കളിയാക്കുമായിരുന്നു എന്നും ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറയുന്നു.

  ആദ്യമായി ഒരു താരത്തിന്റെ നായികയാകാന്‍ സാധിച്ചത് 916 ല്‍ ആണ്. ആസിഫ് അലിയുടെ നായികയായിട്ടാണ്. ആ സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് തമിഴില്‍ നിന്നൊക്കെ ഓഫറുകള്‍ വന്ന് തുടങ്ങിയത്. തമിഴ് എനിക്ക് വളരെ ഇഷ്ടമാണ്. ഇതുവരെ ഏഴെട്ട് തമിഴ് സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. എങ്കെയും എപ്പോഴും ചെയ്ത സംവിധായകന്‍ ശരവണന്‍ സാറിന്റെ ഇവന്‍ വേറെ മാതിരി എന്ന തമിഴ് സിനിമയിലെ നായികയുടെ അനിയത്തിയായി ചെയ്ത വേഷം ഇപ്പോഴും പലരും ഓര്‍മ്മിക്കുന്നുണ്ട്. നടന്‍ എന്ന ചിത്രത്തില്‍ ജയറാമേട്ടനൊപ്പം അഭിനയിച്ചു. മലയാളത്തിലെ എല്ലാ താരങ്ങളും ബെസ്റ്റല്ലേ. എല്ലാവരുടെയുമൊപ്പം എനിക്ക് അഭിനയിക്കണമെന്നുണ്ട്. രാജു ചേട്ടന്റെയൊപ്പം ഇനിയും അഭിനയിക്കണം.

  മാമാങ്കത്തിന്റെ ഫസ്റ്റ് ഷെഡ്യൂളില്‍ ഒരു മാസത്തോളം ഞാനഭിനയിച്ചിരുന്നു. പിന്നീട് ഒരു ഗ്യാപ്പ് വന്നു. അടുത്ത ഷെഡ്യൂളില്‍ എനിക്ക് അഭിനയിക്കാന്‍ പറ്റിയില്ല. അത് അവരുടെയോ എന്റെയോ കുഴപ്പമായിരുന്നില്ല. മാമാങ്കത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ തുടങ്ങിയ സമയത്താണ് പൊറിഞ്ചു മറിയം ജോസിന്റെയും ഷൂട്ടിങ്ങ് തുടങ്ങിയത്. മാമാങ്കത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ തുടങ്ങിയത്.

  Recommended Video

  Prithviraj and Dulquer's friendly chat in Instagram | FIlmiBeat Malayalam

  മാമാങ്കത്തില്‍ സംവിധായകനുള്‍പ്പെടെ കുറെ പേരുടെ കാര്യത്തില്‍ മാറ്റം വന്നു. പൊറിഞ്ചു മറിയം ജോസിലേക്ക് ഓഫര്‍ വന്നപ്പോള്‍ മാമാങ്കം ടീമുമായി ഞാന്‍ ഡേറ്റിന്റെ കാര്യമൊക്കെ സംസാരിച്ചിരുന്നു. പക്ഷേ അവര്‍ക്ക് പല കാരണങ്ങളാലും കൃത്യമായ ഡേറ്റ് പറയാനും പറ്റിയില്ല. പൊറിഞ്ചു വില്‍ അഭിനയിച്ച് തുടങ്ങി രണ്ടാം ദിവസം എനിക്ക് മാമാങ്കത്തിലേക്ക് വീണ്ടും വിളി വന്നു., അങ്ങനെ മാമാങ്കം ഒഴിവാക്കേണ്ടി വന്നു. വല്ലാത്ത സങ്കടമായിരുന്നു ആ ദിവസമെന്നും മാളവിക പറയുന്നു.

  English summary
  Malavika Menon Recalls Prithviraj And Supriya Marriage And Its Impact On Her Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X