For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഹണി റോസ് ആകാൻ ശ്രമിക്കുകയണോ? എന്ത് ചെയ്തിട്ടും അങ്ങ് കേറിവരുന്നില്ലല്ലോ'; മാളവികയെ വിമർശിച്ച് സോഷ്യൽമീഡിയ!

  |

  മാളവിക.സി.മേനോൻ സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും വളരെ സജീവമായി നിൽക്കാൻ ശ്രദ്ധിക്കാറുണ്ട്. പലരും സിനിമയിലെ അഭിനയത്തോടൊപ്പം തന്നെ മോഡൽ ഫോട്ടോഷൂട്ടുകളും റീൽസും മറ്റും ചെയ്യാറുണ്ട്.

  സിനിമ താരങ്ങൾ ഈ കാര്യത്തിൽ ഒട്ടും പിന്നിലല്ല. സിനിമയിൽ നായികയായും സഹ നടിയായുമെല്ലാം അഭിനയിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് മാളവിക മേനോൻ.

  Also Read: അത്രയും പ്രായമുള്ളൊരു മകനുണ്ടെനിക്ക്; ഭര്‍ത്താവുണ്ടാകില്ലെന്ന് പറഞ്ഞിട്ടാണ് വന്നത്! മൗനരാഗം സീരിയല്‍ നടി അഞ്ജു

  ആദ്യ സിനിമ മുതൽ ഏത് വേഷവും ചെയ്യാൻ ശ്രദ്ധിക്കുന്ന ഒരാളാണ് മാളവിക. സാധാരണ നായികയായി അഭിനയിച്ച് കഴിഞ്ഞാൽ ചെറിയ സഹനടി റോളുകൾ ഒന്നും താരങ്ങൾ അഭിനയിക്കാറില്ല. അവരിൽ നിന്നെല്ലാം മാളവിക ഏറെ വ്യത്യസ്തായാകുന്നത് ഇതുകൊണ്ട് തന്നെയാണ്.

  അനിയത്തിയായും കൂട്ടുകാരിയായും സഹപ്രവർത്തകയായുമെല്ലാം മാളവിക ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചിട്ടുണ്ട്. 2022ൽ‌ റിലീസായ ആറോളം സിനിമകളിൽ മാളവിക ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഭാഗമായിട്ടുണ്ട് മാളവിക.

  സിനിമ അഭിനയം പോലെ താരം കൊണ്ട് നടക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ. ധാരാളം വസ്ത്ര ബ്രാൻഡുകൾ ഷൂട്ടുകളിൽ മാളവിക തിളങ്ങാറുണ്ട്. അതിപ്പോ നാടൻ വേഷമാണെങ്കിലും മോഡേൺ ഗ്ലാമറസ് വേഷമാണെങ്കിലും മാളവിക അതിൽ അതിസുന്ദരിയായ കാണപ്പെടാറുണ്ട്.

  അടുത്തിടെ മോഡേൺ വസ്ത്രത്തിൽ ഹോട്ട് ഫോട്ടോഷൂട്ടുമായി മാളവിക എത്തിയിരുന്നു. മാളവികയുടെ ന്യൂ ഇയർ ആഘോഷം ​ഗോവയിലായിരുന്നു. എല്ലാവരേയും പോലെ മാളവികയും ന്യൂ ഇയർ അടിച്ച് പൊളിച്ചു. ​

  ഗോവയിലെ ന്യൂ ഇയർ സ്പെഷ്യൽ സൺ ബേൺ പാർട്ടിയിലും ​മാളവിക പങ്കെടുത്തിരുന്നു. കളർഫുൾ ന്യൂ ഇയർ ആഘോഷത്തിന്റെ ചിത്രങ്ങൾ ശേഷം മാളവിക സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

  പിങ്ക് നിറത്തിലുള്ള ​ഗ്ലാമർ വസ്ത്രവും ഷൂസും സൺ​ഗ്ലാസും ധരിച്ചാണ് മാളവിക പാർട്ടിയിൽ പങ്കെടുക്കാനെത്തിയത്. സ്പെഷ്യൽ ​ഗാലറിയിൽ കേറി നിന്ന് സൺ ബേൺ പാർട്ടി ആസ്വദിക്കുന്ന ചിത്രങ്ങളും മാളവിക പങ്കുവെച്ചിരുന്നു.

  Also Read: മഞ്ഞചരടും താലിയും സമ്മാനിച്ച് അനു; ക്ഷണക്കത്തുമായി തങ്കച്ചന്‍! സ്റ്റാര്‍ മാജിക്കിലൂടെ സത്യം പറഞ്ഞ് താരങ്ങള്‍

  ഇപ്പോഴിത ആ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് മുതൽ നിരവധി അധിക്ഷേപ കമന്റുകളാണ് മാളവികയ്ക്ക് എതിരെ വരുന്നത്. മാളവികയുടെ വസ്ത്രധാരണ രീതിയാണ് പലരും ഹേറ്റ് കമന്റ് ഇടുന്നതിന് കാരണമായത്.

  ഒരു സ്ത്രീയെ എത്തരത്തില്ലെല്ലാം മോശമായി സംസാരിക്കാൻ സാധിക്കുമോ അതിനും അപ്പുറത്തേക്ക് കടന്നാണ് പലരും മാളവികയുടെ ഫോട്ടോഷൂട്ടിനെ വിമർശിച്ച് കമന്റുകൾ കുറിച്ചത്.

  ആദ്യത്തെ കമന്റ് ഹണി റോസ് ആകാൻ ശ്രമിക്കുകയാണോ എന്നതായിരുന്നു. ആ കമന്റിന് കുറിക്കുകൊള്ളുന്ന മറുപടി മാളവിക ഉടനടി നൽകി.

  'എനിക്ക് ഞാനായി ജീവിക്കാനാണ് ഇഷ്ടം' എന്നാണ് മാളവിക മറുപടിയായി കുറിച്ചത്. 'നല്ല കിടിലൻ ചരക്ക്... കിട്ടുന്നവന്റെ യോഗം, എന്തൊക്കെ ചെയ്തിട്ടും അങ്ങോട്ട് കേറി വരുന്നില്ലല്ലോ സജി, ആരും മൈൻഡ് പോലും ചെയ്യുന്നില്ലല്ലോ' തുടങ്ങിയുള്ള കമന്റുകളാണ് മാളവികയെ പരിഹസിച്ച് വന്നത്.

  ചിലർ‌ മാളവികയെ അനുകൂലിച്ചും കമന്റുകൾ ചെയ്തിട്ടുണ്ട്. ഇത്തരം ചിന്തകളും കമന്റുകളും എഴുതാൻ തോന്നുന്നത് ഒരു മെന്റൽ ഡിസീസ് ആണെന്നാണ് ഒരു ആരാധകൻ മാളവികയെ അനുകൂലിച്ച് കുറിച്ചത്.

  മാളവിക മാത്രമല്ല മലയാള സിനിമയിലെ ഒട്ടുമിക്ക നടിമാരും ഇത്തരത്തിൽ സൈബർ ആങ്ങളമാരുടെ ആക്ഷേപത്തിനും പരിഹാസത്തിനും ഇരയാകാറുണ്ട്. മോഡേൺ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുമ്പോഴാണ് ഇത്തരക്കാരുടെ ആക്രമണം കൂടുതലെന്ന് മാത്രം.

  യുവനടി അനശ്വര ​രാജനും ഹണി റോസുമെല്ലാം ഇത്തരക്കാരുടെ സ്ഥിരം ഇരകളാണ്. എന്തൊക്കെ വിമർശനങ്ങളുണ്ടായാലും തനിക്ക് തുണയായി കുടുംബം കൂട്ടുണ്ടെന്നാണ് മുമ്പെല്ലാം അഭിമുഖങ്ങളിൽ മാളവിക പറഞ്ഞിട്ടുള്ളത്. അമ്മയാണ് പലപ്പോഴും നല്ല വസ്ത്രങ്ങൾ മാളവികയ്ക്ക് സെലക്ട് ചെയ്ത് കൊടുക്കുന്നത്.

  Read more about: malavika menon
  English summary
  Malavika Menon's New Year Pictures Invite Trolls, Here's How Actress Handled It-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X