twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഹീറോയിസം കാണില്ല... യഥാർഥ്യം മാത്രം, ചെറിയ വേഷങ്ങൾ ചെയ്യുന്നതിന് കാരണമുണ്ട്'; സിബി തോമസ്!

    |

    എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആസിഫ് അലി ചിത്രമാണ് കുറ്റവും ശിക്ഷയും. 'കുറ്റവും ശിക്ഷയും എന്ന സിനിമ എന്റെ കരിയറിനെ ഇതിന് മുമ്പും പിമ്പും എന്നിങ്ങനെ രണ്ടായി തിരിക്കുമെന്ന് എനിക്കുറപ്പുണ്ട്...' എന്നാണ് ആസിഫ് അലി തന്നെ ഒരിക്കൽ ചിത്രത്തെ കുറിച്ച് സംസാരിക്കവെ വിശേഷിപ്പച്ചത്.

    Recommended Video

    എന്നെങ്കിലും ഫഹദിനെ വച്ച് സിനിമ ചെയ്യും | Sibi Thomas Talks About Fahadh Fasil | #Interview

    രാജീവ് രവിയുടെ സംവിധാനത്തിൽ ഫിലിംറോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺകുമാറാണ് കുറ്റവും ശിക്ഷയും നിർമിച്ചിരിക്കുന്നത്. കമ്മട്ടിപ്പാടം എന്ന ജനപ്രിയ ചിത്രം പുറത്തിറങ്ങി ആറ് വർഷത്തിന് ശേഷമാണ് രാജീവ് രവിയുടെ സംവിധാനത്തിൽ ഒരു സിനിമ മലയാളത്തിലെത്തുന്നത്.

    ​'ലോകത്തിലെ ആദ്യത്തെ ഗർഭമാണോ എന്ന ചോദ്യം കേൾക്കണ്ടല്ലോ'; ​ഗർഭകാലം രഹസ്യമാക്കിയതിനെ കുറിച്ച് ശാലു കുര്യൻ!​'ലോകത്തിലെ ആദ്യത്തെ ഗർഭമാണോ എന്ന ചോദ്യം കേൾക്കണ്ടല്ലോ'; ​ഗർഭകാലം രഹസ്യമാക്കിയതിനെ കുറിച്ച് ശാലു കുര്യൻ!

    ഒരു പൊലീസ് കഥ എന്നതിനുമപ്പുറം ഇതുവരെ ചർച്ച ചെയ്യപ്പെടാത്ത പൊലീസ് അന്വേഷങ്ങളുടെ വിശദാംശങ്ങളാണ് കുറ്റവും ശിക്ഷയും സിനിമയുടെ പ്രമേയം. ഒരു നടൻ എന്ന നിലയിൽ തീർച്ചയായും ആസിഫ് അലിയുടെ വളർച്ചയുടെ അടുത്ത ഘട്ടമായിരിക്കും ഇതിലെ സാജൻ ഫിലിപ്പ് എന്ന കഥാപാത്രം.

    നിസഹായതയും, നിരാശയും എന്നാൽ അതിനൊപ്പം കർത്തവ്യനിരതനുമാണ് ആസിഫ് അലിയുടെ സാജൻ ഫിലിപ്പ് എന്നാണ് റിപ്പോർട്ട്. ദൃശ്യഭംഗിയുടെ വൈവിധ്യമാണ് കുറ്റവും ശിക്ഷയും തരുന്ന മറ്റൊരു പ്രതീക്ഷ. കേരളവും നോർത്ത് ഇന്ത്യയുമായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.

     'ബ്ലെസ്ലിക്ക് ക്യാപ്റ്റൻസി നേടി കൊടുത്ത ശേഷം തലയിൽ തുണിയിട്ട് നടക്കേണ്ട അവസ്ഥയാണ്'; പരിഹസിച്ച് ധന്യ! 'ബ്ലെസ്ലിക്ക് ക്യാപ്റ്റൻസി നേടി കൊടുത്ത ശേഷം തലയിൽ തുണിയിട്ട് നടക്കേണ്ട അവസ്ഥയാണ്'; പരിഹസിച്ച് ധന്യ!

    ഹീറോയിസം കാണില്ല

    തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിൽ കള്ളൻ പ്രസാദിനെ വിറപ്പിച്ച എസ്ഐ സാജൻ മാത്യുവിനെ അവതരിപ്പിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ സിബി തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

    അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള യഥാർഥ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. സിനിമ പ്രേക്ഷകരിലേക്ക് എത്താൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഫിലിമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ താൻ എഴുതിയ ആദ്യ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സിബി തോമസ്.

    'പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വർഷങ്ങൾക്ക് മുമ്പ് അഭിനയം പഠിക്കാൻ പോയിരുന്നു. അവിടെ വെച്ചാണ് രാജീവ് രവിയെ പരിജയം. ആർട്ടിഫിഷലായി ഒന്നും സിനിമയിൽ ഉണ്ടാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു.'

    റിയലിസ്റ്റിക്കായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു

    'അതുകൊണ്ടാണ് റിയലിസ്റ്റിക്ക് സിനിമകൾ ചെയ്യുന്ന രാജീവ് രവിയെ സമീപിച്ചത്. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോൾ ചെയ്യാമെന്ന് സമ്മതിച്ചു. സർവീസിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടായ അനുഭവമാണ് സിനിമയുടെ കഥ.'

    'രണ്ട് മാസം എടുത്താണ് തിരക്കഥ എഴുതിയത്. അതിന് മുമ്പ് പലപ്പോഴായി ചെറിയ കുറിപ്പുകൾ പോലെ കുത്തി കുറിച്ച് ഇടുമായിരുന്നു. അത് ഭാര്യ ഞാനില്ലാത്തപ്പോൾ‌ വായിക്കും. ശേഷം ഞാൻ വരുമ്പോൾ ബാക്കി കഥ പറയാൻ ആവശ്യപ്പെടും.'

    'അങ്ങനെ പറഞ്ഞ് കൊടുക്കുമ്പോൾ ആകാംഷയോടെ കേൾക്കുന്നതായി തോന്നി. അങ്ങനെയാണ് സിനിമയാക്കാനുള്ള കഥയാക്കി മാറ്റിയത്. കഥാപാത്രങ്ങളെ കുറിച്ചെല്ലാം നന്നായി പഠിച്ച ശേഷമാണ് താരങ്ങളെ തെരഞ്ഞെടുത്തത്.'

    'കൂടാതെ ഞാൻ പറഞ്ഞ വളരെ ചെറിയ കാര്യം പോലും ശ്രദ്ധിച്ച് അഭിനേതാക്കളുടെ രൂപത്തിൽ പോലും അത് കൊണ്ടുവരാൻ രാജീവ് രവിക്ക് കഴിഞ്ഞിട്ടുണ്ട്.'

    ചെറിയ റോളുകളിലേക്ക് ഒതുങ്ങിപ്പോയോ?

    'എന്റെ ജോലിയെ ബാധിക്കാതെയാണ് ഞാൻ സിനിമകളിൽ അഭിനയിക്കുന്നത്. അങ്ങനെ ചെയ്താൽ മതിയെന്നത് എന്റെ തീരുമാനമായിരുന്നു. ഞാൻ ഇതുവരെ ചെയ്ത കഥപാത്രങ്ങൾ ചെറുതാണെങ്കിലും അവയെല്ലാം പ്രേക്ഷകർ ഓർമിക്കുന്നുണ്ട്.'

    'ഞാൻ‌ തൊണ്ടിമുതലും ദൃക്സാ​ക്ഷിയുമെന്ന സിനിമയിൽ സീരിയസായി പറഞ്ഞ ഡയലോ​ഗും ചെയ്ത ആക്ഷനും കണ്ട് ചിരിച്ച് മണ്ണ് കപ്പിയെന്ന് പലരും പറഞ്ഞിട്ടുണ്ട്. യഥാർഥത്തിൽ വളരെ ​ഗൗരവത്തോടെയാണ് ആ രം​ഗങ്ങൾ ചെയ്തത്.'

    'അങ്ങനെ അഭിപ്രായങ്ങൾ വന്ന ശേഷമാണ് കോമഡിയും ശ്രമിക്കാമെന്ന് തോന്നിയത്. സുരാജിനോട് ഒരു ജയിൽപുള്ളിയുടെ കഥ സിനിമയാക്കുന്നത് സംബന്ധിച്ച് സംസാരിച്ചിരുന്നു. ഞാൻ അത് തിരക്കഥയാക്കി മാറ്റേണ്ട താമസം മാത്രമേയുള്ളൂ.'

    'ഫഹദ് ഫാസിലിനോടും ഒരു കഥ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഇപ്പോൾ സമയമില്ല. നല്ല തിരക്കുണ്ട്. കുറച്ചൊന്ന് വിശ്രമിക്കുമ്പോൾ ആ കഥയും സിനിമയാക്കണമെന്നാണ് ആ​ഗ്രഹം' സിബി തോമസ് പറയുന്നു.

    Read more about: rajeev ravi
    English summary
    malayalam actor and police officer Sibi Thomas open up about Kuttavum Shikshayum movie behind story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X