For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മോശം സമയത്ത് സ്വന്തം നാവ് പോലും പാമ്പായി വരും'; പത്ത് വര്‍ഷത്തോളം സിനിമയില്ലായിരുന്നുവെന്ന് നടന്‍ അശോകന്‍

  |

  സംവിധായകന്‍ പത്മരാജന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് അശോകന്‍. പെരുവഴിയമ്പലത്തിലൂടെ മലയാളസിനിമയിലേക്ക് ഒരു പരിഭ്രമത്തോടെ കയറിവന്ന അശോകനെ ഇന്നും ആരാധകര്‍ മറന്നിട്ടില്ല. പിന്നീട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ യുവത്വനിരയില്‍ തിളങ്ങിനിന്ന താരമായി മാറുകയായിരുന്നു അശോകന്‍.

  പക്ഷെ, പിന്നീട് അദ്ദേഹത്തിന് അവസരങ്ങള്‍ കുറയുന്ന കാഴ്ചയാണ് കണ്ടത്. ഏറെക്കാലം മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്ന അദ്ദേഹം അതേക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍. കൈരളി ടിവിയിലെ ജെ.ബി.ജങ്ഷനില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അശോകന്റെ പ്രതികരണം.

  അശോകന്റെ വാക്കുകളില്‍ നിന്നും:' 1994-95 കാലം മുതല്‍ സിനിമകളൊന്നും കിട്ടാതെയായി. എന്നില്‍ നിന്നും സിനിമ അകന്നുപോയെന്നു പറയുന്നതാവും ശരി. ഞാന്‍ അന്നും ഇന്നും ഇവിടെത്തന്നെയുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഇന്നും അറിയില്ല. അതൊക്കെ സിനിമയുടെ ഒരു ഭാഗമെന്ന് മാത്രം കരുതുന്നു.

  കാലം മോശമാകുമ്പോള്‍ ആളുകളോട് ആര് എന്തു പറഞ്ഞിട്ടും ഒരു കാര്യമില്ല. ചിലപ്പോള്‍ നമ്മുടെ നാവായിരിക്കും പാമ്പായി മാറുന്നത്. പക്ഷെ, ഞാനിതു വരെ അങ്ങനെയൊരു പ്രശ്‌നമൊന്നും ഉണ്ടാക്കിയിട്ടില്ല. നമ്മുടെ മോശം സമയമാണെങ്കില്‍ പറയുന്നതെല്ലാം മോശമായിട്ടേ വരൂ. പക്ഷെ, നല്ല സമയമാണെങ്കില്‍ എന്ത് പറഞ്ഞാലും കുഴപ്പമില്ല, അത് നല്ലതായേ വരൂ.'

  Also Read: മകന്‍ ജനിച്ച ശേഷം അദ്ദേഹത്തിനൊപ്പം ജീവിച്ചിട്ടില്ല; ഭര്‍ത്താവ് രവിചന്ദ്രനുമായി പിരിഞ്ഞതിനെ പറ്റി ഷീല

  കാലത്തിനനുസരിച്ച് മാറേണ്ടതായിരുന്നു, തിരുത്തലുകള്‍ വരുത്തേണ്ടതായിരുന്നു, എന്തായിരുന്നു പോരായ്മ എന്നിവയെക്കുറിച്ചെല്ലാം ആത്മപരിശോധന നടത്തിയോ എന്ന ചോദ്യത്തിന് അശോകന്റെ മറുപടി ഇതായിരുന്നു: അതുകൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നമുക്ക് അര്‍ഹതപ്പെട്ടത് നമുക്കു കിട്ടും. അല്ലാത്തത് കിട്ടില്ല എന്ന വിശ്വാസമുണ്ട്. അനുഭവങ്ങള്‍ കൊണ്ടാണ് ഞാന്‍ വിശ്വാസിയായി മാറിയത്. കാലങ്ങള്‍ കൊണ്ടുണ്ടായ അനുഭവങ്ങളാണ് എന്നെ പലതും പഠിപ്പിച്ചത്.

  ഞാന്‍ അങ്ങനെ പറഞ്ഞത് കൊണ്ടാണ് എനിക്ക് കിട്ടാതിരുന്നത്, ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ കിട്ടിയേനേ എന്നൊക്കെയുള്ള ധാരണ എല്ലാവര്‍ക്കും ഉള്ളതുപോലെ എനിക്കും ഉണ്ടായിരുന്നു. പക്ഷെ, ഇപ്പോള്‍ അങ്ങനെയുള്ള നിരാശയോ ദുഃഖമോ ഒന്നും ഇല്ല.

  കാരണം സിനിമയില്‍ എക്കാലവും ഒരേപോലെ നില്‍ക്കാന്‍ സാധിക്കില്ലല്ലോ. അങ്ങനെയുള്ളവര്‍ വളരെ വിരളമല്ലേ. ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോള്‍ മനസ്സിനൊരു സമാധാനമാണ്.

  Also Read:'റോബിന്‍ പുറത്തുപോയതില്‍ ഇപ്പോള്‍ ദില്‍ഷ സന്തോഷിക്കുകയല്ലേ?' റിയാസിന് ദില്‍ഷ കൊടുത്ത മറുപടി ഇങ്ങനെ

  പക്ഷെ, എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു കാര്യം മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നതാണ്.

  1995 മുതല്‍ പത്ത് വര്‍ഷത്തോളം ഞാന്‍ സിനിമയില്‍ ഇല്ലായിരുന്നു. പിന്നെയൊരു സിനിമ ലഭിക്കുന്നത് 2005-ന് ശേഷമാണ്. അക്കാലത്ത് സീരിയലിലും ടി വി ഷോകളിലും അഭിനയിച്ചാണ് ആ വിടവ് ഞാന്‍ നികത്തിയത്.

  Also Read: '95 ദിവസങ്ങൾക്ക് ശേഷം ഞാനെന്റെ ക്വീനിനെ കണ്ടു'; മുംബൈ എയർപോട്ടിൽ ഭാര്യയെ സ്വീകരിക്കാനെത്തി റോൺ‌സൺ!

  അപ്പോള്‍ കൂടെയുള്ളവര്‍ നിങ്ങള്‍ ഇവിടെ നില്‍ക്കേണ്ട ആളല്ല, ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ എന്നൊക്കെ ചോദിയ്ക്കുമ്പോള്‍ എനിക്ക് പരിഹാസമല്ല, അഭിമാനമാണ് തോന്നാറുള്ളത്. അത്രയും നല്ലൊരു ക്രെഡിറ്റ് ഞാന്‍ ചെയ്തു വച്ചിട്ടുണ്ടല്ലോ. വെറുതെ ചില ക്യാരക്ടര്‍ റോളുകള്‍ മാത്രം ചെയ്ത ആളായിരുന്നുവെങ്കില്‍ എന്നോടത് ചോദിക്കില്ലായിരുന്നു.' അശോകന്‍ വ്യക്തമാക്കുന്നു.

  Read more about: ashokan malayalam movies
  English summary
  Malayalam Actor Ashokan opens up about his movie career in an old interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X