twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്മരാജന്റെ സിനിമകളില്‍ വസ്ത്രാലങ്കാരം; സുരേന്ദ്രന്‍ ഇന്ദ്രന്‍സായ കഥ

    |

    മലയാള സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് ശ്രദ്ധ നേടിയ താരമാണ് ഇന്ദ്രന്‍സ്. ഹാസ്യവേഷങ്ങള്‍ മാത്രമല്ല, അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും തിളങ്ങിയ ഇന്ദ്രന്‍സിന്റെ സമീപകാല ചിത്രങ്ങള്‍ പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയാണ് നേടുന്നത്. അടുത്തിടെ ഇറങ്ങിയ ഹോം, ഉടല്‍ എന്നീ ചിത്രങ്ങള്‍ ഇന്ദ്രന്‍സിലെ അഭിനേതാവിന്റെ ഭാവപ്രകടനങ്ങള്‍ക്ക് മാറ്റുകൂട്ടുന്നവയാണ്.

    തന്റെ സിനിമാജീവിതത്തെക്കുറിച്ചും കടന്നുവന്ന വഴികളെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ ഇന്ദ്രന്‍സ്. ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഇന്ദ്രന്‍സ് തന്റെ ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും വാചാലനായത്. തയ്യല്‍ക്കാരനില്‍ നിന്നും സിനിമയിലെ വസ്ത്രാലങ്കാരം ചെയ്ത്, പിന്നീട് നടനായി മാറിയ ചരിത്രമാണ് ഇന്ദ്രന്‍സിന്റേത്. അക്കഥ ഒട്ടും അതിശയോക്തിയില്ലാതെ പറയുകയാണ് ഇന്ദ്രന്‍സ് ഇവിടെ.

    indrans

    'സുരേന്ദ്രന്‍ കൊച്ചുവേലു എന്നായിരുന്നു യഥാര്‍ത്ഥ പേര്. സിനിമയില്‍ വരുന്നതിന് മുമ്പ് ഞാന്‍ നടത്തിയിരുന്ന ടെയിലറിങ് ഷോപ്പിന് ഇന്ദ്രന്‍ എന്ന് പേരിട്ടിരുന്നു. അന്ന് കടയിലെത്തുന്നവര്‍ എന്നെ കണ്ടില്ലെങ്കില്‍ ഇന്ദ്രന്‍ എവിടെ എന്നൊക്കെ ചോദിക്കുമായിരുന്നു. മുന്‍പ് രണ്ട് തയ്യല്‍ക്കടകള്‍ തുടങ്ങിയെങ്കിലും എന്റെ സിനിമയും നാടകവുമെല്ലാം കാരണം രണ്ടും പൊളിഞ്ഞിരുന്നു. മൂന്നാമതായി തുടങ്ങിയ കടയാണ് ഇന്ദ്രന്‍സ്. അന്ന് ഞാന്‍ കട നേരാംവണ്ണം നോക്കിക്കോളാമെന്ന് അമ്മയ്ക്ക് വാക്കുകൊടുത്താണ് പിന്നെയും തുടങ്ങിയത്. അമ്മ ചിട്ടി പിടിച്ച് തന്ന പൈസ കൊണ്ട് തുടങ്ങിയ കടയാണ് ഇന്ദ്രന്‍സ്.

    അങ്ങനെ അനിയന്‍മാരും കൂടെ കടയില്‍ തയ്യല്‍ പഠിക്കാന്‍ ചേര്‍ന്നപ്പോഴാണ് ഇന്ദ്രന്‍സിന്റെ കൂടെ ഒരു 'എസ ്' കൂടിച്ചേര്‍ത്ത് ഇന്ദ്രന്‍സ് എന്നാക്കിയത്. പിന്നീട് പത്മരാജനോടൊപ്പം കുറേ സിനിമകള്‍ ചെയ്തശേഷം ഒരിക്കല്‍ സിനിമയുടെ ടൈറ്റിലില്‍ സുരേന്ദ്രന്‍ എന്ന പേരിന് പകരം ഇന്ദ്രന്‍സ് എന്ന് പേര് വെച്ചുകൊള്ളട്ടെ എന്നു ചോദിച്ചു. അത് സാര്‍ സമ്മതിക്കുകയും പിന്നീട് ഇന്ദ്രന്‍സ് എന്ന് പേര് വരികയുമായിരുന്നു.

     'ആദ്യചിത്രത്തില്‍ പോലും ഇത്രയും പേടിച്ചിട്ടില്ല'; പൃഥ്വിരാജിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പേടിയാണെന്ന് മല്ലിക 'ആദ്യചിത്രത്തില്‍ പോലും ഇത്രയും പേടിച്ചിട്ടില്ല'; പൃഥ്വിരാജിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പേടിയാണെന്ന് മല്ലിക

    അമ്മാവന്റെ കൂടെയാണ് തയ്യല്‍ പഠിക്കാന്‍ ചേര്‍ന്നത്. അന്നെന്റെ രൂപം കണ്ട് കടയില്‍ വരുന്ന ആളുകള്‍ കളിയാക്കുമായിരുന്നു. അതെല്ലാം കേട്ട് ഇടയ്ക്ക് ജിമ്മില്‍ പോയി ശരീരം പുഷ്ടിപ്പെടുത്താനും ശ്രമിച്ചിരുന്നു. പക്ഷെ, അതൊന്നും വിജയിച്ചില്ല.' ഇന്ദ്രന്‍സ് പറയുന്നു.

    Read more about: indrans malayalam movies home
    English summary
    Malayalam actor Indrans opens up about his life and struggles
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X