For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജയൻ ഒരു ഒറ്റയാനാണ്,' ഞാനായിരുന്നു അദ്ദേഹത്തിൻ്റെ സുഹൃത്ത്, ജയനുമായുള്ള സൗഹൃദത്തെക്കുറിച്ച് കുഞ്ചൻ

  |

  മലയാള സിനിമയിൽ നിരവധി ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് നടൻ കുഞ്ചൻ. അദ്ദേഹത്തിൻ്റെ പേര് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക കോട്ടയം കുഞ്ഞച്ചനിലെ പരിഷ്‍കാരിയുടെ മുഖമാണ്. മലയാള സിനിമകളിൽ 650 ഓളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഒരു ഡോക്യുമെൻ്ററിയിൽ അഭിനയിച്ചാണ് തുടക്കം കുറിക്കുന്നത്.

  തൊണ്ണുറുകളുടെ കാലഘട്ടത്തിൽ പഴയ നടന്മാരൊപ്പം ഹാസ്യ വേഷങ്ങളിലും പ്രാധാന്യമുള്ള കഥാപാത്രങ്ങളും ചെയ്തു. അന്നത്തെ നടന്മാർ എല്ലാവരുമായും സൗഹൃദം സൂക്ഷിക്കുന്നവരാണ്. മലയാളത്തിലെ മഹാ നടൻ ജയനുമായി നല്ല സൗഹൃദമായിരുന്നു. അദ്ദേഹത്തിന് താൻ മാത്രമായിരുന്നു മദ്രാസിൽ സുഹൃത്തായി ഉണ്ടായിരുന്നത്. അമൃത ടിവിയിലെ 'ഫൺസ് അപ് ഓൺ എ ടൈം' എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ അവതാരികയുടെ ചോദ്യത്തിന് മറുപടി നൽകിയതാണ് അദ്ദേഹം.

  ജയനെക്കുറിച്ച് കുഞ്ചൻ്റെ വാക്കുകൾ ഇങ്ങനെ: 'ജയൻ ഒറ്റയാനായിരുന്നു, സ്വന്തം കാര്യം നോക്കുന്ന വ്യക്തി, അദ്ദേഹത്തിൻ്റെ ചിന്തയിൽ സിനിമ മാത്രമായിരുന്നു. അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ കൃഷ്ണൻ നായർ എന്നാണ് പേര്. സിനിമയിൽ അഭിനയിക്കാൻ മദ്രാസിൽ എത്തിയപ്പോൾ കയ്യിൽ ഒരു പെട്ടി ഉണ്ട്. ആ പെട്ടിയുമായാണ് ഓഫീസുകളിൽ കയറിയിറങ്ങുന്നത്. അദ്ദേഹത്തിൻ്റെ കഠിനാധ്വാനം കൊണ്ടാണ് ജയൻ ജയനായത്'.

  പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകണ്ട, ഹിന്ദി ബിഗ് ബോസാണ് ഇനി ലക്ഷ്യമെന്ന് റിയാസ് സലീം

  മദ്രാസിൽ അദ്ദേഹത്തിന് വേറെ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല, ഞാൻ മാത്രമായിരുന്നു. സിനിമയുടെ ഷൂട്ടിം​ഗ് ഒക്കെ കഴിഞ്ഞ് എൻ്റെ ഫ്ലാറ്റിലാണ് വരുന്നത്. പിന്നെ ഞങ്ങൾ ഒരുമിച്ച് പുറത്ത് ഒക്കെ പോയി തിരികെ വരും. ജയൻ്റെ അവസാന കാലഘട്ടം വരെയും ആ സൗഹൃദം അതുപോലെ തന്നയുണ്ടായിരുന്നു, കുഞ്ചൻ പറയുന്നു.

  മുത്തച്ഛൻ്റെ വിടവാങ്ങൽ ഒരു നോവായിരുന്നു, അദ്ദേഹത്തിന് കൊടുത്ത വാക്ക് പാലിക്കാൻ ശ്രമിക്കുകയാണെന്ന് സംയുക്ത

  ബ്ലാക് ആൻഡ് വൈറ്റ് കാലം പിന്നിട്ട് നിറമുള്ള ലോകവും കടന്ന് മലയാള സിനിമയിലെ പഴയ മുഖങ്ങളിൽ ഇന്നും ഓർമ്മിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച നടനാണ് കുഞ്ചൻ. ഒരുവേള വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുകയും പ്രേക്ഷകരെ ശുദ്ധഹാസ്യം കൊണ്ട് ചിരിപ്പിക്കുകയും ചെയ്ത കലാകാരൻ. സിനിമയിൽ സജീവമല്ലെങ്കിലും മിനി സ്ക്രീനിലും അഭിമുഖങ്ങളിലുമായി പ്രത്യക്ഷപ്പെടാറുണ്ട്.

  സുഖില്‍ കോമ്പോ ഏറ്റെടുത്ത് ആരാധകർ; സുചിത്രയ്‌ക്കൊപ്പം ജാക്ക്‌പോട്ട് സ്വന്തമാക്കി കുട്ടി അഖില്‍

  സിനിമയിലെത്തുമ്പോൾ കുഞ്ചൻ്റെ പേര് മോഹൻ ദാസ് എന്നായിരുന്നു. ഇപ്പോൾ ആ പേര് കുഞ്ചന് തീരെ ചേരില്ലെന്നാകും എല്ലാവരും പറയുക. 'നഗരം സാഗരം' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ നടൻ തിക്കുറിശ്ശി സുകുമാരൻ നായരാണ് 'കുഞ്ചൻ' എന്ന പേരിട്ടത്. 'സെറ്റിൽ മറ്റൊരു മോഹൻ ഉണ്ടായിരുന്നു. ഇത് ആളുകളെ കുഴക്കി.

  അപ്പോഴാണ് തിക്കുറിശ്ശി കുഞ്ചൻ എന്ന് പേരിട്ടത്. പേര് എനിക്ക് ചേരും എന്ന് അദ്ദേഹം പറഞ്ഞു. തിക്കുറിശ്ശിയുടെ നാവിൻറെ സരസ്വതീ കടാക്ഷം കൊണ്ടായിരിക്കണം എനിക്ക് നല്ലത് വന്നത്' കുഞ്ചൻ പറയുന്നു

  അഭിനയം, സിനിമ എന്നത് സ്വപ്നത്തിൽപോലും ഉണ്ടായിരുന്നില്ലെങ്കിലും സ്കൂളിലെ എല്ലാ കലാപരിപാടികളിലും കുഞ്ചൻ സജീവമായിരുന്നു. ദാരിദ്ര്യവും പട്ടിണിയും കൊടുമ്പിരികൊണ്ട കാലത്തും അച്ഛനും അമ്മയും പഠിപ്പിച്ചു. പഠനത്തിനൊടുവിൽ ജോലി അന്വേഷിച്ച് കുഞ്ചൻ നേരെ വണ്ടി കയറിയത് കോയമ്പത്തൂരിലേക്കാണ്. അവിടെ പലതരത്തിലുള്ള ജോലികൾ ചെയ്തു. ആയിടക്കാണ് കോയമ്പത്തൂരിലുള്ള സുഹൃത്ത് വഴി അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയിൽ അഭിനയിക്കാൻ ക്ഷണം ലഭിക്കുന്നത്.

  Read more about: kunchan
  English summary
  malayalam actor Kunchan Open Ups about The Friendship with Actor Jayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X