»   » നസീര്‍, മധു, ശ്രീനിവാസന്‍...ഇവരാരെയും കേരളം മികച്ച നടനായി അംഗീകരിച്ചിട്ടില്ല!

നസീര്‍, മധു, ശ്രീനിവാസന്‍...ഇവരാരെയും കേരളം മികച്ച നടനായി അംഗീകരിച്ചിട്ടില്ല!

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യയെയും മമ്മൂട്ടിയെയും 2014 ലെ മികച്ച നടന്മാരായി കേരള സംസ്ഥാനം അഗീകരിച്ചില്ല എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ച. പുസ്‌കാരമാണോ ഒരു നടന്റെ കഴിവ് അളക്കുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. എന്നാല്‍ പുരസ്‌കാരത്തിലൂടെ അംഗീകരിക്കപ്പെടുന്നത് ഒരു പ്രോത്സാഹനമാണെന്ന് പറഞ്ഞാല്‍ ആ ചോദ്യത്തില്‍ പ്രസക്തിയില്ല. ഇപ്പോള്‍ നിവിന്‍ പോളിയ്ക്കും നസ്‌റിയയ്ക്കും അംഗീകാരം കൊടുത്തതിലൂടെ ചിലരുടെ വാദം അതാണ്. പുതിയ തലമുറയെ അംഗീകരിച്ചു, പ്രോത്സാഹിപ്പിച്ചു.

എന്നാല്‍ ഇങ്ങനെയുള്ള കേരള സംസ്ഥാന സര്‍ക്കാറിന്റെ ഒരു അംഗീകാരവും പ്രോത്സാഹനവും ലഭിക്കാതെ മലയാള സിനിമയുടെ സുവര്‍ണ കാലത്തും ഇപ്പോഴും കൂടെ നില്‍ക്കുന്ന ചില അഭിനേതാക്കളുണ്ട്. അവരില്‍ പലര്‍ക്കും അര്‍ഹിക്കുന്ന അംഗീകാരം കേരള സംസ്ഥാനം നല്‍കിയിട്ടില്ല. പ്രേം നസീറും മധുവും ശ്രീനിവാസനുമൊക്കെ ഉദാഹരണം. അന്നീ ഫേസ്ബുക്ക് എന്ന സംഭവമില്ലാത്തതുകൊണ്ട് അവര്‍ക്കാര്‍ക്കും ആരുടെയും പിന്തുണയും ലഭിച്ചിട്ടില്ല.

നസീര്‍, മധു, ശ്രീനിവാസന്‍...ഇവരാരെയും കേരളം മികച്ച നടനായി അംഗീകരിച്ചിട്ടില്ല!

അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയുടെ നെടുംന്തൂണായിരുന്നു നിത്യഹരിത നായകന്‍ എന്ന മലയാളികള്‍ സ്‌നേഹത്തോടെ വിളിച്ച പ്രേം നസീര്‍. ചരിത്രപരമായ ഒട്ടനവധി റെക്കോര്‍ഡുകള്‍ തന്റെ പേരിലെഴുതി ചേര്‍ത്ത പ്രേം നസിറീന് ഒരിക്കലും മികച്ച നടനുള്ള കേരള സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. 1982 ല്‍ റിലീസ് ചെയ്ത വിട പറയും മുമ്പേ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ജൂറി പരമാര്‍ശം ഉണ്ടായിരുന്നു.

നസീര്‍, മധു, ശ്രീനിവാസന്‍...ഇവരാരെയും കേരളം മികച്ച നടനായി അംഗീകരിച്ചിട്ടില്ല!

മലയാള സിനിമയുടെ ബാല്യവും കൗമാരവുമെല്ലാം മധുവിലൂടെ പിന്നീട്ടതാണ്. അനശ്വരമാക്കിയ എത്രയോ കഥാപാത്രങ്ങള്‍. എന്നാല്‍ ഇന്നുവരെ അദ്ദേഹത്തെ കേരള സംര്‍ക്കാര്‍ ഒരു മികച്ച നടനുള്ള പുരസ്‌കാരം നല്‍കി ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. മധു നിര്‍മിച്ച മിനി എന്ന ചിത്രത്തിന് മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. 1971 ല്‍ മധു സംവിധാനം ചെയ്ത സിന്ദൂര ചെപ്പ് എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരവും നല്‍കിയിട്ടുണ്ട്

നസീര്‍, മധു, ശ്രീനിവാസന്‍...ഇവരാരെയും കേരളം മികച്ച നടനായി അംഗീകരിച്ചിട്ടില്ല!

പലതവണ വച്ചു നീട്ടി വലിച്ചെടുത്തതാണ് ജയറാമിന്റെ ദേശീയ- സംസ്ഥാന പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം സോപാനം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ജയറാമിന് പുരസ്‌കാരം നല്‍കുമെന്ന് പറഞ്ഞു കേട്ടെങ്കിലും അത് സംഭവിച്ചില്ല.

നസീര്‍, മധു, ശ്രീനിവാസന്‍...ഇവരാരെയും കേരളം മികച്ച നടനായി അംഗീകരിച്ചിട്ടില്ല!

ഒരു നടനെന്ന നിലയില്‍ കേരള സംസ്ഥാനം അംഗീകരിക്കാത്ത മറ്റൊരു നടനാണ് ശ്രീനിവാസന്‍ എന്നത് ഞെട്ടിയ്ക്കുന്ന സത്യം. മികച്ച ജനപ്രിയ ചിത്രം എന്ന നിലയില്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതിയ കഥ പറയുമ്പോള്‍, ചിന്താവിഷ്ടയായ ശ്യാമള (സംവിധാനവും ശ്രീനിവാസന്‍), മഴയെത്തും മുമ്പേ എന്നീ ചിത്രങ്ങള്‍ക്ക് പുരസ്‌കാരം നല്‍കിയിട്ടുണ്ട്. ശ്രീനിവാസനിലെ മികച്ച തിരക്കഥാകൃത്തിനെയും സംസ്ഥാനം അഗീകരിച്ചു. പക്ഷെ ഒരു നടനെന്ന നിലയില്‍ ഇതുവരെ ഒരു പുരസ്‌കാരവും നല്‍കിയിട്ടില്ല

നസീര്‍, മധു, ശ്രീനിവാസന്‍...ഇവരാരെയും കേരളം മികച്ച നടനായി അംഗീകരിച്ചിട്ടില്ല!

എണ്‍പതുകള്‍ മുതല്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമൊക്കെ മുകേഷ് എന്ന നടനുമുണ്ട്. നാടകരംഗത്തു നിന്നും വെള്ളിവെളിച്ചത്തിലെത്തിയ മുകേഷിന്റെ അഭിനയത്തില്‍ അതിന്റേതായ പക്വതയും ഉണ്ടായിരുന്നു. ഒട്ടനവധി കുടുംബ ചിത്രങ്ങളിലൂടെ ഇന്നും മുകേഷ് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. ആ മുകേഷിന് ഇതുവരെ സംസ്ഥാന ഒരു നടന്റെയോ സഹനടന്റെയും പുരസ്‌കാരം നല്‍കിയിട്ടില്ല

English summary
Malayalam actor those who didn't get a award from Kerala State

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam