»   » ബോളിവുഡിലും മിന്നിയ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍

ബോളിവുഡിലും മിന്നിയ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് എല്ലാം സിനിമകളാണ്. അതിന് ഭാഷകളുടെ മതില്‍കെട്ടുകളില്ല. സിനിമകള്‍ക്ക് മാത്രമല്ല. അഭിനേതാക്കള്‍ക്കും. അമിതാഭ് ബച്ചന്‍, അനില്‍ കപൂര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരെ പോലുള്ള ബോളിവുഡ് താരങ്ങള്‍ മലയാള സിനിമയില്‍ വന്ന് അഭിനയിച്ചു പോയപ്പോള്‍, ഇവിടെ മലയാളത്തില്‍ നിന്നും ചില മുന്‍നിര താങ്ങള്‍ ബോളിവുഡ് വരെ പോയി അവിടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അവരില്‍ ചിലരിതാ താഴെ, 

ബോളിവുഡിലും മിന്നിയ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍

മലയാളത്തിന് പുറമെ, നാല് സൗത്ത് ഇന്ത്യന്‍ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് മമ്മൂട്ടി. 1993 ല്‍ ഇഖ്ബാല്‍ ധുരണി സംവിധാനം ചെയ്ത ദര്‍ത്തി പുത്ര എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ ബോളിവുഡ് അരങ്ങേറ്റം. വെറുതെ ഒരു അതിഥി വേഷത്തിന് വേണ്ടിയായിരുന്നില്ല ആ പോക്ക്. മമ്മൂട്ടി മുഖ്യ വേഷത്തിലെത്തിയ ചിത്രത്തില്‍ ജയപ്രദ, നഗ്മ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ബോളിവുഡിലും മിന്നിയ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍

മമ്മൂട്ടിയെ പോലെ മോഹന്‍ലാലും സൗത്ത് ഇന്ത്യന്‍ ഭാഷ ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ച നടനാണ്. രാം ഗോപാല വര്‍മയുടെ ഹിറ്റ് ചിത്രമായ കമ്പനി എന്ന ചിത്രത്തിലൂടെ 2002 ലാണ് മോഹന്‍ലാലിന്റെ ബോളിവുഡ് അരങ്ങേറ്റം. 2007 ല്‍ രാമുവിന്റെ കി ആഗ് എന്ന ചിത്രത്തിലും ലാല്‍ വേഷമിട്ടിട്ടുണ്ട്. 2012 ല്‍ പ്രിയദര്‍ശനം സംവിധാനം ചെയ്ത ടെസ് എന്ന ചിത്രത്തില്‍ അതിഥി താരമായും മോഹന്‍ലാല്‍ എത്തി.

ബോളിവുഡിലും മിന്നിയ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍

മലയാള സിനിമയില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന പേര് സമ്പാദിച്ചതിന് ശേഷമാണ് പൃഥ്വിരാജിന്റെ ബോളിവുഡ് അരങ്ങേറ്റം. 2012 ല്‍ സച്ചിന്‍ കുന്തല്‍ക്കര്‍ സംവിധാനം ചെയ്ത അയ്യ എന്ന ചിത്രത്തില്‍ റാണി മുഖര്‍ജിയ്‌ക്കൊപ്പമാണ് പൃഥ്വി ബോളിവുഡിലേക്ക് ചുവട് മാറ്റിയത്. 2013 ല്‍ അദുല്‍ സഭര്‍വാല്‍ സംവിധാനം ചെയ്ത ഔറംഗ്‌സേബ് എന്ന ചിത്രത്തിലും പൃഥ്വി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ബോളിവുഡിലും മിന്നിയ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍

അഭിനയിച്ച എല്ലാ ഭാഷ ചിത്രങ്ങളില്‍ നിന്നും ഏതെങ്കിലുമൊക്കെ പ്രധാന അവാര്‍ഡും കൊണ്ട് മടങ്ങിയ നടിയാണ് രേവതി. ബോളിവുഡ് സിനിമയില്‍ അഭിനയിക്കുക മാത്രമല്ല, ബോളിവുഡ് സിനിമ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് രേവതി. സല്‍മാന്‍ ഖാന്‍ നായകനായ ലവ് എന്ന ചിത്രത്തിലൂടെയാണ് രേവതിയുടെ ബോളിവുഡ് അരങ്ങേറ്റം, 1991 ല്‍. 1992 ല്‍ രാം ഗോപാല വര്‍മ സംവിധാനം ചെയ്ത രാത്ത് എന്ന ഹൊറര്‍ ത്രില്ലറിലും രേവതി വേഷമിട്ടു. ആപ് തക് ചപ്പാന്‍, ഫിര്‍ മിലേഖ, നിശബ്ദ്, ടു സ്റ്റേറ്റ് തുടങ്ങിയ ചിത്രങ്ങളിലും പിന്നീട് രേവതി വേഷമിട്ടു.

ബോളിവുഡിലും മിന്നിയ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍

രേവതി സംവിധാനം ചെയ്ത് ദേശീയ പുരസ്‌കാരം നേടി മിത്ര, മൈ ഫ്രണ്ട് എന്ന ചിത്രത്തിലൂടെ 2002 ലാണ് ശോഭനയുടെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് 2008 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബാപ്പ് പഹേലെ ആപ് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു.

ബോളിവുഡിലും മിന്നിയ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍

1974 ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന ചിത്രത്തിലെ ജൂലി എന്ന കഥാപാത്രത്തിലൂടെയാണ് ലക്ഷ്മി ശ്രദ്ധേയായത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കുമായി ബോളിവുഡിലെത്തിയ ലക്ഷ്മി മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവുമായാണ് മടങ്ങിയത്. 2004 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹുല്‍ചുല്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.

English summary
India is perhaps the only country which has films made in more than a dozen languages. Often actors from one film industry have worked in the other. Let's look at some M-town actors who gave a try in Bollywood films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam