twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിക്കണം, മരിക്കുമ്പോൾ ബാങ്ക് ബാലൻസ് സീറോയായിരിക്കണം'; നൈല ഉഷ!

    |

    അവതാരികയായി എത്തി മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് നൈല ഉഷ. പൊറിഞ്ചു മറിയം ജോസിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 2013ൽ കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നൈല അഭിനയത്തിലേക്ക് എത്തിയത്. ചിത്തിര എന്ന കഥാപാത്രത്തെയായിരുന്നു നൈല അവതരിപ്പിച്ചത്.

    പുണ്യാളൻ അ​ഗർബതീസാണ് രണ്ടാമത് നൈല അഭിനയിച്ച സിനിമ. ചിത്രത്തിൽ ജയസൂര്യയായിരുന്നു നായകൻ. സിനിമ വലിയ വിജയമായിരുന്നു. ഒപ്പം നായിക നൈലയും ശ്രദ്ധിക്കപ്പെട്ടു. ശേഷം ​ഗ്യാങ്സ്റ്റർ, വമ്പത്തി, ഫയർമാൻ, പത്തേമാരി തുടങ്ങിയ സിനിമകളിലാണ് നൈല അഭിനയിച്ചത്.

    'പുറത്ത് ഇറങ്ങി നീ ഫോൺ വിളിച്ചില്ലേൽ ഞാൻ ചാവും'; ദിൽഷയോട് ബ്ലെസ്ലി!'പുറത്ത് ഇറങ്ങി നീ ഫോൺ വിളിച്ചില്ലേൽ ഞാൻ ചാവും'; ദിൽഷയോട് ബ്ലെസ്ലി!

    ദുബായിൽ ഇപ്പോൾ റേഡിയോ ജോക്കിയാണ് നൈല ഉഷ. 2019ലാണ് നൈല അഭിനയിച്ച ഒരു സിനിമ അവസാനമായി പുറത്തിറങ്ങിയത്. ശേഷം അടുത്തിടെ പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയിലൂടെ നൈല വീണ്ടും സിനിമയിൽ സജീവമാകാൻ തുടങ്ങിയിരിക്കുകയാണ്.

    മികച്ച ഒരു കഥാപാത്രത്തെയാണ് നൈല ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഷറഫുദ്ദീൻ നായകനായ ചിത്രത്തിൽ അപർണ ദാസാണ് നായികയായിരിക്കുന്നത്. ഫീൽ​ഗുഡ് സിനിമ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് പ്രിയൻ ഓട്ടത്തിലാണ്.

    'ഞാനായിരിക്കും ഫസ്റ്റ് നേടുക.... പക്ഷെ നീ ടോപ്പ് ഫൈവിൽ എനിക്കൊപ്പം വേണം'; ബ്ലെസ്ലിയോട് ദിൽഷ!'ഞാനായിരിക്കും ഫസ്റ്റ് നേടുക.... പക്ഷെ നീ ടോപ്പ് ഫൈവിൽ എനിക്കൊപ്പം വേണം'; ബ്ലെസ്ലിയോട് ദിൽഷ!

    എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിക്കണം

    അടുത്തിടെ നൽകിയ അഭിമുഖത്തിൽ ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കണമെന്നാണ് നൈല ഉഷ പറയുന്നത്. 'ഞാൻ മരിക്കുന്ന സമയത്ത് എന്റെ പേരിലുള്ള ബാങ്ക് ബാലൻസ് സീറോ ആയിരിക്കണം.'

    'നമ്മൾ ഉണ്ടാക്കുന്ന പണം മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെക്കുന്ന രീതിയോട് യോജിപ്പില്ല' നൈല ഉഷ പറയുന്നു. 'കൊവിഡ് വന്ന സമയത്ത് ഇനി സിനിമയുണ്ടാകുമോ എങ്ങനെയാണ് മുന്നോട്ട് എന്നൊക്കെ ആലോചിച്ച് നമ്മൾ ഇരിക്കുമ്പോൾ നൈലയുടെ പ്രശ്‌നം താൻ മേടിച്ച ഡ്രസ് ഇനി എപ്പോൾ ഇടും എന്നായിരുന്നുവെന്ന്' ഷറഫുദ്ദീൻ പറഞ്ഞപ്പോഴായിരുന്നു ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് നൈല സംസാരിച്ചത്.

    മരിക്കുമ്പോൾ ബാങ്ക് ബാലൻസ് സീറോയായിരിക്കണം

    'ഞാൻ ഒരു കാര്യം പറയട്ടെ... ഇവർക്കൊക്കെ വീട്, കാർ, ബാങ്ക് ബാലൻസ് എല്ലാമുണ്ട്. എന്നെ സംബന്ധിച്ച് ഞാൻ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലൻസ് സീറോ ആയിരിക്കണം. അതാണ് എന്റെ ലക്ഷ്യം. എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിച്ച് തീർക്കണം.'

    'ഒന്ന് ആലോചിച്ച് നോക്കൂ നമ്മൾ മരിച്ച് കഴിഞ്ഞ് ഗോസ്റ്റായി കഴിഞ്ഞാൽ നമ്മൾ ഉണ്ടാക്കിയതൊക്കെ ബാക്കിയാളുകൾ ഉപയോഗിക്കുന്നത് കാണുമ്പോഴുള്ള അവസ്ഥ. ഞാൻ ഉണ്ടാക്കുന്നതെല്ലാം എനിക്ക് ചിലവഴിക്കണം. മരിക്കുമ്പോൾ അയ്യോ... എന്റെ ആ മറ്റെ ഉടുപ്പ് ഞാൻ ഇട്ടില്ലല്ലോ ദൈവമേ എന്നായിരിക്കും' നൈലയുടെ വിഷമം എന്നായിരുന്നു ഇതോടെ ഷറഫുദ്ദീന്റെ കമന്റ്.

    'എന്റെ ബാങ്കിൽ ഇത്രയും കൂടി പൈസ ബാക്കിയുണ്ടല്ലോ എന്നായിരിക്കും നൈല ഓർക്കുന്നതെന്ന്' അപർണ ദാസും പറഞ്ഞു.

    ഫുൾ ബിസിയായി ഇരിക്കാൻ തന്നെയാണ് ഇഷ്ടം

    ലൈഫ് സെറ്റ് ചെയ്താണല്ലോ മുന്നോട്ടുപോകുന്നത്. ആർ.ജെ ആണ്. മോഡലിങ് ചെയ്യുന്നുണ്ട്. അതിനിടെ അഭിനയം ഉണ്ട് ഇതെല്ലാം എങ്ങനെയാണ് ഒന്നിച്ച് മുന്നോട്ടുകൊണ്ടുപോകുന്നത് എന്ന ചോദ്യത്തിന് 'ജീവിതത്തിലെ ഓരോ മൊമന്റും എൻജോയ് ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്' താനെന്നായിരുന്നു നൈലയുടെ മറുപടി.

    'തലവേദനകളൊക്കെ ഉണ്ടാകും. അതൊക്കെ മാറ്റിവെച്ച് ജീവിതത്തിലെ ഓരോ നിമിഷങ്ങളും സെലിബ്രേറ്റ് ചെയ്യണമെന്ന് എനിക്ക് നിർബന്ധമാണ്. ഈ കൊറോണ വന്ന് വീട്ടിലിരുന്ന സമയത്താണ് ചില കാര്യങ്ങൾ മനസിലായത്.'

    'ഓടി നടന്ന് തിരക്കുപിടിച്ച് നടക്കുമ്പോൾ അതിനിടെ ഉറങ്ങാൻ പോലും സമയം കിട്ടുന്നില്ലെന്ന് വിഷമിച്ച് ഉറങ്ങുമ്പോൾ കിട്ടുന്ന ആ സുഖം ഫുൾ ടൈം വീട്ടിൽ അടച്ചിട്ടിരുന്നപ്പോൾ എനിക്ക് കിട്ടിയില്ല. ഭയങ്കരമായി ആശങ്ക തോന്നി. ഫുൾ ബിസിയായി ഇരിക്കാൻ തന്നെയാണ് ഇഷ്ടം. ആഗ്രഹം തോന്നുന്ന പോലെ ജീവിക്കുന്ന ആളാണ്' താനെന്നും നൈല പറഞ്ഞു.

    Read more about: nyla usha
    English summary
    malayalam actress nyla usha open up about her life goals
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X