»   » ഗ്ലാമര്‍ വഴിയിലേയ്ക്ക് നീങ്ങിയ നായികമാര്‍

ഗ്ലാമര്‍ വഴിയിലേയ്ക്ക് നീങ്ങിയ നായികമാര്‍

Posted By:
Subscribe to Filmibeat Malayalam

പലരംഗത്തുനിന്നുള്ളവരാണ് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുകയും മികച്ച നടിമാരായി പേരെടുക്കുകയും ചെയ്യുന്നത്. ചിലര്‍ മോഡലിങില്‍ നിന്നും മറ്റു ചിലര്‍ ചാനല്‍ അവതാരക ജോലിയില്‍ നിന്നും പിന്നെയും ചിലര്‍ ഇതിന്റെയൊന്നും പിന്‍ബലമില്ലാതെയും സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാറുണ്ട്.

ആദ്യ ചിത്രം ഹിറ്റായിക്കഴിയുന്നതോടെ പലര്‍ക്കും കൈനിറയെ അവസരങ്ങളും കിട്ടാറുണ്ട്. തുടക്കത്തില്‍ ഇവരില്‍ പലരും പറയുക ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ല, കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാന്‍ പറ്റുന്ന വേഷങ്ങളേ ചെയ്യൂ എന്നിങ്ങനെയൊക്കെയാണ്. പക്ഷേ കാലക്രമത്തില്‍ ഇപ്പറഞ്ഞവര്‍ പലരും പലതിനോടും വിട്ടുവീഴ്ച ചെയ്യുന്നത് കാണാം. ചിലര്‍ അന്യഭാഷകളില്‍ പോയി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ മറ്റു ചിലര്‍ മലയാളത്തില്‍ത്തന്നെ അല്‍പസ്വല്‍പം ഗ്ലാമര്‍ പ്രദര്‍ശനത്തിനും ചുംബന രംഗങ്ങള്‍ക്കുമെല്ലാം തയ്യാറാവുന്നു. ഇപ്പോള്‍ ഗ്ലാമര്‍ വേഷങ്ങളും ചുംബനരംഗങ്ങളും ചെയ്യാന്‍ തയ്യാറുള്ള താരങ്ങളെ ബോള്‍ഡ് എന്നാണ് വിഷേഷിപ്പിക്കുന്നത്.

ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മികച്ച നടിമാര്‍ എന്ന ലേബലിനൊപ്പം ഇവര്‍ക്ക് ഗ്ലാമര്‍ താരങ്ങള്‍ എന്ന വിളിപ്പേരുകൂടി ലഭിയ്ക്കുന്നു. അടുത്തകാലത്ത് ഗ്ലാമര്‍ വേഷങ്ങളോട് മമത കാണിച്ച നായികമാരില്‍ ചിലരിതാ

ഗ്ലാമര്‍ വഴിയിലേയ്ക്ക് നീങ്ങിയ നായികമാര്‍

ചാനല്‍ അവതാരകയായെത്തിയ രമ്യയുടെ നായികയായുള്ള അരങ്ങേറ്റം ആനച്ചന്തം എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് ടൈപ്പ് കഥാപാത്രങ്ങളില്‍ അകപ്പെട്ടുപോയ രമ്യ തമിഴകത്തും ഭാഗ്യ പരീക്ഷണം നടത്തി, തമിഴില്‍ അല്‍പസ്വല്‍പം ഗ്ലാമറസായി അഭിനയിച്ച രമ്യ പിന്നീട് വമ്പന്‍ മേക് ഓവറിലൂടെ തീര്‍ത്തും പുതിയൊരു താരമാവുകയായിരുന്നു. പിന്നീടാണ് രമ്യയുടെ കരിയറില്‍ മികച്ച ചിത്രങ്ങളുണ്ടായത്. ചാപ്പകുരിശ് എന്ന ചിത്രത്തിലെ ചുംബന രംഗം രമ്യയെ മികച്ച നടിയെന്നതിനൊപ്പം ചൂടന്‍ താരമെന്ന വിശേഷണത്തിനും അര്‍ഹയാക്കി.

ഗ്ലാമര്‍ വഴിയിലേയ്ക്ക് നീങ്ങിയ നായികമാര്‍

ലാല്‍ ജോസിന്റെ നീലത്താരമയെന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചുകൊണ്ട് കരിയര്‍ തുടങ്ങിയ അമല ഇപ്പോള്‍ തമിഴിലും തെലുങ്കിലുമായി സജീവമാണ്. മലയാളത്തില്‍ പിന്നീടഭിനയിച്ച ചിത്രങ്ങളിലൊന്നും അമല ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയില്ലെങ്കിലും തമിഴിലും തെലുങ്കിലും ഗ്ലാമര്‍ പ്രദര്‍ശനത്തിന് മടികാണിക്കുന്നില്ല

ഗ്ലാമര്‍ വഴിയിലേയ്ക്ക് നീങ്ങിയ നായികമാര്‍

രഞ്ജിത്തിന്റെ പാലേരിമാണിക്യമെന്ന ചിത്രത്തില്‍ മാണിക്യമായി അരങ്ങേറ്റം നടത്തിയ മൈഥിലിയ്ക്കും അവസരങ്ങള്‍ക്ക് വലിയ കുറവുണ്ടായില്ല. പക്ഷേ അടുത്തകാലത്ത് മാറ്റിനിയെന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സുമായെത്തിയ മൈഥിലിയും ഗ്ലാമര്‍ ലോകത്തേയ്ക്ക് നടന്നുകയറുകയായിരുന്നു.

ഗ്ലാമര്‍ വഴിയിലേയ്ക്ക് നീങ്ങിയ നായികമാര്‍

മലയാളത്തിന്റെ ഏറ്റവും പുതിയ നായികമാരില്‍ ഒരാളാണ് നമിത. ടിവി സീരിയല്‍ രംഗത്തുനിന്നും ചലച്ചിത്രലോകത്തെത്തിയ നമിത ആദ്യമായി നായികയായി അഭിനയിച്ചത് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലാണ്. നായികയായ രണ്ടാമത്തെ ചിത്രമായ സൗണ്ട് തോമയിലെ ഗാനരംഗങ്ങളിലൂടെ ഗ്ലാമര്‍ വേഷങ്ങളോട് താന്‍ നോ പറയില്ലെന്ന സൂചനയാണ് നമിത നല്‍കുന്നത്.

ഗ്ലാമര്‍ വഴിയിലേയ്ക്ക് നീങ്ങിയ നായികമാര്‍

ലോഹിതദാസിന്റെ നൈവേദ്യം എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രലോകത്തെത്തിയ ഭാമ മലയാളത്തില്‍ ഏറെയും ശാലീനത തുളുമ്പുന്ന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. എന്നാലിപ്പോള്‍ കന്നഡത്തില്‍ക്കൂടി സജീവമായിരിക്കുന്ന ഭാമ ഗ്ലാമര്‍ വേഷങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ തന്റെ റോളുകള്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ ഒരു പരിധി ലംഘിക്കാതിരിക്കാനും താരം ശ്രദ്ധിയ്ക്കുന്നുണ്ട്.

ഗ്ലാമര്‍ വഴിയിലേയ്ക്ക് നീങ്ങിയ നായികമാര്‍

ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ ഹണി റോസും ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ പാതയിലേയ്ക്ക് മാറിയ താരമാണ്. തമിഴകത്താണ് ഹണി തന്റെ ഗ്ലാമര്‍ പ്രദര്‍ശന പരീക്ഷണം നടത്തിയത്. ആദ്യകാലത്ത് മലയാളത്തില്‍ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോയ ഹണി ശക്തമായ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു വികെ പ്രകാശിന്റെ ട്രിവാന്‍ഡ്രം ലോഡ്ജ്. രൂപത്തിലും അഭിനയത്തിലും പുതുമയുമായിട്ടാണ് ഹണി ഈ ചിത്രത്തില്‍ അഭിനയിച്ചത്. അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ധ്വനി ചലച്ചിത്രലോകത്തെ പേരായി സ്വീകരിച്ചിരിക്കുകയാണ് ഹണി

ഗ്ലാമര്‍ വഴിയിലേയ്ക്ക് നീങ്ങിയ നായികമാര്‍

നമ്മള്‍ എന്ന ചിത്രത്തില്‍ പരിമളമെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രംഗത്തെത്തിയ ഭാവനയും അന്യഭാഷകളിലാണ് ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറായത്. ഇപ്പോള്‍ മലയാളചിത്രങ്ങളിലും ഭാവന ഗ്ലാമര്‍ റോളുകള്‍ സ്വീകരിക്കുന്നുണ്ട്.

English summary
Malayalam stars who are changed their path to glamour way at the same time of doing strong charactors

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam