twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞാനിപ്പോൾ അനാഥയാണ്, പ്രണയിച്ചതിന് അമ്മ ഉപദ്രവിച്ചിട്ടുണ്ട്, തട്ടികൊണ്ടുപോയെന്ന് കേസായി'; പൊന്നമ്മ ബാബു

    |

    പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമില്ലാതെ തന്നെ പറയാൻ പറ്റുന്ന പേരാണ് നടി പൊന്നമ്മ ബാബു എന്നത്. കോമഡിക്ക് കോമഡി, വില്ലത്തിയാകണമെങ്കിൽ അതിനും റെഡി.... ഏത് കഥപാത്രവും പൊന്നമ്മ ബാബു സിനിമയിലെത്തിയ കാലം മുതൽ കൈകാര്യം ചെയ്യുന്നുണ്ട്.

    1993ൽ സൗഭാഗ്യം എന്ന സിനിമയിലാണ് പൊന്നമ്മ ബാബു ആദ്യമായി അഭിനയിക്കന്നത്. തുടർന്ന് മുന്നൂറോളം സിനിമകളിൽ അഭിനയിച്ചു. സപ്പോർട്ടിങ് റോളുകളും കോമഡി റോളുകളുമാണ് പൊന്നമ്മ അഭിനയിച്ചവയിൽ കൂടുതലും.

    'അഭിമാന നിമിഷം', പതിനാറ് വർഷങ്ങൾക്ക് മുമ്പ് കണ്ണ് നിറഞ്ഞ് പടിയറങ്ങിയ അതേ സകൂളിൽ മാസ്സ് ആയി റോബിൻ എത്തി'അഭിമാന നിമിഷം', പതിനാറ് വർഷങ്ങൾക്ക് മുമ്പ് കണ്ണ് നിറഞ്ഞ് പടിയറങ്ങിയ അതേ സകൂളിൽ മാസ്സ് ആയി റോബിൻ എത്തി

    സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും, കോമഡി ഷോകളിലും പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്.‌ ഡാൻസിലൂടെ നാടകത്തിലും ബാലയിലും അരങ്ങ് തകർത്ത ശേഷമാണ് പൊന്നമ്മ ബാബുവിന് സിനിമയിലേക്ക് അവസരം ലഭിച്ചത്. ​

    ഗോഡ് ഫാദറില്ലാതെ സിനിമയിലെത്തിയിട്ടും പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും പൊന്നമ്മ ബാബു സുപരിചിതയാണ്. 1964 ജനുവരിയിൽ കോട്ടയം ജിലയിലെ ഭരണങ്ങാനത്ത് മത്തായിയുടെയും അച്ചാമ്മയുടെയും മകളായിട്ടാണ് പൊന്നമ്മ ബാബു ജനിച്ചത്. ഈരാറ്റുപേട്ട സെന്റ് ജോർജ് ഹൈസ്കൂളിലായിരുന്നു പൊന്നമ്മയുടെ പ്രാഥമിക വിദ്യാഭ്യാസം.

    നടന്‍ റിഷി കപൂറിനെ വീട്ടില്‍ കയറി തല്ലണം; കാമുകിയായ നടിയുമായി അടുപ്പമുണ്ടെന്ന് കരുതി സഞ്ജയ് ദത്ത് ചെയ്തതിങ്ങനെനടന്‍ റിഷി കപൂറിനെ വീട്ടില്‍ കയറി തല്ലണം; കാമുകിയായ നടിയുമായി അടുപ്പമുണ്ടെന്ന് കരുതി സഞ്ജയ് ദത്ത് ചെയ്തതിങ്ങനെ

    ഞാനിപ്പോൾ അനാഥയാണ്

    സ്കൂളിൽ പഠിക്കുമ്പോൾ പൂഞ്ഞാർ, നൃത്തഭവൻ ബാലസംഘത്തിൽ ചേർന്ന നടി പിന്നീട് ഏറ്റുമാനൂർ സുരഭില നാടക ട്രൂപ്പിലെ അംഗമായി. സുരഭില നാടക ട്രൂപ്പിന്റെ ഉടമയായ ബാബുവുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു.

    ഇപ്പോഴിത തന്റെ ജീവിതത്തെ കുറിച്ച് അധികമാർ‌ക്കും അറിയാത്ത കഥകൾ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് പൊന്നമ്മ ബാബു. 'എന്റെ വീട്ടിൽ നാടകത്തിലോ സിനിമയിലോ ഉള്ള ആരും തന്നെ ഇല്ല.'

    'സ്കൂളിൽ പഠിക്കുമ്പോൾ കലോത്സവങ്ങളിൽ പങ്കെടുക്കുമായിരുന്നു. അങ്ങനെ ഞാൻ നൃത്തം ചെയ്യുന്നത് നാടകസംഘം അണിയറപ്രവർത്തകർ കണ്ടാണ് എന്നെ നാടകത്തിലേക്ക് വിളിച്ചത്.'

    പ്രണയിച്ചതിന്റെ പേരിൽ അമ്മ ഉപദ്രവിച്ചിട്ടുണ്ട്

    'നാടകം അമ്മയ്ക്ക് താൽപര്യമില്ലായിരുന്നു. അമ്മയ്ക്ക് എന്നെ നായികയായി കാണാൻ ആ​ഗ്രഹമുണ്ടായിരുന്നു. സാമ്പത്തീകമായി ശേഷിയുള്ള കുടുംബമായിരുന്നില്ല എന്റേത്. നൃത്തത്തോടുള്ള എന്റെ താൽപര്യം കണ്ട് അമ്മയാണ് കോഴിയെ വളർത്തിയും മുട്ട വിറ്റും കിട്ടിയ കാശ് കൊണ്ട് നൃത്തം പഠിക്കാൻ ചേർത്ത്.'

    'പണമില്ലെങ്കിലും എന്റെ കഴിവിനെ പരിപോഷിപ്പിക്കാൻ അമ്മ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു. അമ്മ മരിച്ചിട്ട് അഞ്ച്, ആറ് വർഷം കഴിഞ്ഞു. അമ്മ ഇല്ലാത്തത് എനിക്കൊരു വലിയ സങ്കടമാണ്. ഇപ്പോഴും അമ്മയുടെ കാര്യം പറയുമ്പോൾ കണ്ണ് നിറയുന്നത് അതുകൊണ്ടാണ്. അമ്മ മരിച്ച ശേഷം അനാഥയാണ് ഞാൻ എന്നാണ് എല്ലാവരോടും പറയാറുള്ളത്.'

    തട്ടികൊണ്ടുപോയെന്ന് കേസായി

    'ഭർത്താവും മക്കളുമുണ്ടെങ്കിലും അമ്മയും അപ്പനും ജീവിച്ചിരിപ്പില്ലെങ്കിൽ മക്കൾ അനാഥർ തന്നെയാണ്. അമ്മയ്ക്ക് ഞാൻ ബാബു ചേട്ടനെ പ്രണയിച്ചത് ഇഷ്ടപ്പെട്ടിരുന്നില്ല. അതിൽ വലിയ എതിർപ്പായിരുന്നു അമ്മയ്ക്ക്.'

    'ബാബു ചേട്ടൻ‌ എന്നെ കാണാൻ‌ സ്കൂളിന്റെ വഴിയിലൊക്കെ വരുന്നുവെന്ന് അറിഞ്ഞ ശേഷം അമ്മ എന്നെ നിരവധി തവണ ഉപദ്രവിച്ചിട്ടുണ്ട്. ആ പ്രണയം മറക്കണമെന്നാവശ്യപ്പെട്ടാണ് അമ്മ ഉപദ്രവിച്ചിട്ടുള്ളത്. നാടകം കളിക്കാൻ പോയ വഴി ഞാൻ ബാബു ചേട്ടനൊപ്പം പോയി രജിസ്റ്റർ വിവാഹം ചെയ്തു.'

    പള്ളിയിൽ വെച്ചും താലികെട്ടി

    'പിന്നീട് എന്റെ വീട്ടുകാർ പരാതി കൊടുത്തതോടെ കേസായി. രജിസ്റ്റർ വിവാഹത്തിന് ശേഷം ബാബു ചേട്ടൻ എന്നെ പള്ളിയിൽ വെച്ചും താലി കെട്ടിയിരുന്നു. അന്ന് പള്ളിയിൽ വന്ന് ഞങ്ങളോട് സംസാരിച്ചത് അപ്പൻ മാത്രമാണ്. അമ്മ വന്നില്ല.'

    'പിണക്കമായിരുന്നു. ഒരു കുഞ്ഞുണ്ടായ ശേഷമാണ് അമ്മ പിണക്കം മറന്ന് വീട്ടിലേക്ക് വന്നത്. അമ്മയുടെ അവസാന കാലങ്ങളിൽ എനിക്ക് നോക്കാൻ അവസരം കിട്ടിയെന്നത് ഭാ​ഗ്യമാണ്' പൊന്നമ്മ ബാബു പറഞ്ഞു.

    Read more about: ponnamma babu
    English summary
    malayalam actress Ponnamma Babu open up about her mother, video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X