For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അമ്മയായപ്പോൾ'; സിം​ഗിൾ പാരന്റായ നടി പ്രിയങ്ക നായർ പറയുന്നു!

  |

  മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായർ. 2006ൽ വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന പ്രിയങ്ക സുരേഷ് ഗോപി ചിത്രമായ കിച്ചാമണി എംബിഎ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയത്.

  സുരേഷ് ​ഗോപിയായിരുന്നു ചിത്രത്തിൽ നായകൻ. സുരേഷ് ​ഗോപിയുടെ സഹോദരിയായിട്ടാണ് പ്രിയങ്ക അഭിനയിച്ചത്. മോഡലിങിൽ നിന്നാണ് പ്രിയങ്ക അഭിനയത്തിലേക്ക് എത്തിയത്. മുപ്പത്തിയേഴുകാരിയായ പ്രിയങ്ക തിരുവനന്തപുരം സ്വദേശിയാണ്.

  Also Read: ലണ്ടനിൽ ബിസിനസുകാരനായ 24കാരനുമായി താരപുത്രി പ്രണയത്തിൽ, വൈറലായി പ്രൈവറ്റ് പാർട്ടി ഫോട്ടോകൾ!

  മൂന്ന് തമിഴ് സിനിമകളിൽ അഭിനയിച്ച ശേഷമാണ് പ്രിയങ്ക മലയാളത്തിലേക്ക് എത്തിയത്. മലയാളത്തിൽ പ്രിയങ്കയുടെ രണ്ടാമത്തെ സിനിമ വിലാപങ്ങൾക്കപ്പുറമായിരുന്നു. ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും താരം കരസ്ഥമാക്കിയിരുന്നു.

  സാഹിറ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രിയങ്ക അവതരിപ്പിച്ചത്. ടി.വി ചന്ദ്രനായിരുന്നു സിനിമ സംവിധാനം ചെയ്തത്. സിനിമയുടെ കഥ ആര്യാടൻ ഷൗക്കത്തിന്റേതായിരുന്നു.

  തമിഴിലെ സംവിധായകനും നടനുമായ ലോറൻസ് റാമിനെ 2012ൽ പ്രിയങ്ക നായർ വിവാഹം കഴിച്ചിരുന്നു.

  Also Read: 'നെറുകയിൽ സിന്ദൂരം, കഴുത്തിൽ പൂമാലകൾ, നിറചിരിയോടെ അമൃതയും ​ഗോപി സുന്ദറും'; വിവാഹം കഴിഞ്ഞോയെന്ന് ആരാധകർ!

  ആ ബന്ധത്തിൽ മുകുന്ദ് റാം എന്നൊരു മകൻ ഇരുവർക്കുമുണ്ട്. 2015 ൽ ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങി. മകൻ പ്രിയങ്കയുടെ സംരക്ഷണത്തിലാണ്.

  ഊമക്കുയിൽ, മേഘം, ആകാശദൂത് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള പ്രിയങ്ക അവസാനമായി പ്രേക്ഷകരിലേക്കെത്തിയത് ഏറെ പ്രേക്ഷകപ്രശംസ നേടിയ സിനിമ ഹോമിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ്.

  കടുവ, 12ത് മാൻ, ജനഗണമന എന്നിവയാണ് അടുത്തിടെ റിലീസ് ചെയ്ത പ്രിയങ്കയുടെ മറ്റ് ചിത്രങ്ങൾ. സോഷ്യൽമീഡിയയിലും സജീവമായ പ്രിയങ്ക അടുത്തിടെ ഒരു പരിപാടിയിൽ അതിഥിയായി പങ്കെടുത്തപ്പോൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

  മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ചും സിംഗിൾ പേരന്റിംഗിനെക്കുറിച്ചും തുറന്ന് പറയുന്ന പ്രിയങ്കയുടെ വീഡിയോയാണത്. അമ്മമാരുടെ സംസ്ഥാന സമ്മേളനത്തിനിടയിലായിരുന്നു പ്രിയങ്ക തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

  'അമ്മമാരുടെ സംസ്ഥാന സമ്മേളനമായതുകൊണ്ടാണ് ഈ പരിപാടിയിലേക്ക് വന്നത്. ഞാനൊരു മകളാണ്. അതേ സമയം തന്നെ ഞാനൊരു അമ്മയുമാണ്.'

  'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമെന്ന് ഞാൻ വിശേഷിപ്പിക്കുന്നത് അമ്മയായത് തന്നെയാണ്. അമ്മ പല കാര്യങ്ങളും പറയുമ്പോൾ അതിന് മുമ്പ് വരെ വല്യ കാര്യമായെടുക്കാറില്ലായിരുന്നു. ഞാനൊരു അമ്മയായപ്പോഴാണ് അതൊക്കെ തിരിച്ചറിയുന്നത്.'

  'അച്ഛനൊത്തിരി സ്വാതന്ത്ര്യം തന്നിരുന്നു. അമ്മ കുറച്ച് സ്ട്രിക്ടാണ്. അഭിനയിക്കാൻ വരുന്ന സമയത്ത് അച്ഛനല്ലെങ്കിൽ അമ്മ കൂടെ വരും. ആളുകൾ പറയുന്ന കഥകളൊക്കെ ഞാൻ കേൾക്കും.'

  'ഒരുപാട് സംസാരിക്കുകയും ചെയ്യാറുണ്ട്. അച്ഛന്റെ നോട്ടത്തിലൂടെ തന്നെ അധികം സംസാരിക്കരുതെന്ന് എനിക്ക് മനസിലാവും. അങ്ങനെ ചെയ്യേണ്ട.... അത് ചെയ്യൂ... ഇത് ചെയ്യൂ എന്ന് പറയുമ്പോൾ അത് അവരുടെ ജീവിതത്തിൽ നിന്നും പറയുന്നതാണെന്ന് ഞാൻ പിന്നീടാണ് മനസിലാക്കിയത്.'

  'എന്റെമ്മയെപ്പോലെ എനിക്കാവാൻ കഴിയില്ല. ലോകത്തിലെ തന്നെ ബെസ്റ്റ് മം അവരവരുടെ അമ്മയാണ്.'

  Recommended Video

  Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ

  'ലോകത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സ്ത്രീ എന്റെ അമ്മ തന്നെയാണ്. ഞാനൊരുപാട് ഒറ്റപ്പെടാതെ അച്ഛനും അമ്മയും എനിക്കൊപ്പമുണ്ടായിരുന്നു. അച്ഛനും അമ്മയും എന്റെ ശ്വാസമാണ്.'

  'അവർ എത്രത്തോളമാണ് സാക്രിഫൈസ് ചെയ്യുന്നതെന്ന് ഞാൻ കാണുന്നുണ്ടെന്നുമായിരുന്നു' പ്രിയങ്ക നായർ പറഞ്ഞു. പ്രിയങ്കയുടേതായി അവസാനം പുറത്തിറങ്ങിയ കടുവയിൽ നായകനായത് പൃഥ്വിരാജാണ്.

  ചിത്രത്തിൽ മെറിൻ ജെയിംസ് എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചത്. വരാൽ അടക്കമുളള്ള സിനിമകൾ ഇനി പ്രിയങ്കയുടേതായി റിലീസിന് വരാനുണ്ട്. സിനിമകൾക്ക് പുറമെ നിരവധി സീരിയലുകളിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്.

  Read more about: priyanka nair
  English summary
  malayalam actress Priyanka Nair open up about single parenting and motherhood, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X