twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാ കൊല്ലവും എന്റെ അമ്മ പ്രസവിക്കും; 11 മാസം തികയുമ്പോള്‍ വീട്ടില്‍ കുഞ്ഞുണ്ടാവുന്ന കാലത്തെ കുറിച്ച് നടി ഷീല

    |

    മലയാള സിനിമയിലെ ഏറ്റവും മുതിര്‍ന്ന നടിയാണ് ഷീല. ഒരു കാലത്ത് നിരന്തരം നായിക വേഷത്തില്‍ അഭിനയിച്ചിരുന്ന ഷീല പ്രേം നസീറിന്റെ കൂടെ ഒരുമിച്ചഭിനയിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. അറുപത് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതം സജീവമായി തുടരുകയാണ് നടി. ഇതിനിടെ പലവിധ സംഭവങ്ങളും ഷീലയുടെ ജീവിതത്തിലൂടെ കടന്ന് പോയി.

    തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുകയാണ് ഷീലയിപ്പോള്‍. ഓരോ വര്‍ഷം കൂടുമ്പോഴും പ്രസവിച്ച് കൊണ്ടിരിക്കുന്ന അമ്മ തനിക്കുണ്ടായിരുന്നുവെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷീല വെളിപ്പെടുത്തി. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന പിതാവ് ആന്റണി ജോര്‍ജിനെ കുറിച്ചും നടി പറഞ്ഞു.

    എല്ലാ കൊല്ലവും എന്റെ അമ്മ പ്രസവിക്കും. പതിനൊന്ന് മാസം തികയുമ്പോള്‍ വീട്ടില്‍ ഒരു കൊച്ചുണ്ടാകും

    കുട്ടിക്കാലത്തെ കുറിച്ചുള്ള ചോദ്യത്തിന് അമ്മയുടെ നിരന്തരമായിട്ടുള്ള പ്രസവത്തെ കുറിച്ചാണ് ഷീല പറഞ്ഞത്.. 'എല്ലാ കൊല്ലവും എന്റെ അമ്മ പ്രസവിക്കും. പതിനൊന്ന് മാസം തികയുമ്പോള്‍ വീട്ടില്‍ ഒരു കൊച്ചുണ്ടാകും. അമ്മയെ ഓര്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് വലിയ വയറുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതാണ്. അന്നൊന്നും പ്രസവത്തിന് ആശുപത്രിയില്‍ പോകില്ല.

    ഞങ്ങളുടെ ക്വാര്‍ട്ടേഴ്‌സില്‍ നാലഞ്ച് മുറികളുണ്ടാകും. അമ്മ വലിയ വയറുമായി അതിലൊരു മുറിയിലേക്ക് പോകും. ഒരു നഴ്‌സും കൂടെയുണ്ടാകും. കുറച്ച് നേരം കഴിയുമ്പോള്‍ ഒരു കൊച്ചുമായി പുറത്തേക്ക് വരും. അത് ഞങ്ങള്‍ക്കൊരു പുതുമയേ അല്ല. കാരണം എല്ലാ കൊല്ലവും കണ്ടോണ്ടിരിക്കുകയല്ലേ'..

    ഭാര്യയുടെ തിരിച്ച് വരവിന് കാരണമായത് ഞാനാണ്; പതിനാറ് വയസുള്ള മകളുണ്ട്, സുഖമില്ലാത്ത മകളെ കുറിച്ച് മനു വര്‍മ്മഭാര്യയുടെ തിരിച്ച് വരവിന് കാരണമായത് ഞാനാണ്; പതിനാറ് വയസുള്ള മകളുണ്ട്, സുഖമില്ലാത്ത മകളെ കുറിച്ച് മനു വര്‍മ്മ

    അനാഥരായ അവരെ അച്ഛന്‍ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് വരും

    ആ സമയത്ത് അച്ഛന്‍ സ്‌റ്റേഷന്‍ മാസ്റ്ററാണ്. വീട്ടില്‍ എന്നും ഒന്നോ രണ്ടോ ജോലിക്കാരുണ്ടാകും. കേരളത്തില്‍ നിന്നും ടിക്കറ്റില്ലാതെ വരുന്നവരാണ് അവര്‍, നാട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ട് വരുന്നവരായിരിക്കും. ഒന്നുകില്‍ അമ്മയും മകളും, അല്ലെങ്കില്‍ ഒറ്റയ്ക്ക് വരുന്നവര്‍. അനാഥരായ അവരെ അച്ഛന്‍ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് വരും. ഇങ്ങനെ എന്നും വീട്ടില്‍ ജോലിക്കാരുണ്ടാകും. കുറേ പിള്ളേരുടെ കൂടെ ആളായിട്ട് അവരങ്ങ് നില്‍ക്കും.

    ലൊക്കേഷനിലുണ്ടായ അപകടത്തിൽ കോമയിലേക്ക് എത്തി; ഭാര്യയോട് എഴുതി സംസാരിച്ചിരുന്നതിനെ പറ്റി അമിതാഭ് ബച്ചന്‍ലൊക്കേഷനിലുണ്ടായ അപകടത്തിൽ കോമയിലേക്ക് എത്തി; ഭാര്യയോട് എഴുതി സംസാരിച്ചിരുന്നതിനെ പറ്റി അമിതാഭ് ബച്ചന്‍

     അമ്മ നിത്യ ഗര്‍ഭിണിയായത് കൊണ്ട് കൂടെ ഒരാള് വേണം

    അമ്മ നിത്യ ഗര്‍ഭിണിയായത് കൊണ്ട് കൂടെ ഒരാള് വേണം. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ഞാന്‍ ചെന്നൈയിലേക്ക് വന്നപ്പോഴും അവരില്‍ ഒരാളായിരുന്നു കൂടെ വന്നതെന്ന് ഷീല പറയുന്നു. പഴനിയമ്മ എന്ന സുന്ദരിയായ സ്ത്രീയാണത്. ടിക്കറ്റ് ഇല്ലാതെ പിടിച്ചതായിരുന്നു അവരെ. അവസാനം അവര്‍ ഞങ്ങളുടെ വീട്ടില്‍ താമസമായി. എത്ര ജോലിക്കാരുണ്ടെങ്കിലും ചെറുപ്പത്തിലേ അമ്മ ജോലികളൊക്കെ പഠിപ്പിച്ചിരുന്നു. തുണി അലക്കുന്നതും തയ്യലുമൊക്കെ പഠിച്ചത് അങ്ങനെയാണെന്ന് ഷീല സൂചിപ്പിച്ചു.

    ദിവ്യ ഭാരതിയെ ഒഴിവാക്കി ജൂഹി ചൗളയെ കൊണ്ട് വന്നത് ആമിര്‍ ഖാന്‍; ഒടുവിൽ ഹിറ്റ് സിനിമ രണ്ടാൾക്കും നഷ്ടപ്പെട്ടുദിവ്യ ഭാരതിയെ ഒഴിവാക്കി ജൂഹി ചൗളയെ കൊണ്ട് വന്നത് ആമിര്‍ ഖാന്‍; ഒടുവിൽ ഹിറ്റ് സിനിമ രണ്ടാൾക്കും നഷ്ടപ്പെട്ടു

    . ഒരു തികഞ്ഞ സത്യക്രിസ്ത്യാനിയായിരുന്നു തൻ്റെ അച്ഛനെന്ന് ഷീല

    തന്റെ പിതാവ് ആന്റണി ജോര്‍ജിന്റെ കുടുംബം ഒരു യാഥാസ്ഥിതിക റോമന്‍ കത്തോലിക്ക കുടുംബമായിരുന്നു. അവിടെ നാടകവും സിനിമയും പാട്ടുമൊന്നും സ്വീകാര്യമായിരുന്നില്ല. അതെല്ലാം പാപമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പോത്തന്നൂരില്‍ താമസിക്കുമ്പോള്‍ തൊട്ടടുത്ത് ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ താമസിക്കുന്നുണ്ട്. അദ്ദേഹം കഥാപുസ്തകങ്ങള്‍ വായിക്കും.

    ശേഷം അതെനിക്ക് തരും. അച്ഛനറിയാതെ ഞാനത് ആദ്യം മുതല്‍ അവസാനം വരെ വായിക്കും. അച്ഛന് പുസ്തകം വായിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഒരു തികഞ്ഞ സത്യക്രിസ്ത്യാനിയായിരുന്നു അദ്ദേഹമെന്ന് ഷീല പറയുന്നു.

    Read more about: sheela ഷീല
    English summary
    Malayalam Actress Sheela Reveals Her Mother Gives Birth In Every Year
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X