»   » മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമില്‍ മദ്യപിയ്ക്കുന്നതും പുകവലിക്കുന്നതുമായ രംഗങ്ങള്‍ കാണിക്കുമ്പോള്‍ താഴെ എഴുതികാണിക്കാറുണ്ട്, ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനീകരമാണ് എന്ന്. സാധാരണ നായകന്മാരെയാണ് ഇത്തരം രംഗങ്ങളില്‍ കാണാറുള്ളത്. നായികമാരും ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മദ്യപിച്ച് പൊതു സ്ഥലത്ത് പ്രശ്നമുണ്ടാക്കിയ നായികമാര്‍

എന്നാല്‍ നായകന്മാരെ പോലെ വെറുതേ കുടിച്ച് കിടക്കുന്ന രംഗങ്ങളില്ലല്ല, മറിച്ച് കഥ സന്ദര്‍ഭം ആവശ്യപ്പെടുന്ന രംഗങ്ങളിലാണ് നായികമാര്‍ മദ്യപിയ്ക്കുന്നത്. അത്തരത്തില്‍ മലയാള സിനിമയില്‍ മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച നായികമാരെ കുറിച്ചാണ് ഇവിടെ പറയുന്നത്.

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

തിരക്കഥ എന്ന ചിത്രത്തിലാണ് പ്രിയാമണി മദ്യപിച്ച് അഭിനയിക്കുന്നത്. ജീവിതം സ്വയം നശിപ്പിയ്ക്കുന്ന ഒരു അഭിനേത്രിയായിട്ടാണ് പ്രിയമാണി കഥയുടെ രണ്ടാം ഭാഗത്ത് എത്തുന്നത്. കഥാപാത്രത്തിന്റെ കുത്തഴിഞ്ഞ ജീവിതത്തെ കാണിക്കാന്‍ പ്രിയ മദ്യപിക്കണമായിരുന്നു.

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലാണ് ശ്വേത മേനോന്‍ മദ്യപിച്ച് ന്യൂ ഇയര്‍ ആഘോഷിക്കുന്നത്. നിര്‍ബന്ധിതമല്ലാത്ത തരു രംഗമായിരുന്നു അത്. വിവാഹമൊന്നും നടക്കാത്തതിലുള്ള മോഹഭംഗത്തില്‍ ഇരിയ്ക്കുന്ന ഒരു സ്ത്രീയുടെ ന്യൂ ഇയര്‍ ആഘോഷം ചിത്രീകരിക്കാന്‍ വേണ്ടിയാണ് ചിത്രത്തില്‍ ശ്വേത മേനോനെ കുടിപ്പിച്ചത്

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

ഫഹദ് ഫാസിലിനോട് മത്സരിച്ചാണ് കോട്ടയത്തിന്റെ അച്ചായത്തി പെണ്‍കുട്ടി റിമ കല്ലിങ്കല്‍ 22 ഫീയമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ മദ്യപിച്ച് കപ്പാസിറ്റി തെളിയിച്ചത്. കഥയുടെ സാഹചര്യത്തെയും കഥാപാത്രങ്ങളുടെ സ്വഭാവത്തെയും പ്രേക്ഷകരിലെത്തിക്കാന്‍ ഈ രംഗം ആവശ്യമായിരുന്നു

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

ആദ്യ ചിത്രത്തില്‍ തന്നെ മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച നായികയാണ് ദീപ്തി സതി. ആല്‍ക്കഹോളിക്കായ നായികയെ കുറിച്ച് പറയുന്ന കഥ, ദീപ്തി കുടിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു സിനിമ ഉണ്ടാകില്ല എന്ന അവസ്ഥയാണ്. ഒരു സാമൂഹ്യ സന്ദേശം നല്‍കുക കൂടെയാണ് ഈ കഥാപാത്രത്തിലൂടെ ലാല്‍ ജോസ്

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

മംമ്ത മോഹന്‍ദാസ് ടു കണ്‍ട്രീസ് എന്ന ചിത്രത്തിലാണ് ആല്‍ക്കഹോളിക്കായ നായികയായി എത്തുന്നത്. മദ്യത്തിന്റെ അടിമയായ നായികയ്ക്ക് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും അതില്‍ നിന്നുള്ള മോചനവുമാണ് ടു കണ്‍ട്രീസ് എന്ന ചിത്രത്തിലും പറഞ്ഞത്

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിലാണ് മഞ്ജു വാര്യരും സംഘവും വൈന്‍ കുടിച്ച് ആഘോഷമാക്കുന്നത്. മഞ്ജുവില്‍ നിന്ന് ഒരു രഹസ്യം മനസ്സിലാക്കാന്‍ സുരേഷ് ഗോപിയെ സഹായിക്കുന്നത് ഈ മദ്യപാന രംഗമാണ്. കഥയ്ക്ക് ഏറ്റവും പ്രധാന്യമുള്ളതായിരുന്നു ആ രഹസ്യം.

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

പറക്കും തളിക എന്ന ചിത്രത്തില്‍ നിത്യ ദാസിന് കോളയാണെന്ന് കരുതി ഹരിശ്രീ അശോകന്‍ കൊടുത്തത് മദ്യമായിരുന്നു. നായകന്‍ ദിലീപിന് നായികയോടുള്ള സ്‌നേഹവും സംരക്ഷണയും ഈ രംഗത്ത് മനസ്സിലാവും

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

സൂത്രധാരന്‍ എന്ന ചിത്രത്തില്‍ കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷകരിലെത്തിക്കാന്‍ വേണ്ടിയാണ് ബിന്ദു പണിക്കര്‍ ആര്‍ത്തിയോടെയും അല്പം വ്യസനത്തോടെയും മദ്യം കഴിയ്ക്കുന്നത്

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

ഉര്‍വശി വ്യക്തി ജീവിതത്തിസും ധാരാളം മദ്യപിയ്ക്കുന്ന ആളാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിന്റെ തുടക്കം സ്പടകം എന്ന ചിത്രത്തിലായിരുന്നു. ഒരു കുപ്പി കള്ള് മുഴുവന്‍ മോഹന്‍ലാല്‍ ഉര്‍വശിയെ കൊണ്ട് കുടിപ്പിയ്ക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്

English summary
Malayalam actress who drink alcohol in film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam