»   » മലയാളനടിമാര്‍ക്ക് പരീക്ഷാകാലം

മലയാളനടിമാര്‍ക്ക് പരീക്ഷാകാലം

Posted By:
Subscribe to Filmibeat Malayalam

അവധികാലത്ത് എല്ലാവരും തിയേറ്ററുകളിലേക്ക് ഓടുമ്പോള്‍ മലയാളത്തിലെ പല പ്രമുഖ നടിമാരും പരീക്ഷാ ചൂടിലേക്ക് ഊളിയിട്ടിറങ്ങിയിരിക്കുകയാണ്. തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളുകളെല്ലാം മാറ്റിവെച്ച് അര്‍ദ്ധരാത്രി വരെ പുസ്തകത്തിനു മുന്നില്‍ തപസ്സിരിക്കുകയാണ് പലരും. കരിയര്‍ പോലെ തന്നെ പ്രാധാന്യമേറിയതാണ് വിദ്യാഭ്യാസവുമെന്ന് തിരിച്ചറിഞ്ഞ ഈ താരങ്ങള്‍ ആരൊക്കെയാണ്

പൊളിറ്റിക്കല്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയാണ് ന്യൂ ജനറേഷന്‍ നായികയായ മേഘ്‌നാ രാജ്. അഭിനേത്രി എന്ന നിലയിലും സാമൂഹ്യ ജീവിയെന്ന നിലയിലും വിദ്യാഭ്യാസം പ്രധാനപ്പെട്ടതാണെന്ന് മേഘ്‌ന പറയുന്നു.

രാധയുടെ മക്കളായ കാര്‍ത്തികയും മണിരത്‌നത്തിന്റെ കടല്‍ ഫെയിം തുളസി നായരും പരീക്ഷയെടുതാനുള്ള ഒരുക്കത്തിലാണ്. ബിബിഎ വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക. തുളസിയാകട്ടെ പത്താം ക്ലാസിലും.

ഡയമണ്ട് നെക്ലേസിലൂടെ ശ്രദ്ധേയായ ഗൗതമി നായര്‍ തിരുവനന്തപുരം വനിതാ കോളജിലെ സൈക്കോളജി വിദ്യാര്‍ത്ഥിയാണ്.

വെറുതെ ഒരു ഭാര്യ, ചാപ്പാ കുരിശ്, തട്ടത്തിന്‍ മറയത്ത്, റോമന്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നിവേദ തോമസ് പ്ലസ് ടു പരീക്ഷയും കഴിഞ്ഞ് ദുബായിലേക്ക് പറന്നു. എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ് പഠിയ്ക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

നെയാന്‍ഡിയില്‍ ധനുഷിനൊപ്പം അഭിനയിക്കുന്ന നസ്‌റിയ നസീം പ്ലസ് ടു പരീക്ഷയെഴുതാനുള്ള തിടുക്കത്തിലായിരുന്നു. പളുങ്ക് എന്ന ചിത്രത്തിലൂടെയെത്തിയ നസ്‌റിയ പ്രമാണി, മാഡ് ഡാഡ് എന്നീ ചിത്രങ്ങളില്‍ തിളങ്ങി.

English summary
Malayalam actresses are busy with their exams. They will sit for their examinations over the next two months.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam