»   » പുലിമുരുകനിലെ ഡാഡി ഗിരിജ,കസബയിലെ കമല ഇവരെയൊക്കെ മറക്കാന്‍ പറ്റുമോ ?

പുലിമുരുകനിലെ ഡാഡി ഗിരിജ,കസബയിലെ കമല ഇവരെയൊക്കെ മറക്കാന്‍ പറ്റുമോ ?

Posted By: Nihara
Subscribe to Filmibeat Malayalam

അന്യഭാഷാ അഭിനേതാക്കള്‍ മലയാള സിനിമയില്‍ വെന്നിക്കൊടി
പാറിക്കുന്നതിനും 2016 സാക്ഷിയായി. ബോളിവുഡ് താരങ്ങളുള്‍പ്പടെ നിരവധി പേരാണ് മലയാളത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്. പുലിമുരുകനിലെ ഡാഡി ഗിരിജയും കസബയിലെ ലക്ഷ്മിയുമെല്ലാം അന്യഭാഷാ താരങ്ങളാണ്.

2016 ല്‍ ഒരുപാട് നേട്ടങ്ങളിലൂടെയാണ് മലയാള സിനിമ കടന്നു പോയത്. ഒട്ടനവധി ചിത്രങ്ങള്‍, കൈ നിറയെ പുരസ്‌കാരങ്ങള്‍, ഇമ്പമാര്‍ന്ന പാട്ടുകള്‍. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അന്യഭാഷാ താരങ്ങളെക്കുറിച്ച് അറിയാന്‍ നിങ്ങള്‍ക്കും താല്‍പര്യമില്ലേ..

പുലിമുരുകനിലൂടെ ജഗപതി രാജു

സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകനിലെ വില്ലനാണ് ജഗപതിരാജു. ഡാഡി ഗിരിജയെ മറക്കാന്‍ അത്ര പെട്ടെന്നൊന്നും കഴിയില്ലല്ലോ. ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് മികച്ച പ്തരികരണമാണ് ലഭിച്ചത്.

കസബയിലൂടെ വരലക്ഷ്മി ശരത്കുമാര്‍

തമിഴ് താരം ശരത്കുമാറിന്റെ മകളായ വരലക്ഷ്മി മലയാളത്തില്‍ അരങ്ങേറ്രം കുറിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ്. വളരെയധികം വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അനായാസം അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടാനും കഴിഞ്ഞു.

കമ്മട്ടിപ്പാടത്തിലൂടെ രസിക ദുഗല്‍

പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനത്തിന് ശേഷമാണ് രസിക അഭിനയിക്കാനിറങ്ങിയത്. ദുല്‍ഖര്‍ സല്‍മാനൊപ്പെ കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചത് രസികയാണ്

ജോമോനൊപ്പം ഐശ്വര്യ രാജേഷ്

തമിഴ് സിനിമയിലെ അഭിനയ പരിചയവുമായാണ് ഐശ്വര്യ മലയാളത്തിലേക്കെത്തുന്നത്. സത്യന്‍ അന്തിക്കാട് ചിത്രമായ ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലാണ് താരമിപ്പോള്‍

മണ്‍സൂണ്‍ മാംഗോസിലൂടെ വിനയ് റാസ്

ബോളിവുഡ് നടനായ വിനയ് റാസി മലയാള സിനിമയില്‍ അരങ്ങേറിയത് ഫഹദ് ഫാസിലിനൊപ്പം മണ്‍സൂണ്‍ മാംഗോ എന്ന ചിത്രത്തിലാണ്.

വൈറ്റിലൂടെ ഹുമാ ഖുറേഷി

ബോളിവുഡ് താരമായ ഹുമാ ഖുറേഷിയുടെ ആദ്യ മലയാള ചിത്രമാണ് വൈറ്റ്. രോഷ്‌നി മേനോന്‍ എന്ന ഐടി പ്രൊഫഷനലായാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടത്. ശക്തമായ പ്രതികരണം കാഴ്ച വച്ചെങ്കിലും ചിത്രം ബോക്‌സോഫീസില്‍ വന്‍ പരാജയമായിരുന്നു.

English summary
Actors from other language film industries, including Bollywood, have expressed their interest in working in Malayalam films. Over the years, the Malayalam film industry and its makers have many a time offered chances for actors from other industries to work in Mollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam