twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2016 പടിയിറങ്ങുമ്പോള്‍ മലയാള സിനിമയിലെ നേട്ടങ്ങളും നഷ്ടങ്ങളും!

    ചെറുതും വലുതുമായ 118 ചിത്രങ്ങളാണ് ഈ വര്‍ഷം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. അതില്‍ 25 ഓളം ചിത്രങ്ങള്‍ തിയേറ്ററുകളില്‍ മികച്ച വിജയം നേടി.

    By Sanviya
    |

    2016 ഗുഡ് ബൈ പറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മലയാള സിനിമയ്ക്ക് ഈ വര്‍ഷം എക്കാലത്തും ഓര്‍മ്മിക്കാവുന്ന ചരിത്ര നേട്ടങ്ങളാണ്. ഈ വര്‍ഷം അവസാനം പുറത്തിറങ്ങിയ പുലിമുരുകന്റെ നേട്ടം തന്നെയാണ് അത്. മലയാള സിനിമയില്‍ ആദ്യമായി 100 കോടി കടന്ന ചിത്രമെന്ന റെക്കോര്‍ഡ്.

    ചെറുതും വലുതുമായ 118 ചിത്രങ്ങളാണ് ഈ വര്‍ഷം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. അതില്‍ 25 ഓളം ചിത്രങ്ങള്‍ തിയേറ്ററുകളില്‍ മികച്ച വിജയം നേടി. പുലിമുരുകനോളം വരില്ലെങ്കിലും തരക്കേടില്ലാത്ത കളക്ഷനാണ് മറ്റ് ചിത്രങ്ങള്‍ നേടിയത്.

    സന്തോഷിക്കാവുന്ന ഒരുപാട് നിമിഷങ്ങള്‍ ഉണ്ടായെങ്കിലും നൊമ്പരപ്പെടുത്തുന്ന ചില നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. എന്നന്നേക്കുമായി ലോകത്ത് വിട പറഞ്ഞ താര പ്രതിഭകള്‍. അവര്‍ എന്നും ഒരു തീരാ നഷ്ടം തന്നെയാണ്. കാണൂ.. 2016 പടിയിറങ്ങുമ്പോള്‍ മലയാള സിനിമയിലുണ്ടായ നേട്ടങ്ങളും നഷ്ടങ്ങളും

    സ്റ്റാര്‍ ഓഫ് ദി ഇയര്‍-മോഹന്‍ലാല്‍

    സ്റ്റാര്‍ ഓഫ് ദി ഇയര്‍-മോഹന്‍ലാല്‍

    മോഹന്‍ലാലിന്റേതായി മികച്ച രണ്ട് ചിത്രങ്ങളാണ് മലയാള സിനിമയില്‍ എത്തിയത്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ ഒപ്പം തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. അതിന് പിന്നാലെയാണ് വൈശാഖ് കൂട്ടുക്കെട്ടിലെ പുലിമുരുകന്‍ ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിക്കുന്നത്. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം 2016 സ്‌പെഷ്യലായിരുന്നു.

     മൂവി ഓഫ് ദി ഇയര്‍

    മൂവി ഓഫ് ദി ഇയര്‍

    മലയാള സിനിമയില്‍ ആദ്യമായി 100 കോടി കടന്ന ചിത്രമാണ് പുലിമുരുകന്‍. 150 കോടിക്കടുത്താണ് ചിത്രം ഇതുവരെ ബോക്‌സോഫീസില്‍ നേടിയത്. മുളകു പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം സംവിധാനം ചെയ്തത്.

    സോങ് ഓഫ് ദി ഇയര്‍

    സോങ് ഓഫ് ദി ഇയര്‍

    ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. ജയറാമിന്റെ മകന്‍ കാളിദാസാണ് നായകന്‍. ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന ഗാനം ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് സോങ്.

    ആരാധകരെ ഞെട്ടിച്ച വാര്‍ത്ത

    ആരാധകരെ ഞെട്ടിച്ച വാര്‍ത്ത

    ഈ വര്‍ഷം ആരാധകര്‍ക്ക് ഏറ്റവും വലിയ സര്‍പ്രൈസായിരുന്നു ദിലീപ്-കാവ്യ വിവാഹം. ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് ഒടുവിലാണ് ഇരുവരും വിവാഹിതാരകുന്നത്. ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

     പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനം

    പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനം

    ഈ വര്‍ഷം ആരാധകര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷ നല്‍കിയ പ്രഖ്യാപനങ്ങളായിരുന്നു പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റവും മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രത്തില്‍ നായകനാകുന്നതും.

    തീരാ നഷ്ടം

    തീരാ നഷ്ടം

    സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തിയ വര്‍ഷം കൂടിയായിരുന്നു ഇത്. കല്‍പ്പന, കലാഭവന്‍ മണി, രാജേഷ് പിള്ള, ഒഎന്‍വി, സാഗര്‍ ഷിയാസ്, രേഖ തുടങ്ങിയവരാണ് 2016ല്‍ വിട പറഞ്ഞത്.

    English summary
    Malayalam Cinema 2016: A Quick Round-up!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X