»   » വാപ്പച്ചിയല്ല കുഞ്ഞിക്കയാണ് സ്റ്റാര്‍! കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ നിന്നും നേട്ടം കൊയ്തത് ഇവരാണ്!

വാപ്പച്ചിയല്ല കുഞ്ഞിക്കയാണ് സ്റ്റാര്‍! കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ നിന്നും നേട്ടം കൊയ്തത് ഇവരാണ്!

Posted By:
Subscribe to Filmibeat Malayalam

2017 നോട എല്ലാവരും ബൈ ബൈ പറഞ്ഞിരിക്കുകയാണ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മനോഹരമായ ഒരു വര്‍ഷം തന്നെയാണ് പടിയിറങ്ങി പോവുന്നത്. 141 സിനിമകളായിരുന്നു ഈ വര്‍ഷം മലയാളത്തില്‍ റിലീസ് ചെയ്തിരുന്നത്. താരരാജാക്കന്മാര്‍ തമ്മിലും, യുവതാരങ്ങള്‍ തമ്മിലും വാശിയേറിയ മത്സരമായിരുന്നു നടന്നതെന്ന് പറയാം.

26 മാറ്റങ്ങള്‍, ഒപ്പം പേരും മാറ്റണം! പത്മാവതിയ്ക്ക് കര്‍ശന നിബന്ധകളോടെ പ്രദര്‍ശനാനുമതി!

അവധി ദിവസങ്ങള്‍ കണക്കു കൂട്ടിയായിരുന്നു മിക്ക സിനിമകളും റിലീസിനെത്തിയത്. ഒന്നിച്ചെത്തിയ സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ച് നിന്നതോടെ പ്രേക്ഷകര്‍ക്ക് ഏത് സിനിമ കാണും എന്ന ആശങ്കയും നിലനിന്നിരുന്നു. റിലീസ് ചെയ്ത സിനിമകളില്‍ പകുതിയിലധികവും വിജയിച്ചതോടെ നല്ലൊരു വര്‍ഷം തന്നെയാണ് കടന്ന് പോവുന്നതെന്ന് പറയാം. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം ആരാണ് സ്റ്റാര്‍ ഓഫ് ദ ഇയര്‍ ആവുകയെന്ന് അറിയാമോ? വായിക്കാം..

സ്റ്റാര്‍ ഓഫ് ദ ഇയര്‍

ദുല്‍ഖര്‍ സല്‍മാന് മികച്ച സിനിമകള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2017. കേമ്രേഡ് ഇന്‍ അമേരിക്ക, പറവ, സോളോ എന്നിങ്ങനെ ദുല്‍ഖര്‍ നായകനായി അഭിനയിച്ച മൂന്ന് സിനിമകളായിരുന്നു റിലീസിനെത്തിയത്. സോളോയിലൂടെ തമിഴിലേക്ക് അരങ്ങേറ്റം കുറിച്ച താരം ബോളിവുഡിലേക്കും പ്രവേശിച്ചിരിക്കുകയാണ്. സ്റ്റാര്‍ ഓഫ് ദ ഇയര്‍ എന്ന വിശേഷണത്തിന് ദുല്‍ഖറും അര്‍ഹനാണ്..

കളക്ഷന്‍ കൊണ്ട് ഞെട്ടിച്ച സിനിമ


നല്ല സിനിമകള്‍ എന്നതിലുപരി മികച്ച കളക്ഷന്‍ നേടിയ സിനിമകളും ഇക്കൊല്ലം ഉണ്ടായിരുന്നു. പല സിനിമകളും 50 കോടി വരെ എത്തിയിരുന്നു. എന്നാല്‍ ദിലീപിന്റെ രാമലീലയാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പ്രതിസന്ധികള്‍ക്കിടയിലാണ് സിനിമ റിലീസിനെത്തിയതെങ്കിലും 80 കോടിയാണ് സിനിമ ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്ന കളക്ഷന്‍.

ഹിറ്റായ സോംഗ്


ഈ വര്‍ഷം ഹിറ്റായ സോംഗ് ഏതാണെന്ന് ചോദിച്ചാല്‍ പറയാന്‍ ഒന്ന് മാത്രമെ ഉണ്ടാവു.. ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ പാട്ടാണ് ലോകം മുഴുവന്‍ വൈറലായി ഞെട്ടിച്ചത്. ഇതുവരെ മലയാളത്തില്‍ നിന്നും ഒരു പാട്ടും സ്വന്തമാക്കാത്ത നേട്ടം സ്വന്തമാക്കാന്‍ പാട്ടിന് കഴിഞ്ഞിരുന്നു.

വലിയ പ്രോജ്കടുകള്‍


2018 ല്‍ വരാന്‍ പോവുന്ന ബിഗ് ബജറ്റ് സിനിമകളുടെ പ്രഖ്യാപനവും 2017 ല്‍ നടന്നിരുന്നു. 1000 കോടി ബജറ്റില്‍ മോഹന്‍ലാലിന്റെ രണ്ടാമൂഴം, ഒടിയന്‍. മമ്മൂട്ടിയുടെ ബിലാല്‍, കുഞ്ഞാലി മരക്കാര്‍, എന്നിങ്ങനെ താരരാജാക്കന്മാര്‍ പുതിയ വര്‍ഷത്തില്‍ ഞെട്ടിക്കാനുള്ള മുന്നൊരുക്കങ്ങളെക്കെ നടത്തിയിരിക്കുകയാണ

ഫഹദ് ഫാസില്‍

നാച്ച്യൂറല്‍ അഭിനയത്തിന് ഡിഗ്രിയും എടുത്ത് വന്നിരിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. ദിലീഷ് പോത്തന്റെ രണ്ടാമത്തെ സിനിമയായ തൊണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന സിനിമയിലൂടെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച താരം തമിഴ് സിനിമയിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. മോഹന്‍ രാജയുടെ വേലൈക്കാരന്‍ എന്ന സിനിമയിലൂടെയാണ് ഫഹദ് ആദ്യമായി സിനിമയിലഭിനയിച്ചത്. ക്രിസ്തുമസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തി പ്രദര്‍ശനം തുടരുകയാണ്.

പാര്‍വ്വതി

ടേക് ഓഫ് എന്ന ഒറ്റ സിനിമയിലൂടെ നടി പാര്‍വ്വതി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. 2017 ല്‍ ഏറ്റവുമധികം അഭിനന്ദനങ്ങള്‍ നേടാന്‍ പാര്‍വ്വതിയ്ക്ക് സിനിമയിലൂടെ കഴിഞ്ഞിരുന്നു. ഐഎഫ്എഫ്‌ഐ യില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടാന്‍ പാര്‍വ്വതിയ്ക്ക് കഴിഞ്ഞിരുന്നു.

English summary
141 Malayalam movies had hit the theatres in 2017. Going by the reports, the success rate has been on the positive side with an increase in the number of blockbusters, as well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X