»   » പൃഥ്വി, നിവിന്‍, ദുല്‍ഖര്‍ പിന്നെ മമ്മൂട്ടിയും; മത്സരം പൊടിപൊടിയ്ക്കും

പൃഥ്വി, നിവിന്‍, ദുല്‍ഖര്‍ പിന്നെ മമ്മൂട്ടിയും; മത്സരം പൊടിപൊടിയ്ക്കും

Posted By:
Subscribe to Filmibeat Malayalam

സു സു സുധി വാത്മീകത്തിന്റെ വിജയത്തോടെ നവംബര്‍ മാസം അവസാനിക്കുന്നു. ഇനി ഡിസംബര്‍. ഈ വര്‍ഷം ഇറങ്ങന്‍ കാത്തിരുന്ന എല്ലാ ചിത്രങ്ങളും ഈ മാസത്തോടെ റിലാസാകണം. ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി തിയേറ്ററിലേറ്റുമുട്ടാന്‍ സിനിമാ ലോകവും പ്രേക്ഷകരും റെഡിയായിക്കഴിഞ്ഞു.

തീരുമാനത്തില്‍ ഇനി കാര്യമായ മറ്റങ്ങളൊന്നും വരുത്തിയില്ലെങ്കില്‍ ഏഴ് ചിത്രങ്ങള്‍ ഡിസംബര്‍ അവസാനത്തോടെ തിയേറ്ററിലെത്തും. നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും മമ്മൂട്ടിയുമൊക്കെയുള്ള മത്സരത്തില്‍ ഫഹദിനും മോഹന്‍ലാലിനും സിനിമകളില്ല. നോക്കാം ഏതൊക്കെയാണ് സിനിമകളെന്ന്...


പൃഥ്വി, നിവിന്‍, ദുല്‍ഖര്‍ പിന്നെ മമ്മൂട്ടിയും; മത്സരം പൊടിപൊടിയ്ക്കും

മമ്മൂട്ടിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എകെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുതിയ നിയമം. സാജന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം ഡിസംബര്‍ 24 ന് തിയേറ്ററുകളിലെത്തും


പൃഥ്വി, നിവിന്‍, ദുല്‍ഖര്‍ പിന്നെ മമ്മൂട്ടിയും; മത്സരം പൊടിപൊടിയ്ക്കും

പിക്കറ്റ് 43, എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അാര്‍ക്കലി എന്നീ ഈ വര്‍ഷം ഇറങ്ങിയ പൃഥ്വിയുടെ നാല് ചിത്രങ്ങളും മികച്ച വിജയം നേടി. അടുത്ത ചിത്രം പാവാടയാണ്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം അനൂപ് മേനോനും ആശ ശരത്തും മുഖ്യ വേഷത്തിലെത്തുന്നു. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഡിസംബര്‍ അവസാനത്തിനുള്ളില്‍ തിയേറ്ററുകളിലെത്തും


പൃഥ്വി, നിവിന്‍, ദുല്‍ഖര്‍ പിന്നെ മമ്മൂട്ടിയും; മത്സരം പൊടിപൊടിയ്ക്കും

ഇത്തവണയും വാപ്പച്ചിയോട് മത്സരിക്കാന്‍ കുഞ്ഞിക്കയുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ മൂന്നാം വാരം തിയേറ്ററിലെത്തുമെന്നാണ് വിവരം. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം പാര്‍വ്വതിയും ദുല്‍ഖറും ഒന്നിയ്ക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്


പൃഥ്വി, നിവിന്‍, ദുല്‍ഖര്‍ പിന്നെ മമ്മൂട്ടിയും; മത്സരം പൊടിപൊടിയ്ക്കും

മൈ ബോസിന് ശേഷം മംമ്ത മോഹന്‍ദാസും ദിലീപും ഒന്നിയ്ക്കുന്ന ചിത്രമാണ് ടു കണ്‍ട്രീസ്. അനുജന്‍ റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസിന് മുമ്പ് തിയേറ്ററുകളിലെത്തും


പൃഥ്വി, നിവിന്‍, ദുല്‍ഖര്‍ പിന്നെ മമ്മൂട്ടിയും; മത്സരം പൊടിപൊടിയ്ക്കും

ശ്രീനിവാസന്റെ ഇളയമകന്‍ ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം. നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി ട്രാക്കാണ്. നമിത പ്രമോദ് നായികയായെത്തുന്ന ചിത്രത്തില്‍ നീരജ് മാധവാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും


പൃഥ്വി, നിവിന്‍, ദുല്‍ഖര്‍ പിന്നെ മമ്മൂട്ടിയും; മത്സരം പൊടിപൊടിയ്ക്കും

എം മോഹന്‍ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ഡ്രാമ ചിത്രമാണ് മൈ ഗോഡ്. സുരേഷ് ഗോപിയും ഹണി റോസും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഡിസംബര്‍ രണ്ടാം വാരത്തില്‍ തിയേറ്ററുകളിലെത്തും


പൃഥ്വി, നിവിന്‍, ദുല്‍ഖര്‍ പിന്നെ മമ്മൂട്ടിയും; മത്സരം പൊടിപൊടിയ്ക്കും

പ്രേമത്തിന് ശേഷം നിവിന്റേതായി ഇറങ്ങുന്ന ആക്ഷന്‍ ഹീറോ ബിജുവിനെ പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നതിന് കാരണം ഏറെയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പൊലീസായിട്ടാണ് എത്തുന്നത്. ഡിസംബര്‍ അവസാനം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. ഡേറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.


English summary
Malayalam cinema is eagerly waiting to receive the most happening season of the business, Christmas. It is undoubtedly the most promising seasons for the industry, in which most of the much-awaited projects hit the theatres.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X