twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

സിനിമക്കാരുടെ ഇഷ്ടതോഴന്‍

By Ravi Nath

Next »

« Previous

Josettande Hero
ഒരു സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടേയും നല്ല രീതിയിലുള്ള കൂട്ടായ്‌മയിലാണ്‌ നിര്‍മ്മാണ കാര്യദര്‍ശിയുടെ ജോലികള്‍ എളുപ്പമായിത്തീരുന്നത്‌. നിര്‍മ്മാതാവും സംവിധായകനും പരസ്‌പരം അംഗീകരിക്കുന്നവരായാല്‍, തിരിച്ചറിവുള്ളവരായാല്‍ പിന്നെ നല്ലൊരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൂടെ ഉണ്ടെങ്കില്‍ ആ സിനിമയുടെ തൊണ്ണൂറ്‌ ശതമാനം ടെന്‍ഷനും ഒഴിവാക്കാം. ഈ ഐക്യം മുതലെടുത്തുകൊണ്ടാണ്‌ ഷാജി പട്ടിക്കര തന്റെ പ്രവൃത്തി വഴിയില്‍ മേല്‍കൈയ്‌ നേടുന്നത്‌.

സംവിധായകനെ വെറുപ്പിക്കാതെ മൊത്തം ക്രൂവിനെ കയ്യിലെടുത്ത്‌ ഷെഡ്യൂള്‍ ചെയ്‌ത ദിവസങ്ങള്‍ക്കുമുമ്പായി സിനിമ തീര്‍ത്ത്‌ നിര്‍മ്മാതാവിനെ തൃപ്‌തനാക്കുക. ദിവസവും പ്‌ളാന്‍ ചെയ്‌ത സമയത്ത്‌ ഷൂട്ടിങ്‌ തുടങ്ങുക, പരമാവധി സീനുകള്‍ ചിത്രീകരിക്കുക, പ്‌ളാനിംഗ്‌ തെറ്റുന്ന സീനുകള്‍ക്ക്‌ ബദല്‍ സീനുകള്‍ ചിത്രീകരിക്കാനുള്ള അടിയന്തിര സൗകര്യങ്ങളൊരുക്കുക എന്നിങ്ങനെയുള്ള തിരക്കുകളിലാവും ലൊക്കേഷനുകളില്‍ പട്ടിക്കര.

പട്ടിക്കരയുടെ സിനിമകള്‍ പലതും ഹിറ്റുകളായിരുന്നില്ല എന്നാല്‍ പ്രൊഡ്യൂസര്‍ക്ക്‌ നഷ്ടം വരാതെ രക്ഷപ്പെട്ടവയും നിരവധി അവാര്‍ഡുകളാല്‍ ശ്രദ്ധേയമായവയുമാണ്‌ ഒട്ടുമിക്ക ചിത്രങ്ങളും. തന്റെ തൊഴിലിനോട്‌ പ്രതിബദ്ധത കാട്ടുന്നതിനാല്‍ നിരവധി വെല്ലുവിളികള്‍ ഷാജി പട്ടിക്കരയ്‌ക്ക്‌ നേരിടേണ്ടി വന്നിട്ടുണ്ട്‌.

കോഴിക്കോട്‌ കെകെ ഹരിദാസിന്റെ 'ജോസേട്ടന്റെ ഹീറോ' നടക്കുന്ന സമയം, രാജസേനന്റെ 'ഇന്നാണ്‌ ആ കല്യാണ'വും ഇതേ സമയത്ത്‌ ചിത്രീകരിച്ചത്‌ കോഴിക്കോട്‌ വച്ചുതന്നെ. ഹരിദാസിന്റെ കണ്‍ട്രോളര്‍ പട്ടിക്കരയായിരുന്നു. സിനിമയില്‍ തങ്ങളുടെ വണ്ടികള്‍ ഉപയോഗപ്പെടുത്തുന്നില്ല എന്ന്‌ ആരോപിച്ചുകൊണ്ട്‌ ഒരു കൂട്ടം ഡ്രൈവര്‍മാര്‍ പ്രശ്‌നങ്ങളുമായ്‌ രംഗത്തുവരികയും ഈ സെറ്റുകളില്‍ കല്ലേറും അക്രമവും നടത്തുകയുണ്ടായി. ഒരു തരത്തിലും ചിത്രീകരണം അനുവദിക്കില്ല എന്ന ഈ ന്യൂനപക്ഷത്തിന്റെ
വെല്ലുവിളിയെ ചങ്കൂറ്റത്തോടെ നേരിട്ടുകൊണ്ട്‌ പറഞ്ഞ ദിവസത്തിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ പട്ടിക്കരയ്‌ക്ക്‌ സാധിച്ചു.

ടി.വി. ചന്ദ്രന്റെ 'വിലാപങ്ങള്‍ക്കപ്പുറം' അഹമ്മദബാദില്‍ ഷൂട്ട്‌ ചെയ്യവേ ഹിന്ദു തീവ്രവാദികള്‍ അക്രമിക്കുകയുണ്ടായി. ക്യാമറ പിടിച്ചെടുക്കുകയും നടി പ്രിയങ്കയെ ഓടിക്കുകയും ചെയ്‌തു. രാത്രിക്കുരാത്രി അക്‌ബര്‍ ട്രാവല്‍സിന്റെ ബസിലും മറ്റ്‌ ജീപ്പുകളിലുമായി ക്രൂവിനെ അവിടെ നിന്ന്‌ മാറ്റുകയും മൈസൂരില്‍ സെറ്റിട്ട്‌ പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടി വന്നു.

ഒരു ലൊക്കേഷനില്‍ നിന്നും മടങ്ങവേ രാത്രി വണ്ടി കൊക്കയിലേക്കു മറിഞ്ഞ്‌ രാവിലെ വരെ മൃതപ്രാണനായി കിടക്കേണ്ടി വന്ന സംഭവവും പട്ടിക്കരയുടെ ഓര്‍മ്മയിലുണ്ട്‌. കരിയറില്‍ ഓര്‍മ്മിക്കാനുള്ള നിരവധി സിനിമകളുടെ ഭാഗമായതിന്റെ ചാരിതാര്‍ത്ഥ്യം പട്ടിക്കര ഒളിച്ചുവെക്കുന്നില്ല. ടി.വി.ചന്ദ്രനോടൊപ്പം തുടങ്ങിയ യാത്ര അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭൂമിയുടെ അവകാശികളുടെ പണിപ്പുരയിലെത്തിനില്‌ക്കുന്നു.

അടുത്ത പേജില്‍ വായിക്കുക

നല്ല സിനിമകളുടെ രക്ഷകനായി പട്ടിക്കരനല്ല സിനിമകളുടെ രക്ഷകനായി പട്ടിക്കര

Next »

« Previous

English summary
Shaji Pattikara is the brain behind the financial success of most of the malayalam movies now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X