twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്താണ് ഈ സിനിമകള്‍ക്കുള്ള പ്രത്യേകത, എങ്ങിനെ ഇവ വിജയിച്ചു...??

    By Aswini
    |

    മലയാളം സിനിമാ പ്രേമികളുടെ ആസ്വാദന രീതി മാറിയിരിക്കുന്നു. പക്ഷെ ഒരു മാറ്റങ്ങളുമില്ലാത്ത ചില ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മലയാള സിനിമയുടെ കുറ്റങ്ങള്‍ മാത്രം നോക്കയിരിക്കുന്നവര്‍ ഒന്ന് സൂക്ഷിച്ചു നോക്കൂ, അടുത്തിടെ എത്രമാത്രം കലാമൂല്യമുള്ള ചിത്രങ്ങള്‍ മലയാള സിനിമയില്‍ ഇറങ്ങിയിരിക്കുന്നു. പ്രേക്ഷകരായ നമ്മളാരെങ്കിലും ആ ചിത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രധാന്യം നല്‍കിയോ?

    ഇവിടെ വിഷയം അതല്ല. കലാമൂല്യം അത്രയൊന്നും അവകാശപ്പെടാനില്ലാത്ത, അത്രയ്‌ക്കൊന്നും പുതുമകളില്ലാത്ത ചില ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ വലിയ വിജയമാക്കി കൊടുത്തിട്ടുണ്ട്. ഒടുവില്‍ ഇത്തരത്തിലുള്ള വിജയം നേടിയ പ്രേമം വരെ അതിനുദാഹരണം. മേക്കിങ് സ്റ്റൈലും അവതരണ മികവുമാണ് ഈ ചിത്രങ്ങളെ വേറിട്ടു നിര്‍ത്തിയതും വിജയിപ്പിച്ചതും. ഒരു പുതിയ ട്രെന്റ് തന്നെ അത്തരം സിനിമകള്‍ മലയാളത്തിന് പരിചയപ്പെടുത്തി. നോക്കാം...

    അന്നയും റസൂലും

    എന്താണ് ഈ സിനിമകള്‍ക്കുള്ള പ്രത്യേകത, എങ്ങിനെ ഇവ വിജയിച്ചു...??

    അവതരണ മികവും മേക്കിങ് സ്റ്റൈലും മലയാള സിനിമയില്‍ കൊണ്ടുവന്ന മാറ്റത്തെ കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോള്‍ ആദ്യം പരമാര്‍ശിക്കേണ്ട ചിത്രം അന്നയും റസൂലുമായിരിക്കും. പൂര്‍ണമായ ഒരു തിരക്കഥപോലുമില്ലാതെയാണ് ഈ ചിത്രം ആരംഭിച്ചത്. ഫോര്‍ട്ട് കോച്ചിയില്‍ ജീവിക്കുന്ന സാധാരണക്കാരില്‍ നിന്നുണ്ടായ ചിത്രം. റസൂലും അന്നയും തമ്മിലുള്ള പ്രണയമാണ് അന്നയും റസൂലും. വളരെ ചെറിയൊരു സ്റ്റോറി ലൈന്‍ വച്ച് രാജീവ് രവി ഒരുക്കിയ ചിത്രം ഹൃദയസ്പര്‍ശിയായിരുന്നു, അല്ല ആണ്. സൗണ്ട് റെക്കോഡിങും ക്യാമറ വര്‍ക്കും ഒരു നാച്വറല്‍ ഫീലിങ് പ്രേക്ഷകര്‍ക്ക് നല്‍കി.

    തട്ടത്തിന്‍ മറയത്ത്

    എന്താണ് ഈ സിനിമകള്‍ക്കുള്ള പ്രത്യേകത, എങ്ങിനെ ഇവ വിജയിച്ചു...??

    വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം മികച്ച വിജയമാണ് നേടിയത്. ഒപ്പം നിവിന്‍ പോളി എന്ന നായകന് ബ്രേക്കും. സിനിമയെ ഒന്നു സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ നമുക്കതിലെ മേക്കിങ് സ്‌റ്റൈലും പ്രസന്റേഷന്‍ മികവവും കാണാം. അതു തന്നെയാണ് ചിത്രത്തിന്റെ വിജയവും. പുതുമകള്‍ അവകാശപ്പെടാന്‍ അത്രവലിയ സംഭവങ്ങളൊന്നും തട്ടത്തിന്‍ മറയത്ത് ഇല്ല. പാട്ടിനും കഥാപാത്രസൃഷ്ടിക്കും ഏറെ പ്രാധാന്യം നല്‍കിയ ചിത്രമാണ്. നിവിന്‍ പോളി- അജു വര്‍ഗീസ് കോമ്പിനേഷന്‍ ശ്രദ്ധിക്കപ്പെട്ടു. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ഒരു പുതുമ അനുഭവപ്പെട്ടു. അവതരണ മികവുകൊണ്ട് ഒരു ചിത്രത്തെ വ്യത്യസ്തമാക്കാം എന്നതിന് ഉദാഹരണമാണ് തട്ടത്തിന്‍ മറയത്ത്

    ട്രിവാന്‍ട്രം ലോഡ്ജ്

    എന്താണ് ഈ സിനിമകള്‍ക്കുള്ള പ്രത്യേകത, എങ്ങിനെ ഇവ വിജയിച്ചു...??

    കഥാപാത്രങ്ങളിലൂടെ ഒരു സിനിമ അവതരിപ്പിക്കുകയാണ് ട്രിവാന്‍ട്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ ചെയ്തത്. ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കഥയായിരുന്നില്ല. ഒരോ കഥാപാത്രങ്ങളിലൂടെയുമാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഓരോ മിനിട്ടിലും ഒരു കഥ എന്നതും ട്രിവാന്‍ട്രം ലോഡ്ജിന്റെ പ്രത്യേകതയാണ്. അനൂപ് മേനോന്റെ മികച്ച തിരക്കഥയാണ് ട്രിവാന്‍ട്രം ലോഡ്ജിനെ വേറിട്ടു നിര്‍ത്തുന്നത്. പിന്നെ വികെ പ്രകാശ് എന്ന സംവിധായകന്റെ മികവും. തിരക്കഥാ രചനയ്‌ക്കൊപ്പം ചിത്രത്തിലെ ഒരു കഥാപാത്രത്തെയും അനൂപ് മേനോന്‍ ഭംഗിയായി അവതരിപ്പിച്ചു. വേറിട്ടൊരു സിനിമാനുഭവം മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയതിലൂടെയാണ് ട്രിവാന്‍ട്രം ലോഡ്ജ് ശ്രദ്ധിക്കപ്പെട്ടത്.

    പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും

    എന്താണ് ഈ സിനിമകള്‍ക്കുള്ള പ്രത്യേകത, എങ്ങിനെ ഇവ വിജയിച്ചു...??

    മിനിമം ഗ്യാരണ്ടിയുള്ള ചിത്രങ്ങളാണ് ലാല്‍ ജോസ് എന്ന സംവിധായകനില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ചിലത് അതുക്കും മേലെയും അതുക്കും താഴെയും വരും. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രം ആദ്യം പറഞ്ഞ കാറ്റഗറിയില്‍ പെട്ടതാണ്. മിനിമം ഗ്യാരണ്ടി. ചക്കല ഗോപന്‍ എന്ന കഥാപാത്രത്തിലൂടെ കഥ പറഞ്ഞ ചിത്രം. കഥ പറഞ്ഞ രീതിയാണ് പുള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തെ വേറിട്ടു നിര്‍ത്തിയത്. കുട്ടനാടിന്റെ ദൃശ്യഭംഗിയില്‍ നമുക്ക് പരിചിതരായ കഥാപാത്രങ്ങളിലൂടെ കഥ പറയുന്നരീതിയാണ് ചിത്രം പിന്തുടര്‍ന്നത്.

    ഹണീബി

    എന്താണ് ഈ സിനിമകള്‍ക്കുള്ള പ്രത്യേകത, എങ്ങിനെ ഇവ വിജയിച്ചു...??

    ജീന്‍ പോള്‍ ലാലിന്റെ ആദ്യ ചിത്രമാണ് ഹണീബി. കഥാപാത്ര സൃഷ്ടികൊണ്ടും അവതരണ മികവുകൊണ്ടും മികച്ചൊരു എന്റര്‍ടൈന്‍മെന്റ് ചിത്രമായി മാറുകയായിരുന്നു ഹണീബി. കാര്യങ്ങള്‍ നേരിട്ട് അവതരിപ്പിക്കുന്ന രീതിയാണ് ജീന്‍ പോള്‍ ലാല്‍ പിന്തുടര്‍ന്നത്. അഭിനയ മികവുകൊണ്ട് ഓരോ കഥാപാത്രങ്ങളും വ്യത്യസ്തത പുലര്‍ത്തിയതും ചിത്രത്തിന്റെ വിജയമായി.

    നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

    എന്താണ് ഈ സിനിമകള്‍ക്കുള്ള പ്രത്യേകത, എങ്ങിനെ ഇവ വിജയിച്ചു...??

    സ്ഥിരം കണ്ടുവന്ന റോഡ് മൂവികളുടെ സവിശേഷതകള്‍ പൊട്ടിച്ചെറിഞ്ഞ ചിത്രമാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. രണ്ട് സുഹൃത്തുക്കളുടെ ബൈക്ക് യാത്രയാണ് ചിത്രം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്ര. ഇതുവരെ മലയാള സിനിമയിലില്ലാത്ത ഒരു ആശയത്തെയാണ് സമീര്‍ താഹിര്‍ ചിത്രത്തിലൂടെ പരിചയപ്പെടുത്തിയത്. റോഡ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി മാറുന്നതും കാണാം. ദുല്‍ഖര്‍ സല്‍മാനും സണ്ണിവെയിനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

    ബാംഗ്ലൂര്‍ ഡെയ്‌സ്

    എന്താണ് ഈ സിനിമകള്‍ക്കുള്ള പ്രത്യേകത, എങ്ങിനെ ഇവ വിജയിച്ചു...??

    എങ്ങനെ ഒരു മികച്ച ചിത്രം എഴുതി സംവിധാനം ചെയ്ത് അവതരിപ്പിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം. വളരെ സിംപിള്‍ ആണ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ സ്‌റ്റോറി ലൈന്‍. മൂന്ന് കസിന്‍സിന്റെയും, അവരുടെ ബാംഗ്ലൂര്‍ ജീവിതത്തിന്റെയും കഥ. മൂന്ന് വ്യത്യസ്ത പ്രണയം, കഥ, അത് അവതരിപ്പിച്ച രീതി എന്നിവയൊക്കെയാണ് ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നത്. അഞ്ജലി മേനോന്‍ എന്ന സംവിധായികയുടെ സിനിമകളോടുള്ള സമീപനമാണ് ചിത്രത്തിനൊരു പുതു ഉണര്‍വ് നല്‍കുന്നത്. ആ പുതു ഉണര്‍വ് പ്രേക്ഷകര്‍ക്ക് അനുഭവിക്കാനും കഴിഞ്ഞതിലാണ് ബാംഗ്ലൂര്‍ ഡെയ്‌സിന്റെ വിജയം

    പ്രേമം

    എന്താണ് ഈ സിനിമകള്‍ക്കുള്ള പ്രത്യേകത, എങ്ങിനെ ഇവ വിജയിച്ചു...??

    പ്രേമം മലയാളത്തിലെ വമ്പന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. പുതുമകളൊന്നും ഇല്ലാത്ത ഇന്ത്യന്‍ സിനിമയിലെ രണ്ടാമത്തെ ചിത്രം എന്ന ടാഗ് ലൈനോടുകൂടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഒരുപാട് പുതുമകള്‍ പ്രേക്ഷകര്‍ക്ക് ചിത്രത്തിലൂടെ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും വലിയ പുതുമകള്‍ ഒന്നും കഥയില്‍ ഇല്ലെന്നതാണ് കൗതുകം. മേക്കിങ് സൈറ്റലും പ്രസന്റേഷന്‍ മികവും തന്നെയാണ് ഇവിടെയും ദൃശ്യമാകുന്നത്. സിനിമയുടെ വിജയത്തെ കുറിച്ച് പറയുമ്പോള്‍ ചിത്രത്തിന് പിന്നില്‍ പ്രവൃത്തിച്ച ഓരോ വ്യക്തിയെ കുറിച്ചും പരമാര്‍ശിക്കേണ്ടതായി വരും.

    English summary
    Here is a list containing few movies in Malayalam Cinema which followed trend and went on to become a big success due to smart packing and presentation.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X