twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'രണ്ടാം പകുതിയില്‍ ഭൂമിക്കു 40 അടി താഴെയാണു കഥ'; മലയന്‍കുഞ്ഞ് വല്ലാത്തൊരു സിനിമയെന്ന് ഫഹദ് ഫാസില്‍

    |

    പ്രഖ്യാപിച്ച സമയം മുതല്‍ ശ്രദ്ധ നേടിയ ഫഹദ് ഫാസില്‍ ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം വരുന്ന ജൂലൈ 22-ന് തീയറ്റര്‍ റിലീസായാണ് പുറത്തിറങ്ങുക. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍. റഹ്മാന്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ഒരു മലയാളചിത്രം എന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്. ഫാസിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ഫഹദ് ഫാസില്‍. മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് മനസ്സുതുറക്കുന്നത്.

    ഇതു വളരെ മുന്‍പു തുടങ്ങിയ സിനിമയല്ലേ

    ഇതു വളരെ മുന്‍പു തുടങ്ങിയ സിനിമയല്ലേ ?

    ലോക്ഡൗണ്‍ കാലത്തു ഒടിടിക്കു വേണ്ടി തുടങ്ങിയതാണു മലയന്‍ കുഞ്ഞ്. അധികം യാത്ര ചെയ്യാതെയുള്ളൊരു സിനിമ. കോവിഡിന്റെ മൂര്‍ധന്യത്തിലാണ് ഇതിനേക്കുറിച്ച് ആലോചിച്ചു ഷൂട്ടു ചെയ്യാന്‍ തുടങ്ങിയത്. ആദ്യ പകുതി ഷൂട്ടു ചെയ്തു കഴിഞ്ഞ ഉടനെ എനിക്കൊരു അപകടം പറ്റി. പിന്നെ ഞാന്‍ ഈ സിനിമയിലേക്കു തിരിച്ചെത്തിയത് 8 മാസത്തിനു ശേഷമാണ്. അപ്പോഴേക്കും അന്തരീക്ഷം വല്ലാതെ മാറിയിരുന്നു. സാധാരണ പോലെ ഷൂട്ടു ചെയ്യാവുന്ന അവസ്ഥ വന്നിരുന്നു.

    ഇതൊരു വല്ലാത്ത സിനിമയാണ്. ആദ്യ പകുതി സാധാരണപോലെയുള്ള സിനിമ. രണ്ടാം പകുതിയില്‍ ഭൂമിക്കു 40 അടി താഴെയാണു സിനിമ നടക്കുന്നത്. തനിക്കു ജീവിതത്തില്‍ സഹിക്കാനാകാത്ത ശല്യമായിത്തോന്നിയൊരു ശബ്ദം രണ്ടാം പകുതിയില്‍ അയാളുടെ പ്രതീക്ഷയായി മാറുന്നു.

    ശ്രീവിദ്യയെ ഞെട്ടിച്ച് കൊണ്ടാണ് ഭരതൻ ലളിതയെ വിവാഹം കഴിച്ചത്; നടിയ്ക്ക് വേണ്ടി സീരിയൽ അവസാനിപ്പിച്ചു കഥയിങ്ങനെശ്രീവിദ്യയെ ഞെട്ടിച്ച് കൊണ്ടാണ് ഭരതൻ ലളിതയെ വിവാഹം കഴിച്ചത്; നടിയ്ക്ക് വേണ്ടി സീരിയൽ അവസാനിപ്പിച്ചു കഥയിങ്ങനെ

    സ്വീകാര്യത

    കുടുംബങ്ങളില്‍ ഏറെ സ്വീകാര്യതയുള്ളൊരു താരപ്രഭ താങ്കള്‍ക്കുണ്ടെന്നതു മറക്കാറുണ്ടോ?

    എന്റെ വിജയിച്ച മിക്ക സിനിമയും നോക്കിയാല്‍ അതില്‍ ചീത്തയില്‍നിന്നു നല്ലതിലേക്കു വരുന്നൊരു ചിത്രമുണ്ട്. ഈ യാത്രയ്ക്കുവേണ്ടി പലയിടത്തേക്കും കഥാപാത്രം യാത്ര ചെയ്യുന്നു. ഞാന്‍ പ്രകാശനില്‍ പാലക്കാടുനിന്നു എറണാകുളത്തേക്കു വരുന്നു. ചാപ്പാ കുരിശിലും വരത്തനിലും ട്രാന്‍സിനുമെല്ലാം ഇത്തരം യാത്രയുണ്ട്.

    നല്ലതിലേക്കുള്ള ആ തിരിച്ചുവരവാണു പലപ്പോഴും കാണുന്നവരെ സന്തോഷിപ്പിക്കുന്നത്. മലയന്‍കുഞ്ഞും അത്തരമൊരു യാത്രയാണ്. അതു ഭൂനിരപ്പില്‍നിന്നു താഴേക്കാണെന്നു മാത്രം. എന്നെ സ്‌നേഹിക്കുന്നവര്‍ എന്റെ യാത്രയ്‌ക്കൊപ്പം നടന്നവരാണ്.

    ഞാനല്ല, ഐശ്വര്യ റായിയെ വരെ വീഴും; കാന്ത ശക്തി പോലെയാണ്, നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ പ്രണയത്തെ കുറിച്ച് ഭാര്യഞാനല്ല, ഐശ്വര്യ റായിയെ വരെ വീഴും; കാന്ത ശക്തി പോലെയാണ്, നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ പ്രണയത്തെ കുറിച്ച് ഭാര്യ

    തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്

    സിനിമ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ് ?

    ഒടിടിക്കു വേണ്ടി ചെയ്ത സിനിമയായിരുന്നു ഇത്. എല്ലാം കഴിഞ്ഞു സിനിമ കണ്ടപ്പോള്‍ തോന്നി ഇതു ജനം കണ്ടിരിക്കേണ്ട ഒരു തീയറ്റര്‍ അനുഭവമാണെന്ന്. സാധാരണ സിനിമ അറിയപ്പെടുന്നതു താരങ്ങളിലൂടെയാണ്. എന്നാല്‍ മലയന്‍ കുഞ്ഞ് എന്ന സിനിമയില്‍ സിനിമോട്ടോഗ്രാഫിയും ശബ്ദവും സംഗീതവും കലാ സംവിധാനവും കഴിഞ്ഞ ശേഷമേ നടനേക്കുറിച്ചു ചിന്തിക്കാനാകൂ.

    ഈ സിനിമ നിര്‍മിച്ചത് എന്റെ ബാപ്പ ഫാസിലാണ്. ഇത്രയേറെ പ്രതിഭകളെ ചെറിയ സ്‌ക്രീനില്‍ ഒതുക്കിയാല്‍ പോരെന്നു പറഞ്ഞതു ബാപ്പയും കൂടിയാണ്. എനിക്കു കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ടായിരുന്നുവെങ്കില്‍ ആദ്യ പകുതി ഒടിടിയിലും രണ്ടാം പകുതി തീയറ്ററിലും റിലീസ് ചെയ്യുമായിരുന്നു.

    'ചിമ്പുവിനോട് ക്ഷമിക്കാനാവും, പക്ഷെ പ്രഭുദേവയോട് പറ്റില്ല'; നയൻതാര അന്ന് പറഞ്ഞത്?'ചിമ്പുവിനോട് ക്ഷമിക്കാനാവും, പക്ഷെ പ്രഭുദേവയോട് പറ്റില്ല'; നയൻതാര അന്ന് പറഞ്ഞത്?

    ഇത്തരമൊരു കഥ ചെയ്യാന്‍ തീരുമാനിച്ചത്

    നടന്‍ താരമാകാത്ത ഇത്തരമൊരു കഥ ചെയ്യാന്‍ തീരുമാനിച്ചത് എങ്ങനെയാണ്?

    രണ്ടു ദുരന്തങ്ങളുടെ ഇടയില്‍നിന്നാണ് ഈ സിനിമയുടെ കഥ ഉണ്ടായത്. കോഴിക്കോട് വിമാനാപകടവും പെട്ടിമുടിയിലെ മണ്ണിടിച്ചില്‍ ദുരന്തവും. അടുത്തടുത്ത ദിവസങ്ങളിലാണ് ഇതുണ്ടായത്. പെട്ടിമുടിയില്‍ തന്റെ വീട്ടുകാരെ തേടി ഒരു നായ ദിവസങ്ങളോളം പൊലീസുകാര്‍ക്കൊപ്പം തിരച്ചിലിനു കൂടെയുണ്ടായിരുന്നു. അവസാനം പൊലീസുകാര്‍ ആ നായയെ കൊണ്ടുപോയി. അകപ്പെട്ടു പോയവരോടുള്ള സ്‌നേഹമാണവിടെ കണ്ടത്.

    അകപ്പെട്ടുപോയവനു വേണ്ടിയുള്ള വെമ്പലും ആകാംഷയും പറഞ്ഞറിയിക്കാനാകില്ല. എന്നാല്‍ പെട്ടുപോയവന്റെ മനസ്സ് നാം കാണുന്നേയില്ല. ഇതു പെട്ടുപോയവന്റെ ജീവിതമാണ്. ഇത്തരമൊരു ജീവിതത്തില്‍ താരമില്ലല്ലോ. ഈ സിനിമ കാണുമ്പോഴറിയാം ഇതില്‍ ജോലി ചെയ്ത ഓരോരുത്തരുടേയും മുദ്ര അതിലുണ്ടെന്ന്.

    നിര്‍മാണത്തിലേക്കു കൂടുതല്‍ ശ്രദ്ധിക്കുന്നതായി തോന്നുന്നു

    ഫഹദ് കുറച്ചുകാലമായി നിര്‍മാണത്തിലേക്കു കൂടുതല്‍ ശ്രദ്ധിക്കുന്നതായി തോന്നുന്നു

    ഈ സിനിമ 8 മാസത്തെ ഷൂട്ട് നിര്‍ത്തിവച്ച ശേഷമാണു വീണ്ടും തുടങ്ങിയത്. ഒരു നിര്‍മാതാവിനു അതുമായി പൊരുത്തപ്പെടാനാകില്ല. ഞാന്‍തന്നെ നിര്‍മിക്കുമ്പോള്‍ അതിലുള്ള സ്വാതന്ത്ര്യം എന്നെ വല്ലാതെ കംഫര്‍ട്ടബിളാക്കുന്നു. ആരോടും ഉത്തരം പറയേണ്ടല്ലോ. ഞാനാ സ്വാതന്ത്ര്യം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

    മലയന്‍കുഞ്ഞ് ഷൂട്ട് ചെയ്തതു 100 ദിവസമാണ്. അതില്‍ 40 ദിവസമേ മറ്റു താരങ്ങളുള്ളു. 60 ദിവസവും ഞാന്‍ മാത്രമാണ് അഭിനയിച്ചത്. ബാപ്പ നിര്‍മാതാവായതുകൊണ്ടാണ് എനിക്കിഷ്ടവും സാഹചര്യവുമുള്ള സമയത്തുപോയി ഈ ജോലി തീര്‍ക്കാനായത്.

    English summary
    Malayalam Film Actor Fahadh Faasil opens up about his new movie Malayankunju
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X