»   » പത്തു വര്‍ഷം കൊണ്ട് മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട കലകാരന്മാരുടെ എണ്ണം എത്രയാണെന്നറിയാമോ?

പത്തു വര്‍ഷം കൊണ്ട് മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട കലകാരന്മാരുടെ എണ്ണം എത്രയാണെന്നറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമിയുടെ ഏക്കാലത്തെയും പ്രിയപ്പെട്ട പല താരങ്ങളും ഇന്ന് ഓര്‍മ്മകളായി മാഞ്ഞു പോയിരിക്കുകയാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മലയാളത്തിന് നഷ്ടപ്പെട്ടത് ഒത്തിരിയധികം കലാകാരന്മാരയയായിരുന്നു.

കഴിഞ്ഞ വര്‍ഷം മരിച്ച കലഭവന്‍ മണി മുതല്‍ ഹാസ്യതാരങ്ങളായിരുന്ന കല്‍പ്പനയും കൊച്ചിന്‍ ഹനീഫയും എല്ലാം മലയാള സിനിമയുടെ തീരാ നഷ്ടങ്ങളായിരുന്നു.

കലഭവന്‍ മണി

മലയാള സിനിമയില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച് താരമായിരുന്നു കലഭവന്‍ മണി. കോമഡി കാണിച്ചും വില്ലനായും നടനായും മലയാളത്തിലും അന്യഭാഷകളിലും അഭിനയിച്ച മണി, തന്റെ മണിയുടെ ശൈലിയിലുള്ള നാടന്‍ പാട്ടുകള്‍ക്കും രൂപം നല്‍കിയിരുന്നു. അതിനിടെ കേരളത്തെ ഞെട്ടിച്ച മരണ വാര്‍ത്തയായിരുന്നു നടന്‍ കലഭവന്‍ മണിയുടെത്. 1971 ന് ജനിച്ച മണി 2016 മാര്‍ച്ചിലാണ് മരണത്തിന് കീഴടങ്ങിയത്. മണിയുടെ മരണത്തില്‍ ദുരുഹത നിഴലച്ചിരുന്നതിനാല്‍ മരണകാരണം വ്യക്തമായിരുന്നില്ല.

കല്‍പ്പന

മലയാള സിനിമയിലെ സ്ത്രീ കോമഡി കഥാപാത്രങ്ങളെ മികവുറ്റതാക്കിയ കലാകാരിയായിരുന്നു
കല്‍പ്പന. 2016 ജനുവരി 25 നായിരുന്നു കല്‍പ്പന ഈ ലോകത്തോട് വിട പറഞ്ഞു പോയത്. ഹൈദരാബാദില്‍ ഷൂട്ടിങ്ങിന് പോയിരുന്ന നടിയെ ബോധരഹിതയായി ഹോട്ടല്‍ റൂമില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഹൃദയാഘാതം മൂലം നടി മരണത്തിന് കീഴടങ്ങിയിരുന്നു.

മാള അരവിന്ദന്‍

ഹാസ്യ കഥപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയെ ചിരിപ്പിച്ചിരുന്ന മാള അരവിന്ദനും മലയാള സിനിമയ്ക്ക് നഷ്ടമായിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. 2015 ജനുവരി 28 നായിരുന്നു മാള മരിച്ചത്. ഹൃദയാഘാതം വന്നതിന് ശേഷം കോയമ്പത്തൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന താരം അവിടെ നിന്നും മരിക്കുകയായിരുന്നു.

കൊച്ചിന്‍ ഹനീഫ

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടായിരുന്നു കൊച്ചിന്‍ ഹനീഫ. സലീം അഹമ്മദ് ഘൗഷ് എന്നായിരുന്നു കൊച്ചിന്‍ ഹനീഫയുടെ ശരിയായ പേര്. 1972 കൊച്ചിന്‍ കലഭവന്‍ എന്ന ട്രൂപ്പിലുടെയായിരുന്നു താരം സിനിമയിലെത്തിയത്. 1951 ല്‍ ജനിച്ച ഹനീഫ 2010 ഫെബ്രുവരി 2നാണ് മരണമടഞ്ഞത്. കരളിന് കാന്‍സര്‍ ബാധിച്ചിരുന്ന താരത്തിന്റെ ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെയായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

തിലകന്‍

അഭിനയ കുലപതി എന്ന വിശേഷണത്തിന് അര്‍ഹനായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട തിലകന്. പെരുന്തച്ചനായി ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരിലൊരാളായി മാറിയ അദ്ദേഹം 2012 സെപ്റ്റംബറിലായിരുന്നു അന്തരിച്ചത്.

രാജന്‍ പി ദേവ്

200-ലധികം സിനിമയില്‍ അഭിനയിച്ച രാജന്‍ പി ദേവ് ഒരു കാലത്ത് മലയാള സിനിമയുടെ സ്ഥിരം സാന്നിധ്യമായിരുന്നു. 2009 ജൂലൈ 29 നായിരുന്നു രാജന്‍ പി ദേവ് അന്തരിച്ചത്.

ജോസ് പ്രകാശ്

വില്ലന്‍ കഥാപാത്രത്തിലുടെയായിരുന്നു ജോസ് പ്രകാശ് ഹിറ്റ് താരങ്ങളുടെ പട്ടികയില്‍ കടന്നത്. 300 ലധികം സിനിമകളിലഭിനയിച്ച താരം 40 വര്‍ഷത്തോളെം വില്ലന്‍ കഥാപാത്രത്തില്‍ തന്നെ അഭിനയിച്ചിരുന്നു. 87 -ാമത്തെ വയസില്‍ 2012 ലാണ് ജോസ് പ്രകാശ് മരിച്ചത്.

ജിഷ്ണു

യുവനടനായിരുന്ന ജീഷ്ണവിന്റെ മരണം എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. കാന്‍സര്‍ ബാധിച്ചാണ് ജിഷ്ണു 2016 മാര്‍ച്ച് 25 ന് മരിച്ചത്.

മുരളി

മുരളി നായകനായും വില്ലനായും രാഷ്ട്രീയക്കാരനുമെക്കയായി മലയാള സിനിമയില്‍ വ്യത്യസ്ത വേഷങ്ങളിലെത്തിയിരുന്നത്. 2009 ആഗസ്റ്റ് 6 നാണ് മുരളി ഹൃദയാഘാതം മൂലം മരിച്ചത്.

അഗസ്റ്റിന്‍

മലയാള സിനിമയിലെ സഹനടനായിട്ടാണ് ആഗസ്റ്റിന്‍ അധികവും അഭിനയിച്ചിരിക്കുന്നത്. കോമഡി കഥാപാത്രങ്ങള്‍ക്കൊപ്പം നെഗറ്റീവ് റോളുകളും ആഗസ്റ്റിന്റെ കൈയില്‍ ഭദ്രമായിരുന്നു. കിഡ്‌നി തകരാറു മൂലം 2013 നവംബര്‍ 14 നായിരുന്നു ആഗസ്റ്റിന്‍ അന്തരിച്ചത്.

മച്ചാന്‍ വര്‍ഗീസ്

മിമിക്രി കലകാരനായി സിനിമകളിലേക്ക് എത്തിയ മച്ചാന്‍ വര്‍ഗീസ് 100 ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. കോമഡി കഥാപാത്രത്തെ മികവുറ്റതാക്കി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്ന മച്ചാന്‍ വര്‍ഗീസ് 2011 ഫ്രെബുവരി 3 നാണ് മരിച്ചത്. കാന്‍സര്‍ ബാധിച്ചാണ് അദ്ദേഹം മരിച്ചത്.

സുകുമാരി

സുകുമാരി മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയായിരുന്നു. 10-ാം വയസില്‍ സിനിമയിലെത്തിയ സുകുമാരി നിരവധി സിനിമകളായിരുന്നു മലയാളത്തിനായി സമ്മാനിച്ചിരുന്നത്. 2013 മാര്‍ച്ച് 26 ന് ഹൃദയാഘാതം വന്നതാണ് സുകുമാരിയുടെ മരണകാരണം.

സന്തോഷ് ജോഗി

വില്ലന്‍ കഥാപാത്രത്തിലുടെയാണ് സന്തോഷ് ജോഗിയെ മലയാള സിനിമയ്ക്ക് കൂടുതല്‍ പരിചയം. 2010 ഏപ്രിലില്‍ സന്തോഷ് ജോഗിയെ തൃശുരുള്ള കൂട്ടുകാരന്റെ ഫഌറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ കാരണം നടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞിരുന്നത്.

വി ടി രാജപ്പന്‍

കഥാപ്രസംഗം ആര്‍ട്ടിസ്റ്റായിരുന്ന വി ടി രാജപ്പനും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രങ്ങളിലുടെയാണ് പ്രിയങ്കരനായി മാറിയിരുന്നത്. ഏറെ കാലം ഡയബറ്റിക്‌സും അമിത രക്തസമ്മര്‍ദ്ദവുമായി കഷ്ടപ്പെട്ടിരുന്ന താരം ഹൃദയാഘാതത്തോടെ 2016 മാര്‍ച്ചിലാണ് മരണത്തിന് കീഴടങ്ങിയത്.

വേണു നാഗവളളി

തിരക്കഥകൃത്തും നടനുമായ വേണു നാഗവള്ളി 2010 ല്‍ തിരുവനന്തപുരത്ത് നിന്നുമായിരു്ന്നു അന്തരിച്ചത്. കരളിന് അസുഖം ബാധിച്ചതായിരുന്നു അദ്ദേഹത്തിന്റെ മരണത്തിന് വില്ലനായിരുന്നത്.

ആറാമുളം പൊന്നമ്മ

മലയാള സിനിമയുടെ മറ്റൊരു അമ്മ വസന്തമായിരുന്നു ആറാന്മുള പൊന്നമ്മ. നിരവധി സിനിമകളില്‍ അഭിനയിച്ച പൊന്നമ്മ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് 96-ാമത്തെ വയസിലാണ് അന്തരിച്ചത്.

ജഗന്നാഥ വര്‍മ്മ

കഥകളി ആര്‍ട്ടിസ്റ്റായിരുന്ന ജഗന്നാഥ വര്‍മ്മ മലയാള സിനിമയിലെ കഴിവുറ്റ കലകാരന്മാരിലൊരാളായിരുന്നു. പലതരത്തിലുള്ള അസുഖങ്ങളുമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന താരം 2016 ഡിസംബറില്‍ തന്റെ 77-ാമത്തെ വയസില്‍ തിരുവനന്തപുരത്ത് വെച്ച് അന്തരിക്കുകയായിരുന്നു.

പറവൂര്‍ ഭരതന്‍

വ്യത്യസ്ത കഥാപാത്രങ്ങളില്‍ അഭിനയിച്ചിരുന്ന പറവൂര്‍ ഭരതന്‍ 1950 കളിലാണ് സിനിമയിലെത്തിയത്. നെഗറ്റീവ് കഥാപാത്രങ്ങളടക്കം മികച്ച വേഷങ്ങളിലഭിനയിച്ച അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് 2015 ആഗസ്റ്റില്‍ മരണമടയുകയായിരുന്നു.

ഭരത് ഗോപി

അഭിനയത്തില്‍ തന്റെ കഴിവു തെളിയിച്ച താരമാണ് ഭരത് ഗോപി. 1972 ല്‍ സിനിമയില്‍ സജീവമയാാ അദ്ദേഹം 2008 വരെ സിനിമയില്‍ അഭിനയിച്ചിരുന്നു. 2008 ജനുവരിയില്‍ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപി ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.

ഒടുവില്‍ ഉണ്ണികൃഷ്ണന്‍

ഹാസ്യത്തിന് പ്രധാന്യമുള്ള വേഷങ്ങളില്‍ അഭിനയിച്ചിരുന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മലയാളത്തില്‍ നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. കിഡ്‌നി അസുഖത്തെ തുടര്‍ന്ന് 2006 ലായിരുന്നു അദ്ദേഹം മരിച്ചത്.

English summary
Malayalam film industry lost somany actors in the last ten years

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam