»   » നടന്മാരെ കടത്തിവെട്ടിയ സംവിധായകര്‍, എങ്ങനെയെന്ന് കാണൂ..

നടന്മാരെ കടത്തിവെട്ടിയ സംവിധായകര്‍, എങ്ങനെയെന്ന് കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമാ നടന്മാരെയും നടിമാരെയും പോലെ പ്രേക്ഷകര്‍ക്ക് ആരാധന സംവിധായകരോടുമുണ്ട്. അല്‍ഫോന്‍സ് പുത്രന്‍, ജീത്തു ജോസഫ്, ആഷിക് അബു തുടങ്ങിയ സംവിധായകരെ പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമാണ്. ഇവരുടെ അടുത്ത ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണെന്ന് നിസംശയം പറയാം.

മെമ്മറീസിന് ശേഷം പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഊഴം. ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്റെ പുതിയ മലയാളം ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചിട്ടില്ല.

പ്രേക്ഷകര്‍ അടുത്തതായി കാത്തിരിക്കുന്നത് ആരുടെ ചിത്രങ്ങള്‍ക്ക് വേണ്ടി? തുടര്‍ന്ന് കാണൂ...

നടന്മാരെ കടത്തിവെട്ടിയ സംവിധായകര്‍, എങ്ങനെയെന്ന് കാണൂ..

സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കെന്നും പ്രിയപ്പെട്ടതാണ്. മമ്മൂട്ടിയെ നായകനാക്കി 2005ല്‍ പുറത്തിറങ്ങിയ രാജമാണിക്യം എന്ന ചിത്രത്തിലൂടെയാണ് അന്‍വര്‍ റഷീദ് സംവിധാന രംഗത്ത് എത്തുന്നത്. തുടര്‍ന്നും അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടല്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തു. പ്രേക്ഷകര്‍ അന്‍വര്‍ റഷീദിന്റെ മറ്റൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഉടന്‍ ഫഹദിനെ നായകനാക്കി പുതിയൊരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടന്ന് പറഞ്ഞെങ്കിലും പിന്നീട് അതേ കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

നടന്മാരെ കടത്തിവെട്ടിയ സംവിധായകര്‍, എങ്ങനെയെന്ന് കാണൂ..

2015ല്‍ സൂപ്പര്‍ഹിറ്റായി മാറിയ പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍റെ മറ്റൊരു സൂപ്പര്‍ഹിറ്റ് ഇനിയുണ്ടാകുമെന്നതിന് സംശയമില്ല. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അല്‍ഫോന്‍സിന്റെ മറ്റൊരു മികച്ച ചിത്രത്തിനായി.

നടന്മാരെ കടത്തിവെട്ടിയ സംവിധായകര്‍, എങ്ങനെയെന്ന് കാണൂ..

വെള്ളിത്തിരയില്‍ പുതിയ പ്രവണതകള്‍ പരീക്ഷിക്കുന്ന സംവിധായകന്‍. 2012ല്‍ സംവിധാനം ചെയ്ത ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങളൊക്കെ അരുണ്‍ കുമാറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളാണ്. അടുത്തിടെ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ് കേട്ടെങ്കിലും പിന്നീട് പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല.

നടന്മാരെ കടത്തിവെട്ടിയ സംവിധായകര്‍, എങ്ങനെയെന്ന് കാണൂ..

ഡബിള്‍ ബാരലാണ് ലിജോ ജോസ് പെല്ലശേ്ശരി സംവിധാനം ചെയ്ത ഒടുവിലത്തെ ചിത്രം. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. എങ്കിലും പെല്ലശേരിയുടെ ചിത്രങ്ങളോട് പ്രേക്ഷകര്‍ക്ക് എന്നും ആരാധനയാണ്.

നടന്മാരെ കടത്തിവെട്ടിയ സംവിധായകര്‍, എങ്ങനെയെന്ന് കാണൂ..

സംവിധായകന്‍ ആഷിക് അബുവിന്റെ ചിത്രങ്ങള്‍ക്കും ഒത്തിരി ആരാധകരുണ്ട്. റാണി പത്മിനിയാണ് ആഷിക് അബു ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന്. ആഷിക് അബുവിന്റെ മറ്റൊരു ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരക്കുകയാണെന്നതില്‍ സംശയമില്ല.

നടന്മാരെ കടത്തിവെട്ടിയ സംവിധായകര്‍, എങ്ങനെയെന്ന് കാണൂ..

സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് തന്റെ വരുന്ന ഓരോ ചിത്രങ്ങളിലൂടെയും മുന്നേറുകയാണ്. ചാര്‍ലിയുടെ വിജയത്തിന് ശേഷം മാര്‍ട്ടിന്‍ പ്രകാട്ടിന്റെ പുതിയ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

English summary
Malayalam Film-makers Who Are Making Us Eagerly Await For Their Next!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam