»   » സിനിമാ പൂജയാണെന്ന് പറഞ്ഞ് വിളിച്ച് വരുത്തി, ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് സിനിമ താരങ്ങള്‍

സിനിമാ പൂജയാണെന്ന് പറഞ്ഞ് വിളിച്ച് വരുത്തി, ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് സിനിമ താരങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടാണ് ദിലീപും കാവ്യയും വിവാഹിതരാകുന്നത്. വിവാഹം ഉണ്ടാകുമെന്ന് അറിയമായിരുന്നുവെങ്കിലും എന്ന് നടക്കുമെന്ന് കാര്യം വ്യക്തമല്ലായിരുന്നു. വിവാഹ സമയത്ത് ദിലീപിന്റെ സുഹൃത്തുക്കള്‍ പറയുന്നതും അങ്ങനെ തന്നെയാണ്. തലേദിവസം വിളിച്ച് നാളെ കൊച്ചിയില്‍ എത്തണമെന്ന് പറഞ്ഞ് ദിലീപ് ഫോണ്‍ വയ്ക്കുകയായിരുന്നു. കൂടുതല്‍ ഒന്നും പറഞ്ഞില്ലെന്നാണ് വിവാഹ ചടങ്ങില്‍ എത്തിയ സുഹൃത്തുക്കള്‍ പറയുന്നു.

ഞാന്‍ വേറെ ഒരു കല്യാണം കഴിച്ചാല്‍ ശരിയാകില്ല എന്ന് തോന്നി, വിവാഹത്തെ കുറിച്ച് ദിലീപ്

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. 250ലധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. മകളുടെയും വീട്ടുകാരുടെയും സമ്മതപ്രകാരമാണ് ഈ വിവാഹമെന്ന് ദിലീപ് വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടില്‍ വിവാഹ ആലോചന തുടങ്ങിയപ്പോള്‍ ഞാന്‍ കാരണം ഗോസിപ്പ് കോളങ്ങളില്‍ ബലിയാടായ ആളെ തന്നെ വിവാഹം കഴിക്കാമെന്ന് കരുതിയെന്നും ദിലീപ് പറഞ്ഞു. ദിലീപ്-കാവ്യ വിവാഹത്തോട് സിനിമാ താരങ്ങളുടെ പ്രതികരണം.

പ്രമുഖര്‍ പങ്കെടുത്തു

മമ്മൂട്ടി, ജയറാം, മീരാ ജാസ്മിന്‍, സിദ്ദിഖ്, മേനക, ചിപ്പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തെ കുറിച്ച് സിനിമാ താരങ്ങളുടെ വിവാഹം. തുടര്‍ന്ന് വായിക്കൂ...

മേനക

ഏറ്റവും അടുപ്പമുള്ളവരുടെ അടുത്ത് വരെ ദിലീപ് വിവാഹം അതീവ രഹസ്യമായി വച്ചു. സിനിമാ പൂജ, ക്ഷേത്രത്തിലെ പൂജ എന്നൊക്കെ പറഞ്ഞാണ് കൊച്ചിയിലെ ഹോട്ടലില്‍ എത്താന്‍ പറഞ്ഞത്. ക്ഷേത്രത്തില്‍ ഒരു പൂജയുണ്ടെന്ന് പറഞ്ഞാണ് മേനകയെ ഭര്‍ത്താവ് കൊച്ചിയിലേക്ക് കൊണ്ടുവന്നതത്രേ. ഇന്ന് രാവിലെ എട്ട് മണിക്കാണ് ഞാന്‍ വിവാഹത്തെ കുറിച്ച് അറിഞ്ഞത്. താന്‍ ആരോടെങ്കിലും പറയുമെന്ന് കരുതിയാണ് എന്നോട് ഭര്‍ത്താവ് പറയാത്തതെന്ന് മേനക പറയുന്നു.

സിദ്ദിഖ്

ദിലീപിന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ സിദ്ദിഖും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ഈ വിവാഹത്തില്‍ സന്തോഷമുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.

ജോഷി

തലേദിവസം വിളിച്ച് കൊച്ചിയില്‍ എത്തണമെന്ന് മാത്രമാണ് ദിലീപ് പറഞ്ഞത്. വിവാഹത്തെ കുറിച്ച് മുമ്പ് താന്‍ അറിഞ്ഞിട്ടില്ലെന്ന് ജോഷി മാധ്യമങ്ങളോട് പറഞ്ഞു.

മീര ജാസ്മിന്‍

വിവാഹത്തെ കുറിച്ച് താന്‍ ഇപ്പോഴാണ് അറിയുന്നത്. എന്തായാലും ഇക്കാര്യത്തില്‍ സന്തോഷം മാത്രമുള്ളുവെന്ന് മീരാ ജാസ്മിന്‍ പറയുന്നു.

എം രഞ്ജിത്ത്

നടിയുടെ ചിപ്പിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ എം രഞ്ജിത്തും വിവാഹത്തെ കുറിച്ച് പറഞ്ഞു. സന്തോഷമുണ്ട്. മുമ്പ് ഒത്തിരി പ്രാവശ്യം ഞങ്ങളോട് ചോദിച്ചിരുന്നു. ഇങ്ങനെ ഒത്തിരി വിവാഹം ഗോസിപ്പുകള്‍ വരുന്നതായും പറഞ്ഞിരുന്നു. എല്ലാവരുടെയും അനുവാദം വാങ്ങിയാണ് ഇരുവരും വിവാഹിതരായതെന്ന് രഞ്ജിത്ത് പറയുന്നു.

ചിപ്പി

ഒരുപാട് സന്തോഷമുണ്ട് വിവാഹത്തില്‍ എന്ന് ചിപ്പിയും പറഞ്ഞു.

English summary
Malayalam film stars about Dileep-Kavya Madhavan marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam