»   » ഈ വിവാഹങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? 2015ലെ താര വിവാഹങ്ങളിലൂടെ...

ഈ വിവാഹങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? 2015ലെ താര വിവാഹങ്ങളിലൂടെ...

Posted By:
Subscribe to Filmibeat Malayalam

2015 വര്‍ഷം കടന്ന് പോകുമ്പോള്‍ മലയാള സിനിമയില്‍ ഒത്തിരി താര വിവാഹങ്ങള്‍ നടന്നു. പ്രതീക്ഷിച്ചും അപ്രതീക്ഷിതവുമായി നടന്ന വിവാഹങ്ങള്‍. സു സു സുധി വാത്മീകം നടി ശിവദയും നടന്‍ മുരളി കൃഷ്ണന്റെയും വിവാഹമായിരുന്നു അടുത്തിടെ നടന്നത്. എറണാകുളം അങ്കമാലിയില്‍ വച്ച് വളരെ ലളിതമായൊരു വിവാഹം. ഇത്തരത്തില്‍ വിവാഹങ്ങള്‍ നടന്നെങ്കിലും മിക്ക താരങ്ങളുടെയും വിവാഹ മോചനങ്ങളും ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്.

സിനിമ താരങ്ങളുടെ വിവാഹവും സ്വകാര്യ ജീവിതത്തെ കുറിച്ച് അറയുന്നത് പ്രേക്ഷകര്‍ക്ക് എന്നും പുതുമ ഉണര്‍ത്തുന്നതാണ്. 2015ല്‍ താര വിവാഹം തുടങ്ങുന്നത് സംവിധായകന്‍ ദീപു കരുണകാരന്റേതായിരുന്നു. ജനുവരി 16നായിരുന്നു വിവാഹം. അങ്ങനെ സംവിധായകന്‍ ദീപു കരുണാകരന്‍ മുതല്‍ 2015ലെ താര വിവാഹങ്ങളിലൂടെ..

ഈ വിവാഹങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? 2015ലെ താര വിവാഹങ്ങളിലൂടെ...

ആദ്യകാല നടി സുചിത്രയുടെ സഹോദരനാണ് സംവിധായകന്‍ ദീപു കരുണാകരന്‍. കുമാരപുരം സ്വദേശിയായ അര്‍ച്ചന മോഹനനുമായി 2015 ജനുവരി 16നായിരുന്നു വിവാഹം. ഇടപ്പഴിഞ്ഞി ആര്‍ഡി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ മമ്മൂട്ടി, മണിയന്‍ പിള്ള രാജു, കാവ്യാ മാധവന്‍, ചിപ്പി തുടങ്ങിയ പ്രമുഖ താരങ്ങളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

ഈ വിവാഹങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? 2015ലെ താര വിവാഹങ്ങളിലൂടെ...

നടി മിത്ര കുര്യന്റെ വിവാഹം നടന്നതും ഈ വര്‍ഷം ആദ്യമായിരുന്നു(ജനുവരി 28). സംഗീത ലോകത്തെ പ്രശസ്തനായ വില്ല്യംസ് ഫ്രാന്‍സായിരുന്നു വരന്‍. ഒരു അമേരിക്കന്‍ ഷോയസില്‍ വച്ച് പരിജയപ്പെടുകെയും പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. അങ്ങനെ വീട്ടുകാരുടെ സമ്മതോത്തോടെയായിരുന്നു വിവാഹം. വിവഹ നിശ്ചയവും വിവാഹവുമെല്ലാം ആര്‍ഭാഡമായിട്ടാണ് നടന്നത്.

ഈ വിവാഹങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? 2015ലെ താര വിവാഹങ്ങളിലൂടെ...

ജോതിര്‍മയിയും സംവിധായകന്‍ അമല്‍ നീരധും വിവാഹിതരാകുന്നത് ഏപ്രില്‍ നാലിനാണ്. കൊച്ചി സൗത്ത് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ജോതിര്‍മയി യുടെ രണ്ടാം വിവാഹമാണിത്. 2004 നടന്ന നിഷാന്ദ് ഹരികുമാറുമായുള്ള വിവാഹത്തിന് ശേഷം, ഇരുവര്‍ക്കുമിടയില്‍ ഉണ്ടായ ചില പ്രശന്ങ്ങളെ തുടര്‍ന്ന് വേര്‍പിരിയുകയായിരുന്നു. അതിന് ശേഷമാണ് അമല്‍ നീരധുമായുള്ള വിവാഹം.

ഈ വിവാഹങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? 2015ലെ താര വിവാഹങ്ങളിലൂടെ...

ഡി ഫോര്‍ ഡാന്‍സ് എന്ന ടെലിവിഷന്‍ ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ജൂവല്‍ മേരിയുടെ വിവാഹം ഏപ്രില്‍ 12നായിരുന്നു. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകന്‍ ജെന്‍സണ്‍ സക്കറിയയാണ് ജൂവലിനെ വിവാഹം കഴിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലൂടെയാണ് ജൂവല്‍ അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് മമ്മൂട്ടിയുടെ പത്തേമാരി എന്ന ചിത്രത്തിലും നായികയായി എത്തയിരുന്നു.

ഈ വിവാഹങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? 2015ലെ താര വിവാഹങ്ങളിലൂടെ...

നടി മരിയ റോയിയും സ്മിത്തുമായുള്ള വിവാഹം മെയ് 18ന് കൊച്ചിയില്‍ വച്ചായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് ചിത്രത്തിലെ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ടാണ് മരിയ അഭിനയരംഗത്ത് എത്തുന്നത്.

ഈ വിവാഹങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? 2015ലെ താര വിവാഹങ്ങളിലൂടെ...

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ വിവാഹം നടക്കുന്നത് ഓഗസ്റ്റ് 22നായിരുന്നു. പ്രമുഖ നിര്‍മ്മാതാവ് അല്‍വിന്‍ ആന്റണിയുടെ മകള്‍ അലീനയെയാണ് അല്‍ഫോന്‍സ് പുത്രന്‍ വിവാഹം കഴിച്ചിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി ഒരുക്കിയ നേരം എന്ന ചിത്രത്തിലൂടെയാണ് അല്‍ഫോന്‍സ് പുത്രന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം.

ഈ വിവാഹങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? 2015ലെ താര വിവാഹങ്ങളിലൂടെ...

ചട്ടയും മുണ്ടും ഉടുത്ത് പരമ്പരാഗത രീതിയിലുള്ള വിവാഹമായിരുന്നു നടി മുക്തയുടേത്. അഭിനേത്രിയും ഗായികയുമായ റിമി ടോമിയുടെ സഹോദരന്‍ റോയിസ് ടോമിയാണ് മുക്തയെ വിവാഹം കഴിച്ചിരിക്കുന്നത്. ആഗസ്റ്റ് 30നായിരുന്നു വിവാഹം.

ഈ വിവാഹങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? 2015ലെ താര വിവാഹങ്ങളിലൂടെ...

വലിയ ആര്‍ഭാഡങ്ങളൊന്നുമില്ലാതെയായിരുന്നു നടി കാതല്‍ സന്ധിയുടെ വിവാഹം. ചെന്നൈ ഐടി സ്ഥാപന ഉടമയായ വെങ്കിട് ചന്ദ്ര ശേഖരനാണ് കാതല്‍ സന്ധിയെ വിവാഹം കഴിച്ചിരിക്കുന്നത്.

ഈ വിവാഹങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? 2015ലെ താര വിവാഹങ്ങളിലൂടെ...

നടി ശരണ്യ മോഹനും ഡോ. അരവിന്ദ് കൃഷ്ണനും തമ്മിലുള്ള വിവാഹം നടക്കുന്നത് സെപ്തംബര്‍ ആറിന് ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചായിരുന്നു . വീട്ടുകാര്‍ ആലിചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്.

ഈ വിവാഹങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? 2015ലെ താര വിവാഹങ്ങളിലൂടെ...

മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, ഇത് നമ്മുടെ കഥ, ഡോക്ടര്‍ ലവ്, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് നിമിഷ സുരേഷ്. നവംബര്‍ 22ന് കൊച്ചിയില്‍ വച്ച് യുഎന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്ന വടകര സ്വദേശിയായ ജിജീഷ് ജാനാര്‍ദ്ദനനായിരുന്നു വരന്‍.

ഈ വിവാഹങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? 2015ലെ താര വിവാഹങ്ങളിലൂടെ...

ഡിസംബര്‍ 14ന് അങ്കമാലിയില്‍ വച്ചായിരുന്നു നടി ശിവദയുടെയും നടന്‍ മുരളി കൃഷ്ണനും വിവാഹിതരാകുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

English summary
Malayalam film stars marriage in 2015.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam