»   » ദുല്‍ഖര്‍ വേറെ ലെവലാണ്, കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ നേടിയത്

ദുല്‍ഖര്‍ വേറെ ലെവലാണ്, കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ നേടിയത്

By: Sanviya
Subscribe to Filmibeat Malayalam

മലയാളം സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി കൊടുക്കുന്ന പ്രദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നാണ് കൊച്ചി മള്‍ട്ടിപ്ലക്‌സുകള്‍. റിലീസ് ദിനത്തില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് എളുപ്പം അറിയുന്നതും കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് തന്നെയാണ്.

മമ്മൂട്ടി, മോഹന്‍, പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍ക്ക് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ഹൗസ് ഫുള്‍ ഷോകള്‍ നടത്താറുണ്ട്. ഏറ്റവും മികച്ച കളക്ഷനാണ് ചിത്രങ്ങള്‍ക്ക് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ലഭിക്കുന്നത്.


ഏറ്റവും പുതിയ ചിത്രമായ ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്.


കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങള്‍. തുടര്‍ന്ന് വായിക്കൂ..


ജോമോന്റെ സുവിശേഷങ്ങള്‍

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. സത്യന്‍ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 17.8 ലക്ഷം രൂപ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് നേടി.


ചാര്‍ലി

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയതില്‍ ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയുമുണ്ട്. 2015 ഡിസംബറിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. 16.8 ലക്ഷം രൂപയാണ് ആദ്യ ദിവസം ബോക്‌സോഫീസില്‍ നേടിയത്.


ആക്ഷന്‍ ഹീറോ ബിജു

2016ലെ നിവിന്‍ പോളിയുടെ ബിഗ് റിലീസുകളില്‍ ഒന്നായിരുന്നു ആക്ഷന്‍ ഹീറോ ബിജു. 15.2 ലക്ഷം രൂപ ചിത്രം കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് നേടി.


കലി

ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കലിയ്ക്കും കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണമായിരുന്നു. 14.97 ലക്ഷം രൂപ ചിത്രത്തിന്റെ ആദ്യ ദിവസം നേടി.


പുലിമുരുകന്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനും കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണം നേടി. 14.97 ലക്ഷം രൂപയാണ് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ആദ്യ ദിവസം നേടിയത്.


English summary
Malayalam films That Took A Bumper Opening At Kochi Multiplexes!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam