»   » ക്രിസ്മസിന് മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഏറ്റുമുട്ടുന്നു, കൂടെ ദുല്‍ഖര്‍ സല്‍മാനും!!

ക്രിസ്മസിന് മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഏറ്റുമുട്ടുന്നു, കൂടെ ദുല്‍ഖര്‍ സല്‍മാനും!!

Posted By: Rohini
Subscribe to Filmibeat Malayalam

ന്യൂ ഇയര്‍, ക്രിസ്മസ് ആഘോഷത്തിന് വേണ്ടി മലയാള സിനിമാ ലോകം ഒരുങ്ങി കഴിഞ്ഞു. പ്രേക്ഷകരില്‍ ഏറെ ആവേശം നിറഞ്ഞ മത്സരമായിരുന്നു നവമിയ്ക്ക് കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞത്. ആ മത്സരം വീണ്ടും ക്രിസ്മസിന് ആവര്‍ത്തിയ്ക്കും.

മലയാളത്തില്‍ ഏറ്റവും ചെലവേറിയ ചിത്രം പുലിമുരുകനല്ല, ഇതാ ഏഴ് 'ബിഗ് ബജറ്റ്' ചിത്രങ്ങള്‍


ക്രിസ്മസിന് റിലീസ് ചെയ്യുന്ന മലയാള സിനിമകളുടെ ഏകദേശ രൂപം പുറത്തുവിട്ടു കഴിഞ്ഞു. അഞ്ച് ചിത്രങ്ങളുടെ റിലീസ് ഡേറ്റാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. നോക്കാം, ഏതൊക്കെയാണെന്ന്


മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. പൂര്‍ണ്ണായും കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും മീനയുമാണ് താരജോഡികളായി എത്തുന്നത്. ചിത്രം ഡിംസബര്‍ 22 ന് റിലീസ് ചെയ്യും


ദ ഗ്രേറ്റ് ഫാദര്‍

ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം അച്ഛന്റെയും മകളുടെയും ബന്ധത്തെ കുറിച്ചാണ് പറയുന്നത്. സാറ അര്‍ജ്ജുന്‍, സ്‌നേഹ, ആര്യ, മണികണ്ഠന്‍ ആചാരി, മാളവിക തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഡിസംബര്‍ 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.


ജോമോന്റെ സുവിശേഷങ്ങള്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ജോമോനും തിയേറ്ററുകളിലെത്തുന്നത്. ഐശ്വര്യ രാജേഷും അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ നായികമാര്‍


എസ്ര

ഏറെ പ്രതീക്ഷയോടെ എത്തുന്ന പൃഥ്വിരാജ് ചിത്രമാണ് എസ്ര. ജെ കെ യാണ് ഈ ഹൊറര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ പ്രതീക്ഷ നിലനിര്‍ത്തുന്നതാണ്. തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക.


ജോര്‍ജ്ജേട്ടന്റെ പൂരം

ജനപ്രിയ നായകന്റെ ജോര്‍ജ്ജേട്ടന്റെ പൂരം എന്ന ചിത്രവും ഈ ക്രിസ്മസിന് തിയേറ്ററുകളിലെത്തും. ബിജു ആരോകുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃശ്ശൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന മുഴുനീള ഹാസ്യ ചിത്രമായിരിയ്ക്കും ജോര്‍ജ്ജേട്ടന്റെ പൂരം.


English summary
Some big Malayalam films are gearing up to hit the theatres as Christmas release of the year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam