twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിന്റെ ഭരതം, അഭിമന്യു, കിലുക്കം, മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം; 1991 തന്ന മഹാവിജയങ്ങള്‍

    By Aswini
    |

    മലയാളത്തിന്റെ സുവര്‍ണ വര്‍ഷങ്ങളിലൊന്നാണ് 1991 എന്ന് പറയാം. ഇന്നും മലയാളികള്‍ ആഘോഷിക്കുന്ന ചില മികച്ച ചിത്രങ്ങള്‍ പിറന്ന വര്‍ഷം. വീണ്ടും വീണ്ടും എത്ര തവണ വേണമെങ്കിലും പ്രേക്ഷകര്‍ കണ്ടിരിയ്ക്കുന്ന ചിത്രങ്ങള്‍.

    കിലുക്കത്തില്‍ നിന്ന് അമലയും ശ്രീനിവാസനും പിന്മാറാന്‍ കാരണം?കിലുക്കത്തില്‍ നിന്ന് അമലയും ശ്രീനിവാസനും പിന്മാറാന്‍ കാരണം?

    മോഹന്‍ലാലിന്റെ ഭരതവും കിലുക്കവും അഭിമന്യുവും മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമും എല്ലാം പിറന്നത് 1991 ലാണ്. ഇപ്പോള്‍ 25 വര്‍ഷം പിന്നിടുന്നു. 2016 ല്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ആ ഏഴ് മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം

    അഭിമന്യു

    ലാലിന്റെ ഭരതം, അഭിമന്യു, കിലുക്കം, മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം; 1991 തന്ന മഹാവിജയങ്ങള്‍

    മുംബൈയിലെ അധോലോക നായകന്‍ ബഡാ രാജന്റെ ജീവിതം ആസ്പദമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അഭിമന്യു എന്ന ചിത്രം. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം ഗ്യാങ്‌സ്റ്റര്‍ ഗണത്തില്‍ പെടുന്ന മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ്. തിരക്കഥാ മികവുകൊണ്ടും സംവിധാനം കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടുമാണ് ഈ ചിത്രം ഇന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത്. മുംബൈയി ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍

     ഇന്‍സ്‌പെക്ടര്‍ ബല്‍റാം

    ലാലിന്റെ ഭരതം, അഭിമന്യു, കിലുക്കം, മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം; 1991 തന്ന മഹാവിജയങ്ങള്‍

    മമ്മൂട്ടി- ഐവി ശശി കൂട്ടുകെട്ടില്‍ പിറന്നൊരു ദൃശ്യവിരുന്നായിരുന്നു ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ചിത്രം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പൊലീസ് കഥാപാത്രമായ ഇന്‍സ്‌പെക്ടര്‍ ബല്‍റാം നിലയുറച്ചത് ഈ ചിത്രത്തിന് ശേഷമാണ്. ബോക്‌സോഫീസ് വിജയം നേടിയ ആവനാഴി എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ഇന്‍സ്‌പെക്ടര്‍ ബല്‍റാം

    കിലുക്കം

    ലാലിന്റെ ഭരതം, അഭിമന്യു, കിലുക്കം, മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം; 1991 തന്ന മഹാവിജയങ്ങള്‍

    വേണു നാഗവള്ളിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത്, 1991 ല്‍ പുറത്തിറങ്ങിയ കിലുക്കം. കടത്തനാടന്‍ അമ്പാടി, അക്കരെ അക്കരെ അക്കര എന്നീ ചിത്രങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷം ക്ഷീണിച്ച് നില്‍ക്കുകയായിരുന്ന പ്രിയദര്‍ശന്റെ ഗംഭീര തിരിച്ചുവരവായിരുന്നു കിലുക്കം എന്ന ചിത്രം. ഇന്നും എന്നും മലയാളികളുടെ പ്രിയപ്പെട്ട ചിത്രം. ഈ ചിത്രത്തിലൂടെ മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

    ഗോഡ്ഫാദര്‍

    ലാലിന്റെ ഭരതം, അഭിമന്യു, കിലുക്കം, മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം; 1991 തന്ന മഹാവിജയങ്ങള്‍

    മലയാളത്തില്‍ ഹാസ്യ കുടുംബ ചിത്രങ്ങളുടെ ഗോഡ്ഫാദര്‍ തന്നെയാണ് എന്നും ഈ ചിത്രം. സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തില്‍ മുകേഷ്, തിലകന്‍, ഇന്നസെന്റ്, എന്‍ എന്‍ പിള്ള, സുകുമാരി, കനക, ജഗദീഷ് തുടങ്ങിയവരൊക്കെ മത്സരിച്ചഭിനയിക്കുകയായിരുന്നു. 1991 ല്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം. കേരള സംസ്ഥാന സര്‍ക്കാറിന്റെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. പ്രിയദര്‍ശന്‍ പിന്നീട് ഈ ചിത്രം ഹല്‍ചല്‍ എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുകയുണ്ടായി

    ഭരതം

    ലാലിന്റെ ഭരതം, അഭിമന്യു, കിലുക്കം, മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം; 1991 തന്ന മഹാവിജയങ്ങള്‍

    ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സംഗീത സാന്ദ്രമായ കുടുംബ ചിത്രം. പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ മോഹന്‍ലാല്‍ നിര്‍മിച്ച ചിത്രമാണ് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിലെ പാട്ടുകള്‍ തന്നെയാണ് വിജയം. മോഹന്‍ലാലിന് ഈ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും ലഭിച്ചു.

    സന്ദേശം

    ലാലിന്റെ ഭരതം, അഭിമന്യു, കിലുക്കം, മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം; 1991 തന്ന മഹാവിജയങ്ങള്‍

    മലയാളത്തില്‍ ഇന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രം. കേരളത്തിലെ യുവത്വം എങ്ങനെയെങ്കിലും രാഷ്ട്രീയത്തിലെത്തണം എന്ന് ചിന്തിയ്ക്കുന്ന സമയത്താണ് സത്യന്‍ അന്തിക്കാട് ഈ ചിത്രം ഒരുക്കുന്നത്. ശ്രീനിവാസന്റേതാണ് തിരക്കഥ. ജയറാമും തിലകനും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളായെത്തി. പെര്‍ഫക്ട് ഹാസ്യ രംഗങ്ങളാണ് ഇന്നും ചിത്രത്തിനെ പ്രിയങ്കരമാക്കുന്നത്.

    ഞാന്‍ ഗന്ധര്‍വ്വന്‍

    ലാലിന്റെ ഭരതം, അഭിമന്യു, കിലുക്കം, മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം; 1991 തന്ന മഹാവിജയങ്ങള്‍

    സ്വര്‍ഗ്ഗീയമായൊരു പ്രണയത്തെ കുറിച്ച് പറഞ്ഞ പദ്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രം റിലീസായതും 1991ലാണ്. ചിത്രം റിലീസായപ്പോള്‍ പ്രതീക്ഷിച്ച വിജയം കിട്ടാത്തതില്‍ പദ്മരാജന് നിരാശയുണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പോകെ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്ന് എന്ന പേരും പദവിയും നേടി.

    English summary
    The year 1991 is considered as the Golden period of Malayalam cinema as some of the best films were released during this year. Let us take a look at some of the films which celebrate a glorious silver jubilee this year.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X