»   » മലയാളത്തിലെ പത്ത് ഗ്ലാമര്‍ താരങ്ങള്‍

മലയാളത്തിലെ പത്ത് ഗ്ലാമര്‍ താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ മാദക നടിമാര്‍ എന്നുകേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ആദ്യമെത്തുക സില്‍ക്ക് സ്മിതയും ഷക്കീലയുമാണ്. അവര്‍ക്കു ശേഷമേ ഡിസ്‌കോ ശാന്തിയും അനുരാധയും രേഷ്മയുമൊക്കെ വരികയുള്ളൂ.

യുവാക്കളുടെ തീക്ഷ്ണ യൗവനത്തെ അത്രമേല്‍ ഉറക്കം കെടുത്തിയ നടിമാരായിരുന്നു ഇവര്‍. കാമം കത്തുന്ന കണ്ണുകളും ആരെയും കീഴടക്കുന്ന ശരീര വടിവുമായിരുന്നു ഇവരുടെയൊക്കെ പ്രത്യേകത. സൂപ്പര്‍സ്റ്റാറുകളുടെ സിനിമയില്‍ പോലും സാന്നിധ്യമാകാന്‍ കഴിഞ്ഞ ഇവര്‍ ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു.

ഇന്ന് മുന്‍നിര നായികമാര്‍ തന്നെയാണ് ഐറ്റം ഡാന്‍സുകളിലൂടെ ഇവര്‍ ചെയ്തിരുന്ന കാര്യങ്ങളെല്ലാം കാമറയ്ക്കു മുന്‍പില്‍ ചെയ്യുന്നത്. എങ്കിലും സില്‍ക്കിനും ഷക്കീലയ്ക്കും ഇന്നും യുവാക്കളുടെ മനസ്സില്‍ നിന്നിറങ്ങിപോകാന്‍ സാധിച്ചിട്ടില്ല.

മലയാളത്തിലെ പത്ത് ഗ്ലാമര്‍ താരങ്ങള്‍

ആന്ധ്ര സ്വദേശിയായ വിജയലക്ഷ്മിയാണ് സിനിമയില്‍ കത്തുന്ന കാമവുമായി നിറഞ്ഞു നിന്നിരുന്ന സില്‍ക്ക് സ്മിതതയായത്. വീട്ടിലെ ദാരിദ്ര്യമായിരുന്നു നാലാംക്ലാസിലെ പഠനം നിര്‍ത്തി ഇവരെ സിനിമയിലെത്തിച്ചത്. 1979ല്‍ വണ്ടിചക്രം എന്ന സിനിമയിലൂടെ വിജയലക്ഷ്മി സില്‍ക്ക് സ്മിതയായി. പിന്നീട് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം നിറഞ്ഞുനിന്നു. ഇണയെ തേടി, ലയനം, സ്ഫടികം എന്നിവയൊക്കെയാണ് പ്രധാന ചിത്രങ്ങള്‍. ഒരുകാലത്ത് സില്‍ക്കിന്റെ ഐറ്റം ഡാന്‍സ് ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നിര്‍ബന്ധമായിരുന്നു. മോഹന്‍ലാലിനൊപ്പം സ്ഫടികം, മമ്മൂട്ടിക്കൊപ്പം അഥര്‍വം എന്നീ ചിത്രങ്ങളില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. 1996ല്‍ 35ാം വയസ്സില്‍ ആത്മഹത്യ ചെയ്തു. ഹിന്ദിയില്‍ ഡേര്‍ട്ടി പിക്‌ചേഴ്‌സ് എന്ന പേരില്‍ സില്‍ക്കിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയിറങ്ങിയത് ഈ നടിയുടെ ജീവിതത്തിനുള്ള അംഗീകാരമായി. ഇതില്‍ പ്രധാന വേഷം ചെയ്ത വിദ്യാബാലന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

മലയാളത്തിലെ പത്ത് ഗ്ലാമര്‍ താരങ്ങള്‍

തെന്നിന്ത്യന്‍ സിനിമകളില്‍ ഐറ്റം ഡാന്‍സ് നിറഞ്ഞു നിന്നിരുന്ന സമയത്ത് ശരീരവടിവുകൊണ്ടും ചുവന്നുതുടുത്ത ചുണ്ടുകള്‍കൊണ്ടും പ്രേക്ഷകരെ വശീകരിച്ച നടിയായിരുന്നു ഡിസ്‌കോ ശാന്തി. സി.എല്‍. ആനന്ദന്‍ എന്ന തമിഴ് നടന്റെ മകളായിരുന്നു ശാന്തി. ഉദയഗീതം, ആ നേരം അല്‍പദൂരം, മുത്തുകാളൈ തുടങ്ങിയവയാണ് പ്രധാന ചിത്രം. തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് കൂടുതല്‍ അഭിനയിച്ചത്. മലയാളത്തില്‍ ശശികുമാര്‍ ചിത്രത്തില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. 1998ല്‍ ശ്രീഹരിയുമൊത്തുള്ള വിവാഹത്തോടെ സിനിമാഭിനയം നിര്‍ത്തി.

മലയാളത്തിലെ പത്ത് ഗ്ലാമര്‍ താരങ്ങള്‍

അഭിലാഷ എന്നു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യമെത്തുന്ന പേര് ആദിപാപം എന്ന പേരാണ്. ചന്ദ്രകുമാര്‍ സംവിധാനവും കിരണും അഭിലാഷയും നായികാനായകന്‍മാരും ആയാല്‍ ആ ചിത്രം ഹിറ്റാകുമായിരുന്നു. കാനനസുന്ദരി, തടവറയിലെ രാജകുമാരന്‍, രതിഭാവം, റോസ ഐ ലവ് യു,വശ്യം എന്നിവയെല്ലാം അഭിലാഷയുടെ ഹിറ്റ് ചിത്രമായിരുന്നു. കാമം നിറഞ്ഞ കണ്ണുകളും വടിവൊത്ത ശരീരവുമായിരുന്നു അഭിലാഷയുടെ പ്രത്യേകത. ഇപ്പോള്‍ സിനിമ വിട്ട് മൈസൂരില്‍ താമസിക്കുന്നു.

മലയാളത്തിലെ പത്ത് ഗ്ലാമര്‍ താരങ്ങള്‍

മലയാള സിനിമ അടക്കി വാണിരുന്ന നടിയായിരുന്നു വിജശ്രീ. പ്രേംനസീറിന്റെ നിരവധി സിനിമകളില്‍ നായികയായിരുന്ന വിജശ്രീ സിനിമയില്‍ അവസരം കുറഞ്ഞതോടെ സെക്‌സിയായി വേഷമിടുകയായിരുന്നു. വണ്ടിക്കാരി, യൗവനം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തന്നെ കൊണ്ട് പണമുണ്ടാക്കിയവരെല്ലാം പിന്നീട് ഉപേക്ഷിച്ചപ്പോള്‍ വിജയശ്രീ ആത്മഹത്യയില്‍ അഭയം കണ്ടെത്തി.

മലയാളത്തിലെ പത്ത് ഗ്ലാമര്‍ താരങ്ങള്‍

ആന്ധ്രസ്വദേശിയായ ഷക്കീല ആദ്യകാലത്ത് കുറേ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെങ്കിലും കിന്നാരതുമ്പികളോടെ സിനിമയിലെ രാഞ്ജിയായി മാറി. മലയാള സിനിമയുടെ മൂന്നുവര്‍ഷം ഷക്കീലയുടെ കയ്യിലായിരുന്നു. സൂപ്പര്‍സ്റ്റാറുകളുടെ സിനിമ കാണാന്‍ അളില്ലെങ്കിലും ഷക്കീല സിനിമ റിലീസ് ചെയ്ത ദിനംതന്നെ ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കും. ഇത്രയും തടിയുള്ള നടി എങ്ങനെ സെക്‌സ് സിംബലായി എന്ന് പലരും അത്ഭുതപ്പെട്ടപ്പോള്‍ കാമറയ്ക്കു മുന്‍പില്‍ അര്‍ധ നഗ്നയായി കുളിച്ചും കിടന്നും ഷക്കീല എല്ലാവരെയും മയക്കിയെടുത്തു. കിന്നാരതമ്പുികള്‍, എണ്ണത്തോണി, രാക്ഷസരാഞ്ജി എന്നിവയൊക്കെയാണ് പ്രധാന സിനിമകള്‍. ഇപ്പോള്‍ സെക്‌സ് സിനിമ വിട്ട് നല്ല വേഷങ്ങളില്‍ അഭിനയിക്കുന്നു. മോഹന്‍ലാലിന്റെ ചോട്ടാംമുംബൈയില്‍ തുണിയുരിയാതെ അഭിനയിച്ചു.

മലയാളത്തിലെ പത്ത് ഗ്ലാമര്‍ താരങ്ങള്‍

ഷക്കീല തരംഗത്തില്‍ മലയാളത്തിലെത്തിയ നടിയാണ് മറിയ. ഈ തരംഗം ഉണ്ടാകുന്നതിനു മുന്‍പെ മോഹന്‍ലാലിന്റെ ഒരു ചിത്രത്തില്‍ മറിയ അഭിനയിച്ചിരുന്നുവെങ്കിലും ആരും ശ്രദ്ധിച്ചിരുന്നില്ല. സിനിമയില്‍ ഷക്കീല കാണിക്കുന്നതിനേക്കാള്‍ ശരീര ഭാഗങ്ങള്‍ കാണിച്ചുകൊണ്ടാണ് മറിയ ശ്രദ്ധേയയാകുന്നത്. ശരീരത്തിന്റെ ഏതുഭാഗവും പണം കൊടുത്താല്‍ ഇവര്‍ കാമറയ്ക്കു മുന്‍പില്‍ കാണിക്കുമായിരുന്നു.

മലയാളത്തിലെ പത്ത് ഗ്ലാമര്‍ താരങ്ങള്‍

കാമറയ്ക്കു മുന്‍പില്‍ തുണിയില്ലാതെ അഭിനയിക്കാന്‍ ധൈര്യം കാണിച്ച രേഷ്മ ഒടുവില്‍ എത്തിച്ചേര്‍ന്നത് പെണ്‍വാണിഭ സംഘത്തിന്റെ കീഴിലാണ്. ഒടുവില്‍ കൊച്ചിയില്‍ പൊലീസ് പിടിയിലായതോടെ ഈ ഫീല്‍ഡ് വിട്ടു. പണം കൊടുത്താല്‍ ആരുടെ കൂടെയും പോകുമായിരുന്നു ഈ നടി. ഷക്കീല സിനിമയില്‍ അവിഭാജ്യ ഘടകമായിരുന്നു.

മലയാളത്തിലെ പത്ത് ഗ്ലാമര്‍ താരങ്ങള്‍

ഷക്കീല സിനിമകളിലൂടെയാണ് അല്‍ഫോണ്‍സ വന്നതെങ്കിലും മോഹന്‍ലാലുമൊത്ത് നരസിംഹത്തിലെ ഐറ്റം ഡാന്‍സിലൂടെയാണ് എല്ലാവരും അറിയപ്പെടുന്ന നടിയായത്. നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. മടിയില്ലാത്ത ശരീര പ്രദര്‍ശനമാണ് അല്‍ഫോണ്‍സയെയും പ്രശസ്തയാക്കിയത്.

മലയാളത്തിലെ പത്ത് ഗ്ലാമര്‍ താരങ്ങള്‍

തമിഴില്‍ വിജയ് നായകനായ ഖുശിയില്‍ ഐറ്റം ഡാന്‍സ് ചെയ്തുകൊണ്ടാണ് മുംതാസ് പ്രശസ്തയായത്. രാജേന്ദ്രന്റെ സിനിമയില്‍ നായികയായിട്ടാണ് എത്തിയതെങ്കിലും ഐറ്റം ഡാന്‍സുകളിലൂടെയാണ് ജീവിച്ചുപോകുന്നത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ താണ്ഡവം എന്നചിത്രത്തില്‍ പാലും കുടവുമെടുത്ത് എന്ന ഗാനത്തില്‍ ആടിത്തിമര്‍ത്തു. അതോടെ ഇവിടുത്തെ ശ്രദ്ധേയ നടിയായി.

മലയാളത്തിലെ പത്ത് ഗ്ലാമര്‍ താരങ്ങള്‍

നായികയായിട്ടാണു വന്നതെങ്കിലും അമിത ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെയാണ് നമിത ശ്രദ്ധിക്കപ്പെടുന്നത്. കലാഭവന്‍മണി നായകനായ ബ്ലാക്ക് സ്റ്റാലിയന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും വേഷമിട്ടു. സിനിമയില്‍ നാലഞ്ച് ഐറ്റം ഗാനങ്ങളിലെങ്കിലും നമിത മേനി പ്രദര്‍ശനം നടത്തും. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചു.

English summary
Top Malayalam Glamorous Actresses of Malayalam cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam