»   » ഇന്നത്തെ ഗ്ലാമര്‍ സുന്ദരിമാര്‍ മാറി നില്‍ക്കും മലയാളികളുടെ ഈ പ്രിയനടിമാരുടെ മുന്നില്‍! കാരണം ഇതാണ്!!

ഇന്നത്തെ ഗ്ലാമര്‍ സുന്ദരിമാര്‍ മാറി നില്‍ക്കും മലയാളികളുടെ ഈ പ്രിയനടിമാരുടെ മുന്നില്‍! കാരണം ഇതാണ്!!

Posted By:
Subscribe to Filmibeat Malayalam

പുരുഷാധിപത്യം നിറഞ്ഞതാണ് സിനിമാ മേഖലയെന്ന് പറയുമ്പോഴും നായികമാര്‍ക്കുള്ള പ്രധാന്യം അത്ര കുറവൊന്നുമല്ല. സിനിമയില്‍ കൂടുതല്‍ കാലം സജീവമായി തുടരാന്‍ നായകന്മാര്‍ക്ക് കഴിയുന്നുണ്ടെങ്കിലും മാറി മറഞ്ഞ് പോയ ഒട്ടനേകം നടിമാര്‍ ഇന്നും പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നുണ്ട്.

പഠനം, കരിയര്‍, വിവാഹം, കുടംബം എന്നിങ്ങനെ കുറഞ്ഞ കാലയളവിനുള്ളില്‍ തീര്‍ന്ന് പോവുന്നതല്ല ഓരോ നടിമാരുടെയും അഭിനയത്തിലുള്ള കഴിവുകള്‍. കാലം മാറുന്നതിനനുസരിച്ച് മലയാള സിനിമയ്ക്കും ഒത്തിരി ഗ്ലാമര്‍ നടിമാരെ കിട്ടിയിട്ടുണ്ടെങ്കിലും ഒരിക്കലും മറന്ന് കളയാന്‍ പറ്റാത്ത ആ നടന വിസ്മയങ്ങള്‍ ആരൊക്കെയായിരുന്നെന്ന് അറിയാമോ? വിവാഹം, കുടുംബം, കുട്ടികള്‍ എന്നിങ്ങനെ പ്രരാപ്തം വന്നപ്പോള്‍ കരിയര്‍ ഉപേഷിച്ചവര്‍ മുതല്‍ മരണത്തിന് കീഴടങ്ങിയ ആ നടിമാരുടെ ഇന്നും പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ലാത്ത സിനിമകള്‍ ഇതൊക്കെയാണ്..

ശാരദ

1959 ല്‍ സിനിമയിലേക്കെത്തിയ നടിയാണ് ശാരദ. പ്രായം 72 ആയെങ്കിലും 2013 വരെ നടി സിനിമയില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന നടി ഒരു കാലത്ത് മലയാള സിനിമയിലെ സജീവമായ നടിയായിരുന്നു. നിമഞ്ജനം എന്ന സിനിമയിലെ ശാരദയുടെ അഭിനയം ശ്രദ്ധ നേടിയിരുന്നതായിരുന്നു.

ജയഭാരതി

പുതിയ തലമുറ ജയഭാരതി എന്ന പേര് മാത്രമായിരിക്കും കേട്ടിട്ടുണ്ടാവുക. 1968 ല്‍ ചെറുപ്രായത്തില്‍ തന്നെ സിനിമയിലേക്കെത്തിയ നടിയായിരുന്നു ജയഭാരതി. കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം രണ്ട് തവണ നേടിയ ജയഭാരതി ഇപ്പോള്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. അള്ളാഹു അക്ബര്‍ എന്ന സിനിമയിലെ ജയഭാരതിയുടെ അഭിനയം ആരും മറക്കാന്‍ സാധ്യതയില്ല.

ഷീല

ഒട്ടനേകം സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഷീല എങ്കിലും ചെമ്മീനിലെ കറുത്തമ്മയുടെ വേഷമാണ് നടിയെ ഇന്നും പ്രേക്ഷകരുടെ ഓര്‍മ്മകളിലുണര്‍ത്തുന്നത്. പ്രായം 72 കഴിഞ്ഞാലും ഷീല ഇന്നും മലയാള സിനിമയില്‍ സജീവമാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ 'ബഷീറിന്റെ പ്രേമലേഖനം'മാണ് ഷീല അവസാനം അഭിനയിച്ച സിനിമ.

സുമലത


മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന നടിയായിരുന്നു സുമലത. വിവാഹശേഷം സിനിമയില്‍ നിന്നും പുറത്ത് പോയ നടി സിനിമയിലേക്ക് തിരിച്ച് വന്നെങ്കിലും അത് മികച്ചൊരു മടങ്ങി വരവായിരുന്നില്ല. എന്നിരുന്നാലും മോഹന്‍ലാലിന്റെ തുവാനത്തുമ്പികള്‍ എന്ന സിനിമയിലെ സുമലതയെ ആരും ഒരിക്കലും മറക്കാന്‍ വഴിയില്ല.

മാധവി


നടി മാധവി തെലുങ്ക് സിനിമയിലൂടെയാണ് മലയാളത്തിലേക്കെത്തിയതെങ്കിലും വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അടുത്തിടെ വിമാനം പറത്തുന്ന മാധവിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. സിനിമയില്‍ നിന്നും മാറി നിന്നാലും ആകാശദൂത് എന്ന ഒറ്റ സിനിമയിലെ അഭിനയത്തിലൂടെ മാധവി ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്.

സുകുമാരി


മരണം തട്ടിയെടുത്ത അതുല്യ പ്രതിഭയായിരുന്നു സുകുമാരി. അറുപത് വര്‍ഷത്തോളം സിനിമയിലഭിനയിച്ച നടി 2013 ലായിരുന്നു മരണത്തിന് കീഴടങ്ങിയത്. ഇക്കാലയളവില്‍ തെന്നിന്ത്യന്‍ സിനിമയില്‍ 2000 ലധികം സിനിമകളിലഭിനയിച്ച നടി കൂടിയാണ് സുകുമാരി. ഒടുവില്‍ ഉണ്ണികൃഷ്ണനും സുകുമാരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിഴല്‍കൂത്ത് എന്ന സിനിമയിലെ സുകുമാരിയുടെ അഭിനയം വേറിട്ട് നില്‍ക്കുന്ന ഒന്നായിരുന്നു.

ഫിലോമിന

പി ജെ ആന്റണിയുടെ നാടകങ്ങളിലൂടെ സിനിമയിലേക്കെത്തിയ ഫിലോമിന 1964 ല്‍ ലായിരുന്നു ആദ്യമായി സിനിമയില്‍ അഭിനയിച്ചിരുന്നത്. കോമഡി കഥാപാത്രങ്ങളിലൂടെയും അമ്മ വേഷങ്ങളിലൂടെയും തിളങ്ങി നിന്ന നടി 2006 ലായിരുന്നു അന്തരിച്ചത്. അതിനിടെ ഒട്ടനേകം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗോഡ്ഫാദറിലെ ആനപ്പാറ അച്ചാമ്മ എന്ന കഥാപാത്രത്തിലൂടെ ഫിലോമിന ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിക്കുകയാണ്.

ശ്രീവിദ്യ

ശാലീന സുന്ദരി എന്നറയിപ്പെട്ടിരുന്ന നടിയായിരുന്നു ശ്രീവിദ്യ. തമിഴ്‌നാട്ടിലാണ് ശ്രീവിദ്യയുടെ ജനനം. 1966 മുതല്‍ 2006 വരെ സിനിമയില്‍ സജീവമായിരുന്ന ശ്രീവിദ്യ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നായിരുന്നു മരിച്ചത്. നടിയും പിന്നണി ഗായികയുമായി തിളങ്ങി നിന്ന ശ്രീവിദ്യയുടെ കരിയറിലെ മികച്ച സിനിമകളിലൊന്ന് തമിഴിലെ ദളപതി എന്ന സിനിമയിലെകഥാപാത്രമായിരുന്നു.

സീമ

ഐ വി ശശി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സീമ മലയാളത്തിന് പുറമെ മറ്റ് ഭാഷ സിനിമകളിലും സജീവമായിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ട് നിന്നിരുന്നെങ്കിലും ടെലിവിഷന്‍ പരമ്പരകളിലൂടെയും മറ്റും തിരിച്ച് വരവ് നടത്തിയിരുന്നു. സീമയുടെ പേര് ഇന്നും നിലനിര്‍ത്തുന്നത് അരങ്ങേറ്റ ചിത്രമായിരുന്ന അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ്.

ലക്ഷ്മി


പതിനഞ്ചാം വയസു മുതല്‍ സിനിമയിലഭിനയിച്ച് തുടങ്ങിയ നടിയാണ് ലക്ഷ്മി. കന്നഡ സിനിമയിലൂടെഅഭിനയിച്ച് തുടങ്ങിയ ലക്ഷ്മി നിരവധി സിനിമകളിലും അഭിനയിച്ചിരുന്നു. കമല്‍ ഹാസനൊപ്പം 2009 ല്‍ പുറത്തിറങ്ങിയ ഉന്നൈപോല്‍ ഒരുവന്‍ എന്ന സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രത്തെയുമായിരുന്നു അവതരിപ്പിച്ചിരുന്നത്.

കല്‍പ്പന

മലയാള സിനിമയെ ചിരിയുടെ വസന്തമാക്കി മാറ്റിയ നടിയായിരുന്നു കല്‍പ്പന. 1965 മുതല്‍ 2016 വരെ സിനിമയിലഭിനയിച്ച കല്‍പ്പനയുടെ മരണം പെട്ടെന്നായിരുന്നു. നടി അവസാനമായി അഭിനയിച്ചത് ദുല്‍ഖറിന്റെ ചാര്‍ലി എന്ന സിനിമയിലായിരുന്നു. ചിത്രത്തില്‍ ചെറിയൊരു വേഷമായിരുന്നെങ്കിലും ആരാധകരുടെ ഹൃദയത്തില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രമായിരുന്നു.

പാര്‍വതി


നായിക നടിയായി പാറി പറന്ന് നടന്ന പാര്‍വതി നടന്‍ ജയറാമിനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. നൃത്തത്തിലൂടെ തിരിച്ചു വരവ് നടത്തിയെങ്കിലും സിനിമയിലേക്ക് തിരിച്ചെത്തിയില്ലായിരുന്നു. എന്നിരുന്നാലും മോഹന്‍ലാലിന്റെ കീരിടത്തിലെ പാര്‍വതിയുടെ കഥാപാത്രം വേറിട്ട് നിന്നിരുന്നു.

കവിയൂര്‍ പൊന്നമ്മ


നായിക എന്നതിനെക്കാളും മലയാള സിനിമയുടെ അമ്മ വേഷങ്ങളായിരുന്നു നടി കവിയൂര്‍ പൊന്നമ്മയെ ശ്രദ്ധേയമാക്കിയത്. 1959 മുതല്‍ ഇന്നും സജീവമായി സിനിമയില്‍ തുടരുന്ന കവിയൂര്‍ പൊന്നമ്മയുടെ കീരിടത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.

മാതു

കന്നട സിനിമയിലൂടെ ബാലതാരമായിട്ടാണ് മാതുവിന്റെ അരങ്ങേറ്റം. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന മാതു വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. മാതുവിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമ മമ്മൂട്ടിയുടെ അമരമായിരുന്നു.

ഗീത

ശക്തമായ സ്ത്രീ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു ഗീത. ദുല്‍ഖറിന്റെ സലാല മൊബൈല്‍സ് എന്ന സിനിമയിലാണ് ഗീത അവസാനമായി അഭിനയിച്ചതെങ്കിലും ചിത്രത്തിലെ കഥാപാത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ മോഹന്‍ലാലിനും മുരളിയ്ക്കുമൊുപ്പം ലാല്‍ സലാം എന്ന സിനിമയിലെ ഗീതയുടെ അഭിനയം മികച്ചതായിരുന്നു.

കാര്‍ത്തിക

വെറും ഇരുപത് സിനിമകളില്‍ മാത്രം അഭിനയിച്ച നടിയായിരുന്നു കാര്‍ത്തിക. 1989 ല്‍ വിവാഹിതയായ ശേഷം സിനിമയില്‍ നിന്നും കാര്‍ത്തിക മാറി നില്‍ക്കുകയായിരുന്നു. മോഹന്‍ലാലിനൊപ്പം താളവട്ടം എന്ന സിനിമയിലെ കാര്‍ത്തികയുടെ ഡോക്ടര്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജലജ

ഒരു കാലത്ത് നായിക സങ്കല്‍പമായിരുന്ന നടിയായിരുന്നു ജലജ. എണ്‍പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന ജലജ വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്നും നടിയുടെ പേര് പറയുമ്പോള്‍ ആരാധകരുടെ മനസിലേക്കെത്തുന്നത് യവനിക എന്ന സിനിമയിലെ ജലജയുടെ അഭിനയമായിരിക്കും.

മീര ജാസ്മിന്‍

നടി മീര ജാസ്മിന്‍ മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും സജീവമായിരുന്നെങ്കിലും വിവാഹത്തിന് ശേഷം നല്ല വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടാന്‍ മീരയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ പാടം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ ഞെട്ടിക്കുന്ന അഭിനയ പ്രകടനമായിരുന്നു മീര കാഴ്ചവെച്ചിരുന്നത്.

സംയുക്ത വര്‍മ്മ

നല്ലൊരു നടി എന്ന പേര് അതിവേഗം ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞ നടിയാണ് സംയുക്ത വര്‍മ്മ. പ്രേക്ഷകരെ വെറുപ്പിക്കാത്ത സിനിമകളിലഭിനയിച്ച സംയുക്ത വളരെ കുറിച്ച് സിനിമകളിലാണ് അഭിനയിച്ചിരുന്നത്. ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തിന് ശേഷം കുടുംബിനിയായെങ്കിലും മഴ എന്ന സിനിമയിലെ സംയുക്തയുടെ അഭിനയം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.

ശാലിനി


ബോബി ശാലിനിയായി സിനിമയിലെത്തിയ ശാലിനി നായികയായി വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച് കുടുംബ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. നടന്‍ അജിത്തുമായുള്ള വിവാഹത്തിന് ശേഷം തിരിച്ച് വന്നില്ലെങ്കിലും നിറം, അനിയത്തി പ്രാവ് തുടങ്ങിയ സിനിമകളിലെ നായികയായി ഇന്നും ആരാധകരുടെ മനസിലുള്ള നടിയാണ് ശാലിനി.

English summary
Malayalam industry is blessed with very talented actresses. Here is my pick of top 30 among them.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X