For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മേ എനിക്ക് ലവ് ലെറ്റർ തന്നു, എന്നെ പ്രൊപ്പോസ് ചെയ്തു എന്നൊക്കെ മകൾ‌ വന്ന് എന്നോട് പറയാറുണ്ട്'; ​ഗായത്രി

  |

  സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുൺ. പൊലീസ് വേഷങ്ങളിലൂടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പരസ്പരം എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി ഗായത്രി അരുൺ മാറിയത്.

  ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ഗായത്രിയ്ക്ക് നൽകിയ ജനപ്രീതി ചെറുതല്ല. സീരിയലുകൾക്ക് അവധി നൽകി ഇപ്പോൾ സിനിമയിൽ തിളങ്ങുകയാണ് ഗായത്രി.

  Also Read: പത്ത് പവന്‍ കലാഭവന്‍ മണി തരാമെന്ന് പറഞ്ഞതാണ്; കല്യാണത്തിന് സ്വര്‍ണം തരാന്‍ അദ്ദേഹമിനി ഇല്ലല്ലോന്ന് സുബി സുരേഷ്

  കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ എന്നാലും ന്റളിയാ എന്ന ചിത്രത്തിൽ നായികയായി എത്തിയതും ഗായത്രിയാണ്. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായാണ് ചിത്രത്തിൽ ഗായത്രി അഭിനയിക്കുന്നത്. സർവ്വോപരി പാലക്കാരൻ, ഓർമ്മ, തൃശൂർ പൂരം, വൺ എന്നീ ചിത്രങ്ങളിലും ഗായത്രി അഭിനിയിച്ചിട്ടുണ്ട്.

  സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലുമൊക്കെ സജീവമാകുന്ന ഗായത്രിയ്ക്ക് സ്വന്തമായൊരു യുട്യൂബ് ചാനലുമുണ്ട്. അച്ചപ്പം കഥകൾ എന്നൊരു കഥാസമാഹാരവും ഗായത്രിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  ബിസിനസ്കാരനായ അരുണാണ് ​ഗായത്രിയുടെ ഭർത്താവ്. കല്യാണിയാണ് മകൾ. അമ്മയും മകളുമാണെങ്കിൽ കൂടിയും സുഹൃത്തുക്കളെപ്പോലെയാണ് ​ഗായത്രിയും മകളും. ഇപ്പോഴിത മകളെ കുറിച്ച് ​ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

  'എനിക്ക് പെർഫോം ചെയ്യാനില്ലാത്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാറില്ല. എന്തെങ്കിലും ചെയ്യാനുണ്ടാകണമെന്ന് വാശിയുണ്ട്. വൺ സിനിമയും എന്നാലും ന്റളിയാ എന്നിവ അങ്ങനെ തെരഞ്ഞെടുത്തതാണ്. വളരെ റിയലിസ്റ്റിക്കായിട്ടാണ് എന്നാലും ന്റളിയാ എടുത്തത്.'

  'ഞാനും സുരാജേട്ടനും ആദ്യം ചെയ്ത ചില സീനുകൾ റീഷൂട്ട് ചെയ്തിരുന്നു. ഞങ്ങൾ ആ കഥാപാത്രത്തെ മനസിലാക്കും മുമ്പാണ് ആ സീനുകൾ എടുത്തത്. എല്ലാവരും തങ്ങളുടെ ബെസ്റ്റ് കൊടുത്ത് അഭിനയിച്ചിട്ടുണ്ട്.'

  'ഒരു ഓഡിയൻസ് എന്ന നിലയിൽ ഞാൻ ഒരുപാട് മിസ് ചെയ്ത ജോണറിലുള്ളതാണ് എന്നാലും ന്റളിയാ. ഒരു വിഭാ​ഗത്തെ ടാർ​ഗറ്റ് ചെയ്തല്ല. എല്ലാവർക്കും കാണാൻ പറ്റും. എല്ലാ ഇമോഷൻ‌സും ഈ സിനിമയിൽ പറഞ്ഞ് പോകുന്നുണ്ട്.'

  Also Read: ഡിന്നറിന്റെ ബില്ല് കൊടുക്കാന്‍ പോലും കാശില്ല; സിദ്ധാര്‍ത്ഥ് മല്യയുമായി പിരിഞ്ഞതിനെപ്പറ്റി ദീപിക

  'എന്റെ മകൾ മൂന്നാം ക്ലാസിലാണ്. അവരുടെ ഇടയിൽ പോലും പ്രേമവും ലെറ്ററുമുണ്ട്. അവർക്കിടയിൽ വരെ അതൊക്കെ സജീവമാണ്. അവളും വന്ന് പറയാറുണ്ട്. അമ്മേ എനിക്ക് ലവ് ലെറ്റർ തന്നു.... എന്നെ പ്രൊപ്പോസ് ചെയ്തു എന്നൊക്കെ അവൾ പറയും. ഞങ്ങൾ വളരെ ഓപ്പണായിട്ടാണ് അതൊക്കെ ഡിസ്കസ് ചെയ്യുന്നത്.'

  'വളരെ തമാശയോടെയാണ് ഞങ്ങൾ ആ കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നത്. വളരെ സീരിയസായിട്ടുള്ള കാര്യമാണെങ്കിൽ പോലും തമാശയായിട്ടാണ് അതിനെ കൈകാര്യം ചെയ്യാറുള്ളത്. ലൈഫിൽ സീരിയസ് ആയിട്ട് ഇതിനെ ഒക്കെ കാണേണ്ട ഒരു ഏജുണ്ട്.'

  'അതുവരെ ഇതിനെയൊക്കെ തമാശയായിട്ട് കണ്ടാൽ മതിയെന്നാണ് ഞാൻ പറഞ്ഞ് കൊടുക്കാറുള്ളത്. ആൺകുട്ടിക്കും പെൺകുട്ടിക്കും പരസ്പരം ഇഷ്ടം തോന്നുന്നത് ഭയങ്കര എന്തോ പ്രശ്നം പോലെയാണ് നമ്മുടെ നാട്ടിൽ കാണുന്നത്. അത്തരമൊരു നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. അതിന്റെ ഒന്നും ആവശ്യമില്ല.'

  'ഒരു ആൺകുട്ടി വന്ന് ഇഷ്ടമാണെന്ന് പറയുന്നത് വളരെ നാച്ചുറലായിട്ടുള്ള കാര്യമാണ്. അതിനോട്
  നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് മാത്രമെയുള്ളു. അതൊന്നും വലിയ കാര്യമാക്കേണ്ടയെന്നാണ് ഇപ്പോൾ പറഞ്ഞ് കൊടുത്തിരിക്കുന്നത്' ഗായത്രി അരുൺ പറഞ്ഞു.

  അഭിനയത്തിന് പുറമെ യാത്രകളേയും ഏറെ സ്നേഹിക്കുന്ന ഒരാളാണ് ​ഗായത്രി അരുൺ. ലുക്കാ ചിപ്പിക്ക് ശേഷം ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് എന്നാലും ന്റളിയാ.

  സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത സൗഹൃദമുള്ള രണ്ട് കുടുംബങ്ങൾ. അവർ ഒരു പ്രണയവിഷയം സംസാരിക്കാൻ എത്തുമ്പോഴുണ്ടാകുന്ന തർക്കങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം.

  Read more about: gayathri arun
  English summary
  Malayalam Movie Actress Gayathri Arun Open Up About Her Bonding With Daughter Kalyani-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X