»   » ഇവരുടെയൊക്കെ മരുന്ന് തീര്‍ന്നോ.. രഞ്ജിത്തിന് ഒന്നും ഏല്‍ക്കുന്നില്ല, സിദ്ദിഖിന് വഴുതിപ്പോകുന്നു !!

ഇവരുടെയൊക്കെ മരുന്ന് തീര്‍ന്നോ.. രഞ്ജിത്തിന് ഒന്നും ഏല്‍ക്കുന്നില്ല, സിദ്ദിഖിന് വഴുതിപ്പോകുന്നു !!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഇപ്പോള്‍ നവാഗത സംവിധായകരുടെ കുത്തൊഴുക്കാണ്. അന്‍പതില്‍ അധികം സംവിധായകരാണ് ഒരു വര്‍ഷം മലയാള സിനിമയില്‍ എത്തുന്നത് എന്നത് അത്ഭുതം തന്നെയാണ്. മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ നായകന്മാര്‍ ഭാഗ്യപരീക്ഷണം നടത്തുന്നതും പുതുമുഖ സംവിധായകര്‍ക്കൊപ്പം തന്നെ. നിലവാരമുള്ളതും കലാമൂല്യമുള്ളതുമായ നല്ല നല്ല സിനിമകള്‍ ഇത്തരം പുതുമുഖ സംവിധായകരില്‍ നിന്ന് ഉണ്ടാവുകയും ചെയ്യുന്നു.

രഞ്ജിനി ഹരിദാസിനെ പുറത്താക്കിയതാര്, സ്റ്റേജ് ഷോയുമില്ല.. ടെലിവിഷനുമില്ല.. രഞ്ജിനി എവിടെ?

അപ്പോള്‍ എവിടെ മലയാളത്തിന്റെ മുതിര്‍ന്ന സംവിധായകര്‍ ?? ഫാസില്‍, ഐവി ശശി, രാജസേനന്‍ തുടങ്ങിയ പഴയകാല ഹിറ്റ് സംവിധായകരെല്ലാം പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ പതിയെ ഇന്റസ്ട്രിയില്‍ നിന്ന് അകലം പാലിച്ചു നില്‍ക്കുകയാണ്. അതില്‍ ചില സംവിധായകര്‍ മാത്രം നവാഗതര്‍ക്കൊപ്പം പരീക്ഷണങ്ങള്‍ നടത്തി വരുന്നുണ്ടെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. ഇപ്പോള്‍ നിലനില്‍പിന്റെ പ്രശ്‌നം നേരിട്ടുകൊണ്ടിരിയ്ക്കുന്ന ചില സംവിധായകരെ കുറിച്ച് പറയാം

എടുത്ത് പറയാന്‍ ഒരു കഥാപാത്രമില്ല, പല സിനിമകളും റിലീസ് ചെയ്തത് പോലും അറിഞ്ഞില്ല, ആസിഫിന്റെ പരാജയം!!

സിദ്ദിഖിന്റെ ഫുക്രി

ഏത് സിനിമ ചെയ്താലും വിജയം ഉറപ്പിച്ച ഒരു കാലമുണ്ടായിരുന്നു സിദ്ദിഖിന്. എന്നാല്‍ അതില്‍ ചില താളപ്പിഴകള്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന കാഴ്ചയാണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ഫുക്രി എന്ന ചിത്രത്തില്‍ വരെ കണ്ടത്. ജയസൂര്യയുമായി സിദ്ദദ്ധിഖ് ആദ്യമായി കൈ കോര്‍ത്ത ചിത്രമായിരുന്നു ഫുക്രി. നല്ലൊരു ഹാസ്യ കുടുംബ ചിത്രം പ്രതീക്ഷിച്ച പ്രേക്ഷകരെ ചിത്രം നിരാശപ്പെടുത്തു. കോമഡി രംഗങ്ങളിലുള്‍പ്പടെ പല ഇടത്തും വല്ലാത്ത ക്ലീഷെ അനുഭവപ്പെട്ടു. ഹാസ്യം ഫലിപ്പിക്കാനുള്ള സിദ്ദിഖിന്റെ മരുന്ന് തീര്‍ന്നോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

രഞ്ജിത്തിന്റെ പുത്തന്‍ പണം

മാസ് - ആക്ഷന്‍ - ലൈറ്റ് - സോഷ്യല്‍ റെലവന്റ് അങ്ങനെ എല്ലാ കാറ്റഗറിയിലുള്ള സിനിമകളും പരീക്ഷിച്ച് വിജയം കണ്ട സംവിധായകനാണ് രഞ്ജിത്ത്. എന്നാല്‍ സമീപകാലത്ത് രഞ്ജിത്തിന് ഒന്നും ഏല്‍ക്കുന്നില്ല എന്ന അവസ്ഥയാണ്. ഏറെ പ്രതീക്ഷയോടെ വന്ന ലീലയ്ക്ക് എങ്ങും എത്താന്‍ കഴിഞ്ഞില്ല. അതിന് മുന്‍പ് റിലീസ് ചെയ്ത ലോഹത്തിന്റെ അവസ്ഥയും അത് തന്നെയായിരുന്നു. ഒടുവില്‍ രഞ്ജിത്ത് തന്റെ ഭാഗ്യ നായകന്‍ മമ്മൂട്ടിയെ തന്നെ പിടിച്ച് പുത്തന്‍ പണം എന്ന ചിത്രമൊരുക്കി. ഒരുതരത്തിലുള്ള ആശയക്കുഴപ്പമുണ്ടാക്കിക്കൊണ്ട് ചിത്രം പരാജയപ്പെടുകയും ചെയ്തു.

മേജര്‍ രവിയുടെ ബിയോണ്ട് ബോര്‍ഡര്‍

2000 ലാണ് മേജര്‍ രവി സംവിധായകന്റെ തൊപ്പിയണിഞ്ഞത്. തുടക്കത്തിലൊക്കെ നല്ല ക്രാഫ്റ്റുള്ള സിനിമകള്‍ എടുത്ത സംവിധായകനാണ് മേജര്‍ രവി. പട്ടാള ചിത്രങ്ങളിലൂടെ മലയാളികളുടെ ദേശീയ ബോധം ഉണര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ സമീപകാലത്ത് പ്രേക്ഷകരെ വല്ലാതെ മടുപ്പിയ്ക്കുകയാണ് മേജര്‍ രവി. മോഹന്‍ലാലിനെ നായകനാക്കി ഏറെ പ്രതീക്ഷയോടെ റിലീസ് ഒരുക്കിയ ചിത്രമായിരുന്നു 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. എന്നാല്‍ പ്രേക്ഷകരെ ചിത്രം വെറുപ്പിട്ടു.

സത്യന്‍ അന്തിക്കാടുണ്ട് ഇവിടെ

പരാജയങ്ങള്‍ തുടര്‍ക്കഥയാക്കിയ മുതിര്‍ന്ന സംവിധായകരില്‍ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത് സത്യന്‍ അന്തിക്കാടാണ്. തന്റെ സ്ഥിരം രീതികളില്‍ നിന്ന് മാറാതെ തന്നെ മാറ്റം പരീക്ഷിച്ചുകൊണ്ടിരിയ്ക്കുകയാണ് സത്യന്‍ അന്തിക്കാട്. യുവതാരങ്ങളെയും മുതിര്‍ന്ന താരങ്ങളെയും വച്ച് സത്യന്‍ അന്തിക്കാട് വിജയങ്ങളുണ്ടാക്കുന്നു. ഒരു ഇന്ത്യന്‍ പ്രണയ കഥയും, എന്നും എപ്പോഴും ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ജോമോന്റെ സുവിശേഷങ്ങളുമൊക്കെ നിരാശപ്പെടുത്താത്ത വിജയം നേടി.

English summary
Malayalam Movies 2017, So Far: When Experienced Film-makers Disappointed Us!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam