»   » മലയാളിയെ ഞെട്ടിപ്പിച്ച ചില 'എ' പടങ്ങള്‍...

മലയാളിയെ ഞെട്ടിപ്പിച്ച ചില 'എ' പടങ്ങള്‍...

Posted By: ചിത്ര
Subscribe to Filmibeat Malayalam

ഒരുകാലത്ത് ഇംഗ്ലീഷ് സിനിമകള്‍ എന്ന പറഞ്ഞാല്‍ രതിയുടെ അതിപ്രസരമുള്ളവ എന്നായിരുന്നു വിശേഷണം. കുടുംബമായി കാണാന്‍ പറ്റാത്തവ എന്ന് അവയെ വിശേഷിപ്പിച്ചുപോന്നിരുന്നു.

എന്നാല്‍ സിനിമകളിലെ രതി മലയാളികള്‍ക്ക് അശ്ലീലമല്ലാതാക്കിത്തീര്‍ത്തത് നമ്മുടെ തന്നെ ചില വിഖ്യാത സംവിധായകരായിരുന്നു. മലയാളി ഒരിയ്ക്കലും മറക്കാത്ത ക്ലാസിക് സിനിമകളുടെ ചരിത്രത്തിലേയ്ക്ക് രതിയുടെ അതിപ്രസമുള്ള രതി നിര്‍വ്വേദവും ഇണയും എല്ലാം കടന്നു വന്നു.

എന്നാല്‍ ഒരു ഘട്ടത്തില്‍ രതിയ്ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന ഇക്കിളി സിനിമകള്‍ നമ്മുടെ സിനിമ ലോകത്തെ കീഴടക്കിയിരുന്നു. അതിനിടയില്‍ സെക്‌സില്ലാതെ തന്നെ ചില എ പടങ്ങളും മലയാളികളെ അമ്പരിപ്പിച്ചു. പല സിനിമകളും മലയാളികള്‍ 'എ' പടങ്ങള്‍ എന്ന് തെറ്റിദ്ധരിയ്ക്കുകയും ചെയ്തു.

മലയാളിയെ ഞെട്ടിപ്പിച്ച ചില 'എ' പടങ്ങള്‍...

1978 ല്‍ ആണ് അവളുടെ രാവുകള്‍ എന്ന സിനിമ പുറത്തിറങ്ങുന്നത്. മാസ് ഡയറക്ടര്‍ ഐവി ശശിുടെ സംവിധാനത്തിലാണ് ഈ സിനിമ പിറന്നത്. സീമ എന്ന നടിയെ ശ്രദ്ധേയയാക്കിയത് ഈ ചിത്രമായിരുന്നു

മലയാളിയെ ഞെട്ടിപ്പിച്ച ചില 'എ' പടങ്ങള്‍...

അവളുടെ രാവുകള്‍ ഇറങ്ങിയ അതേ വര്‍ഷം തന്നെയാണ് പത്മരാജന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത രതി നിര്‍വ്വേദം എന്ന സിനിമ ഇറങ്ങുന്നത്. മലയാളികളുടെ സദാചാര ബോധത്തെ തന്നെ ചോദ്യം ചെയ്തു ഈ സിനിമ.

മലയാളിയെ ഞെട്ടിപ്പിച്ച ചില 'എ' പടങ്ങള്‍...

ഐവി ശശി തന്നെയാണ് ഈറ്റയും ഒരുക്കിയത്. കമല്‍ ഹാസനും മധുവും സീമയും ഷീലയും ഒക്കെ അരങ്ങത്തെത്തിയ ഈ ചിത്രത്തില്‍ രതിരംഗങ്ങള്‍ ആവശ്യത്തിലധികം ഉണ്ടായിരുന്നു. എന്നാല്‍ വെറുമൊരു ഇക്കിളിപ്പടമായിട്ടല്ല ഇത് വിലയിരുത്തപ്പെട്ടത്. കമല്‍ഹാസന് ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു ഈ ചിത്രത്തിലെ പ്രകടനത്തിന്. ഈ സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെങ്കിലും പലരും വിലയിരുത്തിയത് അങ്ങനെ ആയിരുന്നില്ല.

മലയാളിയെ ഞെട്ടിപ്പിച്ച ചില 'എ' പടങ്ങള്‍...

1982 ല്‍ ആണ് വീണ്ടും ഐവി ശശി ഇത്തരം ഒരു സിനിമയുമായി രംഗത്ത് വരുന്നത്. കൗമാര പ്രണയവും ശൈശവ വിവാഹവും രതിയും എല്ലാം ചേരുന്നതായിരുന്നു ഈ സിനിമ. ഇത് വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു

മലയാളിയെ ഞെട്ടിപ്പിച്ച ചില 'എ' പടങ്ങള്‍...

ഭരതന്‍ പത്മരാജന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തകര. ചൂടന്‍ ദൃശ്യങ്ങള്‍ തന്നെയായിരുന്നു തകരയേയും വിവാദമാക്കിയത്. പ്രതാപ് പോത്തനും നെടുമുടി് വേണുവും സുരേഖയും ഒക്കെയാണ് തകരയില്‍ പ്രധാന വേഷത്തിലെത്തിയത്.

മലയാളിയെ ഞെട്ടിപ്പിച്ച ചില 'എ' പടങ്ങള്‍...

പമ്മന്റെ വിവാദ നോവല്‍ ചട്ടക്കാരി സിനിമയാക്കിയത് 1974 ല്‍ ആണ്. കെഎസ് സേതുമാധവന്‍ ആയിരുന്നു സംവിധാനം. ലക്ഷ്മിയുടെ മലയാളത്തിലെ അരങ്ങേറ്റം ആയിരുന്നു ഈ സിനിമ. 2012 ല്‍ ഈ സിനിമ അതേ പേരില്‍ തന്നെ റീമേക്ക് ചെയ്യപ്പെട്ടു.

മലയാളിയെ ഞെട്ടിപ്പിച്ച ചില 'എ' പടങ്ങള്‍...

മലയാളത്തില്‍ ഏറ്റവും അധികം കളക്ഷന്‍ ഉണ്ടാക്കിയ അഡള്‍ട്ട് ഓണ്‍ലി സിനിമ ഏതെന്ന് ചോദിച്ചാല്‍ ഉത്തരം കിന്നാരത്തുമ്പികള്‍ ആയിരിക്കും. ഷക്കീല ആയിരുന്നു ഇതിലെ നായിക.

മലയാളിയെ ഞെട്ടിപ്പിച്ച ചില 'എ' പടങ്ങള്‍...

കിന്നാരത്തുമ്പികള്‍ ഇറങ്ങിയ അതേ വര്‍ഷം- 2001 ല്‍ തന്നെയാണ് ഈ സിനിമയും പുറത്തിറങ്ങിയത്. മികച്ച് കളക്ഷന്‍ റെക്കോര്‍ഡ് ആണ് ഡ്രൈവിങ് സ്‌കൂളും സ്വന്തമാക്കിയത്.

മലയാളിയെ ഞെട്ടിപ്പിച്ച ചില 'എ' പടങ്ങള്‍...

രാവണപ്രഭു, രാക്ഷസ രാജാവ് തുടങ്ങിയ ബിഗ് ബജറ്റ് , സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി റിലീസ് ചെയ്ത സിനിമ ആയിരുന്നു ഷക്കീലയുടെ രാക്ഷസ രാജ്ഞി.

മലയാളിയെ ഞെട്ടിപ്പിച്ച ചില 'എ' പടങ്ങള്‍...

ഷാജി കൈലാസ് സംവിധാനം ചെയ്ത ദിലീപ് ചിത്രമാണ് ദ ഡോണ്‍. 2006 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം എ സര്‍ട്ടിഫിക്കറ്റോട് കൂടിയാണ് ഇറങ്ങിയതെന്ന് പലര്‍ക്കും അറിയില്ല. വയലന്‍സ് സീനുകളായിരുന്നു ഈ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണം.

English summary
Malayalam Movies made controversy with certifications of Censor Board

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam