»   » തൃശൂരിനെ കേന്ദ്രീകരിച്ച് ഈ വര്‍ഷം റിലീസ് ചെയ്ത മലയാള സിനിമകളുടെ എണ്ണം എത്രയാണെന്ന് അറിയാമോ?

തൃശൂരിനെ കേന്ദ്രീകരിച്ച് ഈ വര്‍ഷം റിലീസ് ചെയ്ത മലയാള സിനിമകളുടെ എണ്ണം എത്രയാണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമ വ്യത്യസ്ത കഥകള്‍ കൊണ്ടു വരുന്നതിനായി ചില പ്രത്യേക സ്ഥലങ്ങളും ഭാഷകളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. അത്തരത്തില്‍ എറണാകുളം ജില്ലയിലെ അങ്കമാലിയുടെ കഥ പറഞ്ഞ ചിത്രമാണ് അങ്കമാലി ഡയറീസ്. ചിത്രം തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ ഈ വര്‍ഷം പുറത്തിറങ്ങിയ അഞ്ച് സിനിമകളില്‍ ഒരു സ്ഥലത്തിന് പ്രധാന്യം കൊടുത്ത് കൊണ്ട് നിര്‍മ്മിച്ചിരുന്നു.

അന്ന് മോഹന്‍ലാല്‍ കൊടുത്ത സമ്മാനം കണ്ട് സുകുമാരി പൊട്ടി കരഞ്ഞു! ആ സമ്മാനം ഇതായിരുന്നു!!!

പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്ന തൃശൂര്‍ ജില്ലയിലെ ഭാഷയും സംസ്‌കാരവും വ്യത്യസ്തമായി കിടക്കുന്നവയാണ്. ജില്ലയെ കേന്ദ്രീകരിച്ചാണ് 2017 ല്‍ അഞ്ച് സിനിമകള്‍ റിലീസ് ചെയ്തിരുന്നത്. ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ജയസൂര്യ എന്നിങ്ങനെ പ്രമുഖ താരങ്ങളുടെ സിനിമയായിരുന്നു തൃശൂരുമായി ബന്ധപ്പെടുത്തി നിര്‍മ്മിച്ചിരുന്ന ചിത്രങ്ങള്‍.

ട്രെന്‍ഡ് മാറുമ്പോള്‍


സിനിമയുടെ ട്രെന്‍ഡ് മാറി വരുമ്പോള്‍ സ്ഥലങ്ങളും ഭാഷകളും എല്ലാം ആ സിനിമയുടെ ആത്മാവായി മാറുന്നതാണ് പതിവ്. അത്തരം സിനിമകളോട് പ്രേക്ഷകര്‍ക്ക് താല്‍പര്യം കൂടുന്നതും സിനിമയുടെ വിജയമായി മാറുന്നുമുണ്ട്.

തൃശൂര്‍


പൂരങ്ങളുടെ നാട് എന്നറയിപ്പെടുന്ന കേരളത്തിലെ ജില്ലയാണ് തൃശൂര്‍. 2017 ല്‍ നിര്‍മ്മിച്ച 5 സൂപ്പര്‍ ഹിറ്റ് സിനിമകളും തൃശൂരിനെ ചുറ്റി പറ്റി നടന്ന കഥകളായിരുന്നു പറഞ്ഞിരുന്നത്.

ജോമോന്റെ സുവിശേഷങ്ങള്‍

2016 ന്റെ അവസാനത്തോടെയാണ് ജോമോന്റെ സുവിശേഷങ്ങള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകന്‍. സിനിമ തൃശൂരിനെ ചുറ്റി പറ്റിയായിരുന്നു നടന്നത്. തൃശൂരിലുള്ള ബിസിനസുകാരന്റെയും മകന്റെയും കഥയായിരുന്നു സിനിമ പറഞ്ഞത്.

ജോര്‍ജേട്ടന്‍സ് പൂരം

തൃശൂര്‍ ഇതിവൃത്തമാക്കി ദിലീപ് നായകനായി അഭിനയിച്ച സിനിമയായിരുന്ന ജോര്‍ജേട്ടന്‍സ് പൂരം. ബിജു അരുക്കുട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിന്റെ ഭാഷയും തൃശൂര്‍ ശൈലിയിലായിരുന്നു. സിനിമ പ്രതീക്ഷിച്ച അത്രയും വിജയമായിരുന്നില്ല.

വര്‍ണ്യത്തില്‍ ആശങ്ക

കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത സിനിമ തൃശൂരിനെ കുറിച്ചുള്ള കഥയായിരുന്നു പറഞ്ഞിരുന്നത്.

തൃശ്ശിവ പേരൂര്‍ ക്ലിപ്തം

ആസിഫ് അലിയെ നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് തൃശ്ശിവ പേരൂര്‍ ക്ലിപ്തം. സിനിമ ഇന്നാണ് തിയറ്ററുകളിലേക്കെത്തുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തൃശൂരിന്റെ കഥയാണ് പറയുന്നത്.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

ജയസൂര്യയുടെ പുണ്യളാന്‍ അഗര്‍ബത്തീസ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. തൃശൂര്‍ ഭാഷയില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം രഞ്ജിത് ശങ്കറാണ് സംവിധാനം ചെയ്തിരുന്നത്.

English summary
Malayalam Movies Are Rallying On 'Thrissur' Based Movies!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam