»   » ആദ്യ ദിവസം വമ്പിച്ച ബോക്‌സോഫീസ് കളക്ഷന്‍, പിന്നെ എന്ത് സംഭവിച്ചു; അഞ്ച് സിനിമകള്‍ നോക്കാം

ആദ്യ ദിവസം വമ്പിച്ച ബോക്‌സോഫീസ് കളക്ഷന്‍, പിന്നെ എന്ത് സംഭവിച്ചു; അഞ്ച് സിനിമകള്‍ നോക്കാം

Posted By:
Subscribe to Filmibeat Malayalam

ചില സിനിമകള്‍ക്ക് റിലീസിന് മുമ്പേ വലിയ തോതില്‍ മൗത്ത് പബ്ലസിറ്റി ലഭിക്കാറുണ്ട്. പോരാത്തതിന് ട്രെയിലറും, ടീസറും പോസ്റ്ററുകളെല്ലാം നല്‍കുന്ന പ്രതീക്ഷ, ചില നായകന്‍ - സംവിധായകന്‍ കൂട്ടുകെട്ട് നല്‍കുന്ന പ്രതീക്ഷ. അങ്ങനെ വരുമ്പോള്‍ ആദ്യ ദിവസം നല്ല തള്ളിക്കയറ്റം അനുഭവപ്പെടും. തുടര്‍ന്നുള്ള ദിവസങ്ങളുടെ കാര്യം സിനിമയുടെ ഗുണം പോലെിരിക്കും.

ചില സിനിമകള്‍ റിലീസിന് മുമ്പേ നല്‍കിയ പ്രതീക്ഷ നിലനിര്‍ത്തും. ചിലത് തകര്‍ന്ന് തരിപ്പണമാകും. സമീപകാലത്ത് ഇറങ്ങിയ, ആദ്യ ദിവസം വമ്പിച്ച ബോക്‌സോഫീസ് കളക്ഷന്‍ നേടിയ അഞ്ച് മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ആദ്യ ദിവസം വമ്പിച്ച ബോക്‌സോഫീസ് കളക്ഷന്‍, പിന്നെ എന്ത് സംഭവിച്ചു; അഞ്ച് സിനിമകള്‍ നോക്കാം

രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ലോഹം എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയൊരു പ്രതീക്ഷയുണ്ടായിരുന്നു. ഇരുവരും ഒന്നിച്ച മുന്‍ ചിത്രങ്ങളെ പരിഗണിച്ചാണ് പലരും ആദ്യ ദിവസം സിനിമ കണാന്‍ എത്തിയത്. ഇന്ത്യയിലും യുനൈറ്റഡ് സ്റ്റേറ്റ്‌സിലുമായി 250 ഓളം തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്തു. കേരളത്തില്‍ നിന്ന് മാത്രം 2.2 കോടി ഉള്‍പ്പടെ ചിത്രം ആദ്യ ദിവസം വാരിയത് 3.5 കോടിയാണ്. പക്ഷെ ആ പ്രതീക്ഷയും ആവേശവും നിലനിര്‍ത്താന്‍ സിനിമയ്ക്ക് സാധിച്ചില്ല

ആദ്യ ദിവസം വമ്പിച്ച ബോക്‌സോഫീസ് കളക്ഷന്‍, പിന്നെ എന്ത് സംഭവിച്ചു; അഞ്ച് സിനിമകള്‍ നോക്കാം

പേരിലെ പുതുമയായിരുന്നു സിനിമയിലേക്കുള്ള ആദ്യത്തെ ആകര്‍ഷണം. പിന്നെ മോഹന്‍ലാല്‍ മുകേഷ് കൂട്ടുകെട്ട് എന്നും കാക്കകുയില്‍ കോമ്പിനേഷന്‍ എന്നുമൊക്കെ പറഞ്ഞു കേട്ടപ്പോള്‍ ആദ്യ ദിവസം ചിത്രത്തിന് നല്ല തള്ളിക്കയറ്റം അനുഭവപ്പെട്ടു. ലോകമെമ്പാടുമായി 500 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ്. 3 കോടിയാണ് ആദ്യ ദിവസം ചിത്രം വാരിയത്. പക്ഷെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരാജയത്തിലേക്ക് കൂപ്പുകുത്തി

ആദ്യ ദിവസം വമ്പിച്ച ബോക്‌സോഫീസ് കളക്ഷന്‍, പിന്നെ എന്ത് സംഭവിച്ചു; അഞ്ച് സിനിമകള്‍ നോക്കാം

റോഷന്‍ ആഡ്രൂസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ കാസനോവ എന്ന ചിത്രം റിലീസ് ചെയ്തത് 2012 ലാണ്. ലാലിനൊപ്പം ശ്രിയ ശരണ്‍, റോമ, ലക്ഷ്മി റായി തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ആദ്യ ദിവസം നേടിയത് 2.10 കോടി രൂപയാണ്

ആദ്യ ദിവസം വമ്പിച്ച ബോക്‌സോഫീസ് കളക്ഷന്‍, പിന്നെ എന്ത് സംഭവിച്ചു; അഞ്ച് സിനിമകള്‍ നോക്കാം

യുവത്വത്തിന് വേണ്ടി, മലയാള സിനിമയിലെ യുവാക്കളെ വച്ച് അഞ്ജലി മേനോന്‍ അണിയിച്ചൊരുക്കിയ ബാംഗ്ലൂര്‍ ഡെയ്‌സ്. കുട്ടന്‍ (നിവിന്‍ പോളി) അജു (ദുല്‍ഖര്‍ സല്‍മാന്‍) ദിവ്യ (നസ്‌റിയ നസീം) എന്നീ മൂന്ന് കസിന്‍സിലൂടെ മുന്നോട്ട് പോയ ചിത്രം ആദ്യ ദിവസം വാരിയത് 1.65 കോടി രൂപയാണ്. പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിലും മികച്ച പ്രകടനം ബാംഗ്ലൂര്‍ ഡെയ്‌സ് കാഴ്ച്ചവച്ചു. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ അഞ്ച് ചിത്രങ്ങളിലൊന്ന് ബാംഗ്ലൂര്‍ ഡെയ്‌സാണ്

ആദ്യ ദിവസം വമ്പിച്ച ബോക്‌സോഫീസ് കളക്ഷന്‍, പിന്നെ എന്ത് സംഭവിച്ചു; അഞ്ച് സിനിമകള്‍ നോക്കാം

ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍ എന്നീ മികച്ച ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സിദ്ദിഖ് - മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുന്നു എന്നതായിരുന്നു ആദ്യ ദിവസം ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിലേക്ക് ആളുകള്‍ ഒഴുകിക്കയറാന്‍ കാരണം. ആദ്യ ദിവസം 1.60 കോടി നേടിയ ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 3 കോടി നേടി. 19 ദിവസത്തിനുള്ളില്‍ 13.77 ആയിരുന്നു ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍

English summary
Malayalam movies that had the highest first day collections

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam