twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തൃശൂര്‍ പൂരം സിനിമയിലുണ്ടെങ്കില്‍ ആ സിനിമ സൂപ്പര്‍ ഹിറ്റായിരിക്കും! ഉദാഹരണം വേണമെങ്കില്‍ ഇതാണ്...!

    |

    പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് തൃശൂര്‍ പൂരം. തൃശൂര്‍ ജില്ലക്കാരുടെ സ്വാകാര്യ അഹങ്കരമാണെങ്കിലും മലയാളികളുടെ മുഴുവന്‍ ആഘോഷമായി പൂരം മാറാറുണ്ട്. പൂരം നടക്കുന്ന ദിവസങ്ങളില്‍ മലയാളികള്‍ മുഴുവന്‍ തേക്കിന്‍കാട് മൈതാനത്തേക്ക് ഒഴുകിയെത്തും. ഈ ദിവസങ്ങളില്‍ മറ്റൊരു പൂരം കൂടി നടക്കുകയാണ്.

    മോഹന്‍ലാലും ഒട്ടും മോശമാക്കിയില്ല, കളക്ഷന്‍ കോടികള്‍! അജു വര്‍ഗീസിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയമോഹന്‍ലാലും ഒട്ടും മോശമാക്കിയില്ല, കളക്ഷന്‍ കോടികള്‍! അജു വര്‍ഗീസിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

    തൃശൂരിനെയും തൃശൂര്‍ പൂരത്തെയും ആസപദമാക്കി നിരവധി സിനിമകള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. പ്രത്യേക ഭാഷശൈലിയുള്ള തൃശൂരുകാരെ അതുപോലെ തന്നെ സ്‌ക്രീനിലെത്തിക്കാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നു. തൃശൂര്‍ പൂരമെന്ന് പറയുമ്പോള്‍ ആദ്യം എല്ലാവരുടെയും മനസില്‍ ഓടിയെത്തുന്ന ചില സിനിമകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം...

    ചാര്‍ലി

    ചാര്‍ലി

    ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത സിനിമയായിരുന്നു ചാര്‍ലി. റോമാന്റിക് ഡ്രാമ ചിത്രമായ ചാര്‍ലിയില്‍ ദുല്‍ഖറിന്റെ നായികയായി അഭിനയിച്ചത് പാര്‍വ്വതിയായിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായി വിലയിരുത്തുന്ന ചാര്‍ലിയില്‍ തൃശൂര്‍ പൂരം ഒരു ഘടകമായി വന്നിരുന്നു. സിനിമയിലെ ഏറ്റവും മനോഹരമായ രംഗം അതായിരുന്നെന്നാണ് ആരാധകര്‍ പറയുന്നത്. ചാര്‍ലിയെ അന്വേഷിച്ച് നടക്കുന്ന ടെസ പൂരത്തിനിടയില്‍ നിന്നുമായിരുന്നു അദ്ദേഹത്തെ കണ്ട് മുട്ടുന്നത്. തൃശൂര്‍ പൂരത്തിന്റെ അതേ ഭംഗിയും മേളവും അതുപോലെ തന്നെ സിനിമയിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നു.

    പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെന്റ്

    പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെന്റ്

    മമ്മൂട്ടി തൃശൂരുകാരനായി അഭിനയിച്ച സിനിമയായിരുന്നു പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെന്റ്. റിയലിസ്റ്റിക് കോമഡി സ്വീകന്‍സുമായെത്തിയ സിനിമ 2010 ലായിരുന്നു റിലീസ് ചെയ്തിരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ചെറമ്മേല്‍ ഈനാശു ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. പ്രിയാമണി, ഇന്നസെന്റ്, തുടങ്ങിയവരായിരുന്നു സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. സിനിമയില്‍ മമ്മൂട്ടി പൂരങ്ങളെ എന്ന് മാത്രം പ്രസംഗത്തില്‍ പറയുന്നത് ശ്രദ്ധേയമാണ്. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സീനായിരുന്നു അത്.

    പുണ്യാളന്‍ അഗര്‍ബത്തീസ്

    പുണ്യാളന്‍ അഗര്‍ബത്തീസ്

    ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. 2015 ല്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമ തൃശ്ശൂര്‍ പശ്ചമാതലമാക്കിയായിരുന്നു നിര്‍മ്മിച്ചിരുന്നത്. സിനിമയുടെ ഷൂട്ടിംഗ് മുക്കാലും തൃശൂര്‍ സിറ്റിയില്‍ നിന്നുമായിരുന്നു. മാത്രമല്ല പലരംഗങ്ങളിലും തൃശൂര്‍ പൂരവും തൃശൂരിന്റെ പെരുമയും മുഴങ്ങി കേട്ടിരുന്നു. പൂരങ്ങളുടെ പൂരം എന്ന് തുടങ്ങുന്ന സിനിമയിലെ പാട്ടും ശ്രദ്ധേയമാണ്. ജോയി താക്കോല്‍ക്കാരന്‍ എന്ന ബിസിനസുകാരനായി ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി ഉണ്ടാക്കിയ ജയസൂര്യയും സിനിമയും ഹിറ്റായിരുന്നു. സിനിമയുടെ രണ്ടാം ഭാഗമായി പുണ്യളാന്‍ പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം എത്തിയിരുന്നു.

    പിഷാരടി ബ്രില്ല്യണ്‍സ്, കോടികളുമായി പഞ്ചവര്‍ണതത്ത പറ പറക്കാന്‍ തുടങ്ങി! കളക്ഷന്‍ പുറത്ത് വന്നു..!പിഷാരടി ബ്രില്ല്യണ്‍സ്, കോടികളുമായി പഞ്ചവര്‍ണതത്ത പറ പറക്കാന്‍ തുടങ്ങി! കളക്ഷന്‍ പുറത്ത് വന്നു..!

    English summary
    Malayalam movies & Their memorable references to the Thrissur Pooram!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X