»   » പ്രാഞ്ചിയേട്ടന്‍:ആരോപണം തെളിയിക്കണമെന്ന് രഞ്ജിത്ത്

പ്രാഞ്ചിയേട്ടന്‍:ആരോപണം തെളിയിക്കണമെന്ന് രഞ്ജിത്ത്

Posted By:
Subscribe to Filmibeat Malayalam

താന്‍ സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്ന സിനിമ മോഷണമാണെന്ന ആരോപണത്തിനെതിരെ സംവിധായകന്‍ രഞ്ജിത്ത്. ദ് വേള്‍ഡ് ഓഫ് ഡോണ്‍ കാമില്ലോ എന്ന ഇറ്റാലിയന്‍ സിനിമയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ചിത്രം അനുകരണമാണെന്ന വാര്‍ത്ത നല്‍കിയ ദിനപത്രം ആ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ പ്രാഞ്ചിയേട്ടന്‍ ഒപ്പം പ്രദര്‍ശിപ്പിക്കാം. ആരോപണം തെളിയിക്കപ്പെട്ടാല്‍ പരസ്യമായി മാപ്പ് പറയാമെന്നും രഞ്ജിത് പറഞ്ഞു.

വിദേശ സിനിമകളുടെ പ്രമേയം കടംകൊണ്ട് മലയാളത്തില്‍ ഇറങ്ങിയിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റ് ഒരു പ്രമുഖ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഒന്നാമത് ഉള്‍പ്പെടുത്തിയിരുന്നത് പ്രാഞ്ചിയേട്ടനാണ്. ഫ്രഞ്ച് ഇറ്റാലിയന്‍ സിനിമയായ ലെ പെറ്റിറ്റ് മൊണ്‍ഡെ ഡി ഡോണ്‍ കാമിലോ എന്ന ചിത്രത്തിന്റെ കോപ്പിയാണെന്നായിരുന്നു ആരോപണം. ഇത് വാസ്തവ വിരുദ്ധമാണ്.

ഈ ചിത്രത്തിന്റെ കഥാതന്തുവുമായി പ്രാഞ്ചിയേട്ടന് പുലബന്ധംപോലുമില്ല. രണ്ടു ചിത്രങ്ങളുടേയും പ്രമേയങ്ങള്‍ വ്യത്യസ്തമാണ്. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലത്തില്‍നിന്നുള്ള സിനിമയാണ് പ്രാഞ്ചിയേട്ടന്‍. കഥാതന്തുവിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിന് ഇരു ചിത്രങ്ങളും പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കാന്‍ ആരോപണം ഉന്നയിക്കുന്നവര്‍ തയ്യാറാവണം.

പ്രാഞ്ചിയേട്ടനും മറ്റു സിനിമയും പ്രദര്‍ശിപ്പിക്കാന്‍ താന്‍ തയ്യാറാണ്. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തോട് തിരുത്ത് പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്ത സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam