»   » മലയാള സിനിമ കുറ്റിയില്‍ കറങ്ങുന്ന മൃഗം: രഞ്ജിത്ത്

മലയാള സിനിമ കുറ്റിയില്‍ കറങ്ങുന്ന മൃഗം: രഞ്ജിത്ത്

Posted By:
Subscribe to Filmibeat Malayalam
Ranjth
കഴുത്തില്‍ കയറു മുറുകി കുറ്റിക്കു ചുറ്റും കറങ്ങുന്ന സാധുമൃഗത്തെ പോലെയാണ് മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയെന്നു തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്.

മുഖ്യാധാരാ സിനിമയുടെ ഭാഗമായിക്കൊണ്ടു തന്നെ വേറിട്ട വഴിയിലൂടെ ചലച്ചിത്രം നിര്‍മിക്കാനുള്ള ശ്രമമാണു തന്റെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്റ് എന്ന ചിത്രത്തിനു പിന്നിലെന്നും രഞ്ജിത്ത് പറഞ്ഞു.

കണ്ണൂര്‍ പ്രസ് ക്‌ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ടു മടുത്ത പ്രമേയങ്ങളാണു വലിയൊരു വിഭാഗം പ്രേക്ഷകരെ മലയാള സിനിമയില്‍ നിന്ന് അകറ്റുന്നത്. പ്രേക്ഷകന്റെ ബുദ്ധി നിലവാരത്തെ പരിഹസിക്കാതെ സിനിമ ലളിതമായ ഭാഷയില്‍ സാധാരണക്കാരോടു സംവദിക്കണം എന്ന ഉദ്ദേശ്യശുദ്ധിയിലാണ് എന്റെ പുതിയ ചിത്രം എടുത്തിരിക്കുന്നത്.

അന്യഭാഷാ ചിത്രങ്ങള്‍ വിജയിക്കുന്നതു വലിയ ബജറ്റിന്റെയും സാങ്കേതിക സൗകര്യങ്ങളുടെയും പിന്‍ബലം കൊണ്ടു മാത്രമല്ല. നമ്മള്‍ കാണാന്‍ മറന്നുപോവുന്ന കഥകളെയും കഥാപാത്രങ്ങളെയും നമ്മുടെ ഇടയില്‍ നിന്നു തന്നെ കണ്ടെത്തുന്നതാണ് അവരുടെ വിജയ- രഞ്ജിത് ചൂണ്ടിക്കാട്ടി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam