twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണ്ടും രഞ്ജിത് വിമര്‍ശിക്കപ്പെടുന്നു

    By Ravi Nath
    |

    ഒരുകാലത്ത് മലയാളത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ രഞ്ജിതിന് അന്ന് ചാര്‍ത്തി കൊടുത്തിരുന്ന പട്ടങ്ങള്‍ ഹിന്ദുബിംബങ്ങളുടെ വാഴ്ത്തപ്പെടലും അസുരഭാവങ്ങളുടെ താണ്ഡവങ്ങളുമായിരുന്നു. മുഖ്യധാരയിലേക്ക് മീശപിരിച്ചിറങ്ങിയ മോഹന്‍ലാല്‍ കുറച്ചൊന്നുമല്ല വെട്ടിപിടിച്ചത്.

    ഐ.വി.ശശി, ഷാജി കൈലാസ്, രഞ്ജിത് ഇവര്‍ഒരുക്കിയ ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചത് രഞ്ജിത് തന്നെയായിരുന്നു.അന്ന് ബുദ്ധിജീവികളും സെമിബുദ്ധിജീവികളും മലയാളസിനിമയുടെ മുഖച്ഛായ മാറ്റുന്നതില്‍ രഞ്ജിത് ഗുരുതരമായി ഇടപെട്ടുകൊണ്ടിരിക്കുന്നു എന്ന് വിമര്‍ശിക്കുകയുണ്ടായി.

    ഏറ്റവും പുതിയ ചിത്രമായ സ്പിരിറ്റ് വിനോദനികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട് കുടിയന്‍മാര്‍ക്ക് സന്മാര്‍ഗ്ഗ ദര്‍ശനമായി ചിത്രീകരിക്കപ്പെട്ടപ്പോള്‍ ധാരാളം വിമര്‍ശനങ്ങളും മുളച്ചുപൊന്താന്‍ തുടങ്ങി. ബ്യാരിയിലൂടെ ദേശീയഅംഗീകാരം നേടിയ സുവീരനാണ് ഏറ്റവും ഒടുവില്‍ രംഗത്തുവന്നിരിക്കുന്നത്. ചിത്രം കള്ളുകുടിയുടെ ദോഷവശങ്ങള്‍ എടുത്തുകാണിക്കുന്നതോടൊപ്പം ചില നെഗററീവ് ചിന്തകള്‍ കൂടിവളര്‍ത്തുന്നു എന്ന ആക്ഷേപം പലരും ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞു.

    സ്ത്രീ വിരുദ്ധത, സമ്പന്നന്റെ കള്ളുകുടിയെ മാന്യവല്‍ക്കരിക്കല്‍, കൂലിപണിക്കാരന്റെ തരംതാണ മദ്യപ്രശ്‌നങ്ങള്‍ എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. സമ്പന്നനായ ബുദ്ധിജീവി പതിനാല് പെഗ്ഗിലും മാന്യനായി ഇടപെടുന്നു. ഉപേക്ഷിച്ച ഭാര്യയോടും അവളുടെ പുതിയ കൂട്ടുകാരനോടും ഉന്നതനിലയിലുള്ള സൗഹൃദം സൂക്ഷിക്കുന്നു. മദ്യം ഒരോരുത്തരിലും ഓരോ വിധമാണ് പ്രവര്‍ത്തിക്കയെന്നിരിക്കെ ഇങ്ങനെ രണ്ടു കഥാപാത്രങ്ങളെ കാണിച്ച് സാധാരണക്കാരനെ കളിയാക്കിയിരിക്കുന്നു എന്ന് വിവക്ഷ.

    പരമ്പരാഗത ബുദ്ധിജീവി കള്ളുകുടിയും രക്തം ഛര്‍ദ്ദിക്കലും മരിക്കലും അതിനൊരു മാറ്റവും ഇന്നും സംഭവിച്ചിട്ടില്ല.മലയാളസിനിമയില്‍ മാറ്റത്തിന്റെ കാറ്റ് കടന്നുവന്നത് രഞ്ജിത് വഴിയാണെന്ന് പലരും വിലയിരുത്തിയിട്ടുണ്ട്. കയ്യൊപ്പിലൂടെ സിനിമയുടെ ദിശമാറ്റിപിടിച്ച രഞ്ജിതിന് തിരക്കഥയും, പാലേരിമാണിക്യവും, പ്രാഞ്ചിയേട്ടനും, ഇന്ത്യന്‍ റുപ്പിയും കൊണ്ട് പുതിയ പത്്മരാജന്‍ എന്ന് ചാര്‍ത്തികൊടുത്തുകൊണ്ട് രഞ്ജിത് ആഘോഷിക്കപ്പെടുമ്പോള്‍ കൃത്യമായി മൗനംപാലിക്കാനും അളന്നു തൂക്കികാര്യം പറയാനും രഞ്ജിത് പരിശീലിച്ചു.

    പ്രാഞ്ചിയേട്ടന്‍ മോഷണമാണെന്ന് ആരോപണം ഉയര്‍ന്നു തുടങ്ങി. രഞ്ജിതിന്റെ കിരീടത്തില്‍ തൂവലുകള്‍ വന്നുകയറുന്നത് കൃത്യമായ് ശ്രദ്ധിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ ആരംഭിച്ചു എന്നുചുരുക്കം. രഞ്ജിത് വിമര്‍ശനങ്ങള്‍ക്ക് വിധേയനാണ്. സ്പിരിറ്റ് മുന്നോട്ടു വെക്കുന്ന പിന്തിരിപ്പന്‍ ആശയങ്ങളും വിമര്‍ശിക്കപ്പെടേണ്ടതാണ്.

    English summary
    Malayalam movie writer and director Ranjith responded to the media about the copycat allegation against his movie, Pranchiyettan and the Saint
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X