For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിഷാരടി ബ്രില്ല്യണ്‍സ്, കോടികളുമായി പഞ്ചവര്‍ണതത്ത പറ പറക്കാന്‍ തുടങ്ങി! കളക്ഷന്‍ പുറത്ത് വന്നു..!

  |

  വിഷുവിന് മുന്നോടിയായി തിയറ്ററുകളിലെത്തിയ സിനിമകളില്‍ കുടംബ പ്രേക്ഷകരുടെ പൂര്‍ണ പിന്തുണയുമായിട്ടാണ് പഞ്ചവര്‍ണതത്ത പറക്കുന്നത്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. റിലീസിനെത്തി പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ട് കോടികള്‍ വാരിക്കൂട്ടിയാണ് സിനിമയുടെ യാത്ര.

  തെലുങ്കിലെ താരപുത്രന്‍ കേരളം കീഴടക്കിയോ? കമ്മാരനും മോഹന്‍ലാലിനും വെല്ലുവിളിയുമായി ഭാരത് ആനെ നേനു!!

  ഒരേ ദിവസം ബിഗ് റിലീസുകളായിട്ടും മറ്റും പഞ്ചവര്‍ണതത്തയ്‌ക്കൊപ്പം മറ്റ് രണ്ട് സിനിമകള്‍ കൂടി റിലീസ് ചെയ്തിരുന്നു. എന്നാല്‍ തത്തയുടെ യാത്രയില്‍ അവയൊന്നും തടസമായിരുന്നില്ല. സിനിമയിലെ താരങ്ങള്‍ക്കും അഭിനയത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അവധിക്കാലമായതിനാല്‍ ബോക്‌സോഫീസില്‍ വലിയ ഉയരങ്ങളിലെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

  പഞ്ചവര്‍ണതത്ത

  പഞ്ചവര്‍ണതത്ത

  മിമിക്രി വേദികളെ കൈയിലെടുക്കുന്ന രമേഷ് പിഷാരടിയ്ക്ക് സംവിധായകനാവാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്ത ഇത്തവണത്തെ വിഷു ആഘോഷങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഏപ്രില്‍ 14 ന് റിലീസ് ചെയ്ത സിനിമ പന്ത്രണ്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അതിനൊപ്പമാണ് സിനിമയുടെ വിജയം എടുത്ത് കാണിച്ച് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അവധിക്കാലമായതിനാല്‍ കുടുംബപ്രേക്ഷകര്‍ സിനിമകള്‍ക്ക് നല്‍കുന്ന പിന്തുണ എത്രത്തോളമുണ്ടെന്നറിയാന്‍ പഞ്ചവര്‍ണതത്തയുടെ കളക്ഷന്‍ നോക്കിയാല്‍ മതി.

   മികച്ച അഭിപ്രായം

  മികച്ച അഭിപ്രായം

  റിലീസ് ദിനം മുതല്‍ പഞ്ചവര്‍ണതത്തക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. കേരളത്തിലെ എല്ലാ തിയറ്ററുകളിലും സിനിമ ഹൗസ് ഫുള്ളായിട്ടായിരുന്നു ഇതുവരെയും പ്രദര്‍ശനം നടക്കുന്നത്. ജയറാമും കുഞ്ചാക്കോ ബോബനുമാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. ജയറാമിനെ മെട്ടത്തലയനും കുടവയറനുമാക്കി അവതരിപ്പിച്ചപ്പോള്‍ കുഞ്ചാക്കോ ബോബന്‍ എംഎല്‍എ യുടെ വേഷത്തിലായിരുന്നു. ഇരുവരുടെയും അഭിനയത്തിന് വളരെ നല്ലത് എന്ന അഭിപ്രായമാണ് കിട്ടുന്നത്. മണിയന്‍പിള്ള രാജു, അനുശ്രീ, സലീം കുമാര്‍, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു തന്നെയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

   കോടികള്‍

  കോടികള്‍

  റിലീസിനെത്തി പന്ത്രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പഞ്ചവര്‍ണതത്ത കോടികളാണ് നേടിയിരിക്കുന്നത്. കളക്ഷനൊപ്പം സാറ്റലൈറ്റ് റൈറ്റ്‌സ്, എന്നിവയും കൂട്ടി പതിനൊന്ന് കോടി രൂപയാണ് ഇതിനോടകം സിനിമ നേടിയിരിക്കുന്നത്. ആദ്യ ദിവസം മുതല്‍ 12 ദിവസം കൊണ്ട് 7.65 കോടി രൂപയായിരുന്നു തിയറ്ററില്‍ നിന്നും സിനിമയ്ക്ക് കിട്ടിയ കളക്ഷന്‍. 3.92 കോടി രൂപയ്ക്കായിരുന്നു സിനിമയുടെ സാറ്റലൈറ്റ് അവകാശം മഴവില്‍ മനോരമ സ്വന്തമാക്കിയിരുന്നത്. ഇതോടെ വലിയ ഉയരങ്ങളിലേക്കാണ് സിനിമ എത്തിയിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും സിനിമയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു.

  മള്‍ട്ടിപ്ലെക്‌സില്‍ നിന്നും...

  മള്‍ട്ടിപ്ലെക്‌സില്‍ നിന്നും...

  കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും പതിനൊന്ന് ദിവസം കൊണ്ട് ഒപ്പമുള്ള സിനിമകള്‍ക്ക് മുകളിലെത്താന്‍ പഞ്ചവര്‍ണതത്തക്ക് കഴിഞ്ഞിരുന്നു. ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം അവിടുന്നും മികച്ച കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. പതിനൊന്ന് ദിവസം കൊണ്ട് 28.45 ലക്ഷമായിരുന്നു പഞ്ചവര്‍ണതത്ത കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നേടിയത്. കുടുംബ പ്രേക്ഷകരായിരുന്നു സിനിമയുടെ വിജയത്തിന് പിന്നിലുള്ള ഏറ്റവും വലിയ ശക്തി. ഗള്‍ഫ് മേഖലകളിലേക്ക് കൂടി സിനിമ ഉടനെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ കളക്ഷന്റെ കാര്യത്തില്‍ പഞ്ചവര്‍ണതത്ത വലിയൊരു വിജയമായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

  സിനിമയുടെ തിളക്കമില്ലെങ്കിലും ടെലിവിഷന്‍ കിടുവാണ്! മികച്ച നടനും നടിയും നിങ്ങളുടെ പ്രിയ താരങ്ങളാണ്!!

  English summary
  Panchavarna Thatha box office: On its way to emerge as a big success!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X