»   » ഇന്ത്യന്‍ റുപ്പി പ്രാഞ്ചിയേട്ടന്റെ ആദ്യഭാഗമോ?

ഇന്ത്യന്‍ റുപ്പി പ്രാഞ്ചിയേട്ടന്റെ ആദ്യഭാഗമോ?

Posted By:
Subscribe to Filmibeat Malayalam
Indian Rupee
2010 പ്രാഞ്ചിയേട്ടന്റെ വര്‍ഷമായിരുന്നു. സിനിമയിലൂടെ മമ്മൂട്ടിയും സംവിധായകന്‍ രഞ്ജിത്തും മറ്റുള്ളവരെയെല്ലാം ഒരുപടി പിന്നിലാക്കി. ഇപ്പോള്‍ പൃഥ്വിരാജിന്റെ ഇന്ത്യന്‍ റുപ്പിയിലൂടെ വിജയചരിത്രം ആവര്‍ത്തിയ്ക്കാനുള്ള ശ്രമത്തിലാണ് രഞ്ജിത്ത്. കോഴിക്കോട്ട് കഴിഞ്ഞയാഴ്ച ഷൂട്ടിങ് ആരംഭിച്ച ഇന്ത്യന്‍ റുപ്പിയും പ്രാഞ്ചിയേട്ടനെപ്പോലെ വ്യത്യസ്തമായൊരു കഥയാണ് പറയുന്നത്.

ഒറ്റനോട്ടത്തില്‍ പ്രാഞ്ചിയേട്ടന്റെ ആദ്യഭാഗമാണ് ഇന്ത്യന്‍ റുപ്പി. ഇക്കാര്യം പറയുന്നത് സംവിധായകന്‍ രഞ്ജിത്ത് തന്നെ. പണക്കാരനായ പ്രാഞ്ചിയേട്ടനെന്ന കഥാപാത്രം പദവിയ്ക്കും പ്രതാപത്തിനും പിന്നാലെ പായുന്നതായിരുന്നു പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റിന്റെ പ്രമേയം. പണമല്ല, പദവിയാണ് ഈ സിനിമയിലെ നായകന്‍ കാംക്ഷിച്ചിരുന്നത്.

എന്നാല്‍ ഇന്ത്യന്‍ റുപ്പിയിലെത്തുമ്പോള്‍ കാര്യം നേരെ മറിച്ചാണ്. ഇതിലെ നായകന്‍ പണമാണ് ജീവിതത്തിലെ പ്രധാനമായി കാണുന്ത്. അങ്ങനെ നോക്കുമ്പോള്‍ പ്രാഞ്ചിയേട്ടന്റെ ആദ്യഭാഗമെന്ന് ഇന്ത്യന്‍ റുപ്പിയെ വിശേഷിപ്പിയ്ക്കാം രഞ്ജിത്ത് പറയുന്നു.

രഞ്ജിത്തിന്റെ ക്യാപിറ്റോള്‍ ഫിലിംസും പൃഥ്വിയുടെ ആഗസ്റ്റ് സിനിമയും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ഇന്ത്യന്‍ റുപ്പിയില്‍ സുരേഷ് ഗോപി, ലാലു അലക്‌സ്, ജഗതി, തിലകന്‍, സലിം കുമാര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. റീമ കല്ലിങ്കല്‍ നായികയാവുന്ന ചത്രത്തിന്റെ ക്യാമറ എസ് കുമാറാണ്.

English summary
Ace director Ranjith, who recently commenced the shooting for his next film Indian Rupee starring Prithviraj, said this film is a prequel to his much acclaimed Pranchiyettan and the Saint, starring Mammootty in the lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam