പുണ്യാളന്‍ വീണ്ടും വരുന്നു

ധനശേഖരന്‍ സംവിധാനംചെയ്യുന്ന 'മാന്നാര്‍ വളൈക്കുട' എന്ന തമിഴ്‌സിനിമയിലൂടെയാണ് ജെസി രണ്ടാംവരവ് നടത്തുന്നത്. തമിഴ് ഹാസ്യതാരം ഗഞ്ചാ കറുപ്പിനോടൊപ്പം നായകതുല്യമായ വേഷമാണ് ജെസി കൈകാര്യം ചെയ്യുന്നത്. ഫ്രഞ്ച്കുടുംബം ദത്തെടുത്ത സാറ എന്ന തമിഴ് പെണ്‍കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്.
തന്റെ പെറ്റമ്മയെ അന്വേഷിച്ച് നാട്ടിലെത്തുന്ന സാറയെ സഹായിക്കുന്ന അമേരിക്കന്‍ സഞ്ചാരിയുടെ വേഷമാണ് ജെസിയുടേത്. ചെന്നൈയില്‍ ചിത്രീകരണമാരംഭിച്ച സിനിമ ഈ വര്‍ഷം തിയറ്ററുകളിലെത്തും.
ആസ്‌ത്രേലിയന്‍ നാടകപ്രവര്‍ത്തകനായ ജെസി പത്തു വര്‍ഷമായി പോണ്ടിച്ചേരിയിലെ 'ഓറോവില്ല' ആശ്രമത്തിലാണ് താമസം. ഈ കാലയളവില്‍ ഏതാനും തമിഴ് സീരിയലുകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











