»   » ആദിയ്ക്കും സ്ട്രീറ്റ്‌ലൈറ്റ്‌സിനും വെല്ലുവിളിയാവുമോ? ഫെബ്രുവരിയിലെത്തുന്നത് 7 സിനിമകള്‍!

ആദിയ്ക്കും സ്ട്രീറ്റ്‌ലൈറ്റ്‌സിനും വെല്ലുവിളിയാവുമോ? ഫെബ്രുവരിയിലെത്തുന്നത് 7 സിനിമകള്‍!

Posted By:
Subscribe to Filmibeat Malayalam

2018 ലെ ആദ്യ മാസം കഴിഞ്ഞപ്പോള്‍ മലയാളത്തില്‍ മാത്രം ഒന്‍പത് സിനിമകളാണ് റിലീസിനെത്തിയത്. വലിയ പ്രതീക്ഷകളുമായെത്തിയ ബിഗ് റിലീസ് സിനിമകളടക്കം ലോ ബജറ്റിലെത്തിയ സിനിമകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ബോക്‌സ് ഓഫീസില്‍ മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ച് സിനിമകളൊല്ലാം പ്രദര്‍ശനം തുടരുകയാണ്.

8 സിനിമകള്‍ സമ്മാനിച്ച് ജനുവരി പോയി! ഈട മുതല്‍ ആദി വരെ ആരാണ് മുന്നിലെത്തിയതെന്ന് അറിയാമോ?

ഫെബ്രുവരിയില്‍ ഇനി വരാനിരിക്കുന്ന സിനിമകളെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നവയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ജയസൂര്യ, നിവിന്‍ പോളി തുടങ്ങിയ ജനപ്രിയ നടന്മാരുടെ സിനിമകളാണ് ഈ ഫെബ്രുവരിയില്‍ റിലീസ് ചെയ്യുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഹേയ് ജൂഡ്

നിവിന്‍ പോളി നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് ഹേയ് ജൂഡ്. ഫെബ്രുവരി 2 നാണ് സിനിമ റിലീസ് ചെയ്യുന്നത്. ശ്യാമപ്രസാദിന്റെ സംവിധാനത്തിലെത്തിയ സിനിമയില്‍ തമിഴ് നടി തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്.

ആമി

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ആമി. മഞ്ജു വാര്യരെ നായികയായി അഭിനയിക്കുന്ന സിനിമയുടെ റിലീസ് തടയണമെന്ന് വിമര്‍ശനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിലവില്‍ സിനിമ ഫെബ്രുവരിയില്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകളാണ് അണിയറയില്‍ നടക്കുന്നത്. ടൊവിനോ തോമസ്, മുരളി ഗോപി, അനൂപ് മേനോന്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കല്യാണം..

മറ്റൊരു താരപുത്രന്റെ കൂടി സിനിമയിലേക്കുള്ള അരങ്ങേറ്റം ഈ വര്‍ഷമുണ്ട്. നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷാണ് കല്യാണം എന്ന സിനിമയിലൂടെ നായകനായി അഭിനയിക്കുന്നത്. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് തീരുമാനിച്ചിട്ടില്ല. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ സിനിമ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോസപ്പൂ

ബിജു മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു സിനിമയാണ് റോസപ്പൂ. വിനു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ഒരു എന്റര്‍ടെയിനറാണ്. നീരജ് മാധവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയും അടുത്ത് തന്നെ റിലീസിനെത്തും.

ക്യാപ്റ്റന്‍

ഫുഡ്‌ബോള്‍ താരമായിരുന്ന വിപി സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റന്‍ എന്ന സിനിമയും റിലീസിനൊരുങ്ങുകയാണ്. ജയസൂര്യ നായകനാവുന്ന സിനിമയില്‍ അനു സിത്താരയാണ് നായിക. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന സിനിമ ഫെബ്രുവരി 16 നാണ് റിലീസ് ചെയ്യുന്നത്.

കളി

തിരക്കഥാകൃത്തായ നജീം കോയ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് കളി. പുതുമുഖങ്ങളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് സിനിമയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ മാസം തന്നെ കളി തിയറ്ററുകളിലേക്ക് എത്തും.

ഇര

ഉണ്ണി മുകുന്ദന്‍ നായകനാവുന്ന സിനിമയാണ് ഇര. ഗോകുല്‍ സുരേഷാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ സൈജു എസ്എസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയും ഫെ്ബ്രുവരിയില്‍ തന്നെ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Malayalam movies to watch out for in february 2018!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam