»   » പൃഥ്വി, നിവിന്‍ ദുല്‍ഖര്‍, പിന്നെ ദിലീപും; ഈ മാര്‍ച്ചില്‍ മലയാളം കാത്തിരിയ്ക്കുന്നത് ഇവരെ

പൃഥ്വി, നിവിന്‍ ദുല്‍ഖര്‍, പിന്നെ ദിലീപും; ഈ മാര്‍ച്ചില്‍ മലയാളം കാത്തിരിയ്ക്കുന്നത് ഇവരെ

Written By:
Subscribe to Filmibeat Malayalam

ഒത്തിരി നഷ്ടങ്ങള്‍ വരുത്തിവച്ച് ഫെബ്രുവരി മാഞ്ഞുപോയി. ആ നഷ്ടങ്ങള്‍ക്കിടയിലും ആക്ഷന്‍ ഹീറോ ബിജു, പുതിയ നിയമം, മഹേഷിന്റെ പ്രതികാരം പോലുള്ള ചിത്രങ്ങള്‍ തിയേറ്ററിലെത്തി, മികച്ച വിജയം നേടുകയും ചെയ്തു.

ഇനി കുറച്ച് നല്ല ചിത്രങ്ങളുമായി വളരെ പ്രതീക്ഷയോടെയാണ് മാര്‍ച്ച് മാസത്തെ കാത്തിരിയ്ക്കുന്നത്. ദിലീപ് നായകനാകുന്ന കിങ് ലയര്‍, നിവിന്‍ പോളി നായകനാകുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പൃഥ്വിരാജിന്റെ ഡാര്‍വിന്റെ പരിണാമം, ദുല്‍ഖറിന്റെ കലി എന്നിവയാണ് അതില്‍ ചിലത്. നോക്കാം


പൃഥ്വി, നിവിന്‍ ദുല്‍ഖര്‍, പിന്നെ ദിലീപും; ഈ മാര്‍ച്ചില്‍ മലയാളം കാത്തിരിയ്ക്കുന്നത് ഇവരെ

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലി എന്ന ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നതിന് വേറെയും പല കാരണങ്ങളുണ്ട്. പ്രേമത്തിലൂടെ ഹിറ്റായ സായി പല്ലവിയുടെ രണ്ടാമത്തെ ചിത്രമാണ് കലി. ദുല്‍ഖറിനൊപ്പം സായിയെ കാണാനുള്ള ആകാംക്ഷ തന്നെയാണ് ആദ്യത്തെ കാര്യം. സിദ്ധാര്‍ത്ഥ്- അഞ്ജലി എന്നീ യുവദമ്പതികളുടെ കഥയാണ് കലി. ചിത്രം മാര്‍ച്ച് മൂന്നാം വാരം റിലീസ് ചെയ്യും


പൃഥ്വി, നിവിന്‍ ദുല്‍ഖര്‍, പിന്നെ ദിലീപും; ഈ മാര്‍ച്ചില്‍ മലയാളം കാത്തിരിയ്ക്കുന്നത് ഇവരെ

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. വിനീത് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തീര്‍ത്തുമൊരു കുടുംബ ചിത്രമാണ്. രണ്‍ജി പണിക്കര്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ നിവിന്‍ പോളി ജേക്കബിന്റെ മൂത്ത മകനായിട്ടാണ് വേഷമിടുന്നത്. പുതമുഖ താരം മോണിക്കയാണ് നായിക


പൃഥ്വി, നിവിന്‍ ദുല്‍ഖര്‍, പിന്നെ ദിലീപും; ഈ മാര്‍ച്ചില്‍ മലയാളം കാത്തിരിയ്ക്കുന്നത് ഇവരെ

ജിജു ആന്റണി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം. ചെമ്പന്‍ വിനോദാണ് ചിത്രത്തില്‍ ഡാര്‍വിന്‍ എന്ന ടൈറ്റില്‍ റോള്‍ ചെയ്യുന്നത്. അനില്‍ ആന്റോ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിയ്ക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ചാന്ദ്‌നി ശ്രീധരനാണ് നായിക.


പൃഥ്വി, നിവിന്‍ ദുല്‍ഖര്‍, പിന്നെ ദിലീപും; ഈ മാര്‍ച്ചില്‍ മലയാളം കാത്തിരിയ്ക്കുന്നത് ഇവരെ

15 വര്‍ഷത്തെ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുന്ന കിങ് ലയറില്‍ ദിലീപാണ് നായകന്‍. സിദ്ധിഖ് എഴുതി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രേമത്തിലൂടെ ശ്രദ്ധേയായ മഡോണ സെബാസ്റ്റിയനാണ് നായിക.


English summary
Malayalam movie industry is all set to receive some highly anticipated movies this March. Usually, March is a month which most of the film-makers and banners try to avoid for releasing their films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam