twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ട് 100 കോടി ചിത്രങ്ങളുമായി മമ്മൂട്ടി! മോഹന്‍ലാലിന് 1, 200 കോടി ക്ലബ്ബിലേക്ക് മാമാങ്കം?

    |

    ആഗോളതലത്തില്‍ വലിയ റിലീസ് ആയിട്ടെത്തിയ മാമാങ്കത്തിനെതിരെ വ്യാപകമായി ഡീഗ്രേഡിങ് നടക്കുകയാണ്. കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തി മമ്മൂട്ടിയും സംവിധായകന്‍ എം പത്മകുമാറും നിര്‍മാതാവ് വേണു കുന്നപ്പിള്ളിയുമെല്ലാം ഇക്കാര്യം സ്ഥിതികരിച്ചിരുന്നു. എത്രയൊക്കെ തകര്‍ക്കാന്‍ നോക്കിയാലും നല്ല സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മാമാങ്കം.

    ആദ്യ ആഴ്ച കഴിയുമ്പോള്‍ നൂറ് കോടി ക്ലബ്ബിലെത്തി എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഇതോടെ മമ്മൂട്ടിയുടെ കരിയറിലെ രണ്ടാമത്തെ നൂറ് കോടി ചിത്രമായി മാമാങ്കം മാറി. രസകരമായ മറ്റൊരു കാര്യം ഈ വര്‍ഷം തന്നെയാണ് മമ്മൂട്ടി രണ്ട് സിനിമകളും നൂറ് കോടി ക്ലബ്ബിലെത്തിച്ചതെന്നതാണ്. ഇതോടെ പുതിയ ചില റെക്കോര്‍ഡുകള്‍ മെഗാസ്റ്റാര്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

    മമ്മൂട്ടിയ്ക്ക് 2 നൂറ് കോടി

    മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ആയിരുന്നു ഈ വര്‍ഷം ആദ്യം നൂറ് കോടി സ്വന്തമാക്കിയ സിനിമ. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം വലിയ തരംഗമാണ് ഉണ്ടാക്കിയത്. രസകരമായ കാര്യം നൂറ് കോടി മറികടന്ന് 200 കോടിയും ലൂസിഫര്‍ സ്വന്തമാക്കിയെന്നതാണ്. ഇതോടെ മലയാള സിനിമയിലെ ആദ്യ ഇരുന്നൂറ് കോടി ചിത്രം മോഹന്‍ലാലിന്റെ പേരിലായി. വലിയ മുതല്‍ മുടക്കിലൊരുക്കിയ ലൂസിഫര്‍ ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു സംവിധാനം ചെയ്തത്. ഇതേ സിനിമയുടെ രണ്ടാം ഭാഗമായി മറ്റൊരു സിനിമ കൂടി വരാനിരിക്കുകയാണ്.

    മമ്മൂട്ടിയ്ക്ക് 2 നൂറ് കോടി

    മാര്‍ച്ച് അവസാനത്തോടെ തിയറ്ററുകളിലേക്ക് എത്തിയ ലൂസിഫര്‍ കോടികള്‍ വാരിക്കൂട്ടി തിളങ്ങി നില്‍ക്കുമ്പോഴാണ് മമ്മൂട്ടിയുടെ മധുരരാജ റിലീസ് ചെയ്യുന്നത്. 2010 ലെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കിയ മധുരരാജയും മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. റിലീസ് ദിവസങ്ങളില്‍ തന്നെ മികച്ച പിന്തുണ ലഭിച്ചതോടെ ബോക്‌സോഫീസില്‍ വലിയ കളക്ഷനായിരുന്നു ഈ സിനിമയ്ക്കും. അങ്ങനെ നൂറ് കോടി ക്ലബ്ബിലെത്തിയതിന് ശേഷമായിരുന്നു മധുരരാജയും പ്രദര്‍ശനം അവസാനിപ്പിച്ചത്.

    മമമ്മൂട്ടിയ്ക്ക് 2 നൂറ് കോടി

    മധുരരാജ ചരിത്ര വിജയമായതോടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായി ഇത് മാറി. ഇത് മാത്രമല്ല മലയാളത്തിലും തെലുങ്കിലും തമിഴിലും സിനിമകളിറക്കി ഹിറ്റടിച്ച് ഈ വര്‍ഷം മറ്റൊരു റെക്കോര്‍ഡ് കൂടി മമ്മൂട്ടി സ്വന്തം പേരിലാക്കിയിരുന്നു. മാത്രമല്ല മലയാളത്തില്‍ ഇറങ്ങിയ സിനിമകളും ബ്ലോക്ക്ബസ്റ്ററായി മാറിയതോടെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും നല്ല വര്‍ഷമായി 2019 മാറി. ഇപ്പോള്‍ മാമാങ്കം കൂടി ഈ ലിസ്റ്റിലേക്ക് എത്തിയതോടെ ഒരേ വര്‍ഷം രണ്ട് നൂറ് കോടി സിനിമ സ്വന്തമാക്കിയ നടന്‍ എന്ന റെക്കോര്‍ഡും മമ്മൂട്ടിയ്ക്കായി.

     മമ്മൂട്ടിയ്ക്ക് 2 നൂറ് കോടി

    ഡിസംബര്‍ 12 നായിരുന്നു മാമാങ്കം ആഗോളതലത്തില്‍ ഒരുമിച്ച് റിലീസ് ചെയ്യുന്നത്. 45 രാജ്യങ്ങളിലായി 2000 ഓളം സ്‌ക്രീനുകളായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. കേരളത്തില്‍ മാത്രം നാനൂറിന് മുകളില്‍ സ്‌ക്രീനുകളിലും സിനിമ എത്തി. മലയാളത്തിന് പുറമേ തെലുങ്ക്, ഹിന്ദി, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലും ചിത്രം ഒരുക്കിയിരുന്നു. ഇതോടെ തിയറ്ററു വലിയകളില്‍ ഉത്സവപ്രതീതി സൃഷ്ടിച്ച് കൊണ്ടാണ് മാമാങ്കമെത്തിയത്. പ്രതീക്ഷകളൊന്നും തെറ്റാതെ റിലീസ് ദിവസം 23 കോടിയായിരുന്നു മാമാങ്കത്തിന്റെ കളക്ഷന്‍.

     മമ്മൂട്ടിയ്ക്ക് 2 നൂറ് കോടി

    ഒരു ദിവസം 23 കോടി നേടിയ മാമാങ്കം നാല് ദിവസം കൊണ്ട് 60 കോടിയ്ക്ക് മുകളിലെത്തി. ഒന്‍പത് ദിവസങ്ങള്‍ കഴിയുമ്പോള്‍ നൂറ് കോടിയിലുമെത്തി. ലോകത്താകമാനമായി മാമാങ്കം നൂറ് കോടി പിന്നിട്ട കാര്യം നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് പുറത്ത് വിട്ടത്. സിനിമയ്ക്ക് പിന്തുണ നല്‍കിയവര്‍ക്കൊല്ലാം അണിയറ പ്രവര്‍ത്തകര്‍ നന്ദിയും പറഞ്ഞിരുന്നു. നിലവില്‍ ചൈനയിലേക്ക് കൂടി പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഇതോടെ ബോക്‌സോഫീസില്‍ മറ്റൊരു വലിയ കളക്ഷന്‍ സൃഷ്ടിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

    English summary
    Malayalam Movies Which Enters The Elite 100 Crore Club In 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X