twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    By Lakshmi
    |

    ഇപ്പോള്‍ പുറത്തിറങ്ങുന്ന മലയാളസിനിമകളുടെ പേര് കണ്ടാല്‍ സിനിമയ്ക്ക് പേരിടാന്‍ മലയാളത്തില്‍ വാക്കുകളിലില്ലാതായിരിക്കുന്നു എന്ന്തോന്നാതിരിക്കാന്‍ തരമില്ല. ഒന്നിനു പുറകേ ഒന്നായി ഇംഗ്ലീഷ് പേരുകളുള്ള ചിത്രങ്ങളാണ് എത്തുന്നത്. ഇവയില്‍ പല പേരുകളും ചിത്രത്തിന് ഭാഗ്യമായി മാറുന്നുണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ലതാനും.

    തമിഴ്‌നാട്ടില്‍ തമിഴില്‍ പേരിടുന്ന ചിത്രങ്ങളില്‍ നികുതിയിളവ് നല്‍കുമെന്ന് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപനം വന്നിരുന്നു. മലയാളഭാഷയെ ശ്രേഷ്ഠ പദവിയിലേയ്ക്കുയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും ഇത്തരത്തിലൊരു നികുതിയിളവോ മറ്റോ പ്രഖ്യാപിച്ചാല്‍ ഈ ഇംഗ്ലീഷ് പേരിനോട് താല്‍പര്യം കാണിക്കുന്ന അണിയറക്കാര്‍ എന്താകും ചെയ്യുക. ഇംഗ്ലീഷില്‍ പേരിട്ടിരിക്കുന്ന എല്ലാ ചിത്രങ്ങളുടെയും പേരുകള്‍ മലയാളത്തിലേയ്ക്ക് മൊഴി മാറ്റാന്‍ കഴിയുന്നതാണ്. പക്ഷേ മൊഴിമാറ്റുമ്പോള്‍ ഇംഗ്ലീഷ് വാക്കിന്റെ പഞ്ച് കിട്ടുന്നില്ലെന്നുള്ളകാര്യവും ഒരു സത്യം തന്നെയാണ്. ഇതാ അടുത്തകാലത്ത് ഇംഗ്ലീഷ് പേരുമായി ഇറങ്ങിയ ചില ചിത്രങ്ങള്‍.

    മെമ്മറീസ്

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    റംസാന്‍ റിലീസായി എത്തിയ ചിത്രമാണ് ജീത്തു ജോസഫിന്റെ മെമ്മറീസ്. തകര്‍പ്പന്‍ വിജയം നേടിയിരിക്കുന്ന ഈ ചിത്രത്തിന്റെ പേര് ഓര്‍മ്മകള്‍ എന്നോ മറ്റോ മലയാളത്തിലാക്കാമായിരുന്നെങ്കിലും മെമ്മറീസ് എന്ന് പറയുന്ന ഒരു സ്റ്റൈല്‍ ഒരു പക്ഷേ കിട്ടിയെന്ന് വരില്ല, ജീത്തു ജോസഫിന്റെ ഇതുവരെയുള്ള ചിത്രങ്ങളുടെ പേരുകളെല്ലാം എടുത്തു നോക്കിയാല്‍ എല്ലാം ഇംഗ്ലീഷിലാണെന്ന് കാണാം, പ്രത്യേകിച്ചും എം എന്ന അക്ഷരത്തില്‍ തുടങ്ങുന്നത്. ഇതൊരുപക്ഷേ ജീത്തുവിന്റെ ഭാഗ്യഘടകമായിരിക്കാം.

    റോമന്‍സ്

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    മാസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളില്‍ ചിരി വിതറിയ ചിത്രമായിരുന്നു. കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ടിലിറങ്ങിയ ഈ ചിത്രത്തിന്റെ പേരിന്റെ കഥയും ഇതുതന്നെ. ചിത്രത്തിന് മലയാളത്തില്‍ വല്ല പേരും ഇടാമായിരുന്നില്ലേയെന്ന് ആലോചിച്ചാല്‍ ചേരുന്ന പേരൊട്ടു കിട്ടുകയുമില്ല, അതുതന്നെയാകണം അണിയറക്കാരും റോമന്‍സ് എന്ന പേരിടാന്‍ കാരണം. ബോബന്‍ സാമൂവല്‍ സംവിധാനം ചെയ്ത ഈ ചിത്രം മികച്ചൊരു ത്രില്ലറായിരുന്നു.

    ലേഡീസ് ആന്റ് ജെന്റില്‍മാന്‍

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    ഏറെക്കാലത്തിന് ശേഷം സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച ചിത്രമായിരുന്നു ഇത്. വലിയ പ്രതീക്ഷകളോടെയാണ് എത്തിയതെങ്കിലും ചിത്രം നിരാശപ്പെടുത്തി. മോഹന്‍ലാലിനൊപ്പം മീര ജാസ്മിന്‍, മംമ്ത മോഹന്‍ദാസ്, കൃഷ് ജെ സത്താര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ ചെയ്തത്.

    കമ്മത്ത് ആന്റ് കമ്മത്ത്

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    തോംസണ്‍ കെ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുണര്‍ത്തിയ ചിത്രമായിരുന്നു. വലിയ സാമ്പത്തിക വിജയം നേടാനും ചിത്രത്തിന് കഴിഞ്ഞിരുന്നു. കമ്മത്ത് ആന്റ് കമ്മത്ത് എന്ന പേരിന് പകരം കമ്മത്തും കമ്മത്തും എന്നോ മറ്റോ ആയിരുന്നെങ്കില്‍ ഒരു പക്ഷേ തിയേറ്ററില്‍ ജനം കയറുകയേ ഉണ്ടായിരുന്നില്ല.

    ലണ്ടന്‍ ബ്രഡ്ജ്

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് ലണ്ടന്‍ ബ്രിഡ്ജ്. അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന സംഭവവികാസങ്ങളെല്ലാം ലണ്ടനിലെ പ്രശസ്തമായ ടവര്‍ ബ്രഡ്ജിനെ സാക്ഷിയാക്കിയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ പേര് ചിത്രത്തിന് അനുയോജ്യമാകുന്നു. ഇത് മലയാളീകരിച്ചാലും അത്ര സുഖം കിട്ടില്ല.

    22 ഫീമെയില്‍ കോട്ടയം

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് ഈ പേരിന്റെ പൊരുള്‍ അധികമാര്‍ക്കും പിടികിട്ടിക്കാണില്ല. കോട്ടയത്തുനിന്നുള്ള 22കാരിയുടെ കഥയാണ് ചിത്രമെന്ന് മനസിലാക്കിവന്നെങ്കിലേ പേരിന്റെ പൊരുള്‍ പിടികിട്ടുകയുള്ളു. എന്തായാലും കണ്‍ഫ്യൂഷനുണ്ടാക്കുന്ന ഈ പേരുമായി വന്ന് ആഷിക് അബു സ്‌കോര്‍ ചെയ്തുവെന്നേ പറയേണ്ടു. 2012ലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി അത് മാറുകയായിരുന്നു.

    എസ്‌കേപ്പ് ഫ്രം ഉഗാണ്ട

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    റിമ കല്ലിങ്കല്‍ ആക്ഷന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഉഗാണ്ടയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. റിലീസിന് തയ്യാറായിരിക്കുന്ന ചിത്രം രാജേഷ് നായരാണ് സംവിധാനം ചെയ്യുന്നത്. പൂര്‍ണമായും ഇംഗ്ലീഷാണ് ഈ ചിത്രത്തിന്റെ പേരും. മാത്രമല്ല ചിത്രത്തില്‍ ആഫ്രിക്കയിലെ ചില ഭാഷകളുള്‍പ്പെടെ ഉപയോഗിക്കുന്നുമുണ്ട്.

    ആംഗ്രി ബേബീസ്

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    അനൂപ് മേനോനും ഭാവനയും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പേരുപോലെതന്നെ കലഹിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പേര് ആദ്യം ആംഗ്രി ബേര്‍ഡ്‌സ് എന്നായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് അത് മാറ്റി ആംഗ്രി ബേബീസ് എന്നാക്കുകയായിരുന്നു.

    ക്രൊക്കോഡൈല്‍ ലവ് സ്‌റ്റോറി

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    അനൂപ് രമേഷ് സംവിധാനം ചെയ്ത ഈ ിചത്രത്തില്‍ പ്രവീണ്‍ പ്രേം, അവന്തിക മോഹന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. അനിമട്രോണിക്‌സ് എന്ന സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിച്ച മലയാളചിത്രമാണിത്. ചിത്രത്തിന്റെ പേരിനും ഇംഗ്ലീഷില്‍ നിന്നും മുക്തിയില്ല.

    ഹണീ ബീ

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലിന്റെ അരങ്ങേറ്റചിത്രമായ ഹണീ ബീ ഏറെ പ്രശംസകള്‍ നേടിയ ചിത്രമാണ്. ഈ ചിത്രത്തിന് പേരുവേണ്ടിയും അണിയറക്കാര്‍ക്ക് ഇംഗ്ലീഷിനെ ആശ്രയിക്കേണ്ടിവന്നു. ആദ്യം ചിത്രത്തിന് സെലിബ്രേഷന്‍ എന്നായിരുന്നു പേരിട്ടതെന്നും പിന്നീട് അത് മാറ്റി ഹണീ ബീയെന്നാക്കുകയായിരുന്നുവെന്നുമാണ് പേരിടലിനെക്കുറിച്ച് ജീന്‍ പറഞ്ഞത്.

    ഓര്‍ഡിനറി

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    ഗവിയുടെ സൗന്ദര്യം പകര്‍ത്തിയ ഓര്‍ഡിനറിയെന്ന ചിത്രം ഇടക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ബിജു മേനോന്റെയും കുഞ്ചാക്കോ ബോബന്റെയും വേഷങ്ങള്‍ ഏറെശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഇത്. കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വ്വീസിന്റെ സൂചനയായിട്ടാണ് ചിത്ത്രിന് ഓര്‍ഡിനറിയെന്ന് പേരിട്ടിരിക്കുന്നത്.

    കോബ്ര

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    ഒരു സിനിമാ ദുരന്തമായിരുന്നു മമ്മൂട്ടിയും ലാലും സഹോദരന്മാരായി അഭിനയിച്ച ഈ ചിത്രം. പേരുകേള്‍ക്കുമ്പോള്‍ വലിയ കാര്യം തോന്നുമെങ്കിലും തിയേറ്ററില്‍ കയറിവര്‍ ബോറടിച്ച് കഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നകാര്യത്തില്‍ സംശയമില്ല. ഇംഗ്ലീഷില്‍ ശൗര്യമുള്ള പേരിട്ടെങ്കിലും പടം എട്ടുനിലയില്‍ പൊട്ടുകയായിരുന്നു.

    സാള്‍ട് ആന്റ് പെപ്പര്‍

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    ആഷിക് അബു ഒരുക്കിയ മനോഹരമായ ഒരു ചിത്രമായിരുന്നു ഇത്. പേരുപോലെതന്നെ ഉപ്പും എരിവുമെല്ലാം പാകത്തില്‍ ചേര്‍ത്തുണ്ടാക്കിയ ഒരു വിഭവം പോലെ രുചികരമായിരുന്നു ഈചിത്രം. ഈ ചിത്രത്തിനിടാന്‍ മറ്റൊരു പേരാലോചിച്ചാല്‍ സാള്‍ട് ആന്റ് പെപ്പര്‍ പോലെ കുറിയ്ക്കു കൊള്ളുന്നൊരു പേര് കിട്ടില്ലെന്നുറപ്പാണ്.

    ഡയമണ്ട് നെക്ലേസ്

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    ലാല്‍ ജോസ് ഒരുക്കിയ ഈ ചിത്രവും പേര് ഇംഗ്ലീഷ് ആണെങ്കിലും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തൊരു ചിത്രമായിരുന്നു. മനോഹരമായ ഗാനങ്ങളും വളരെ കൃത്യമായ താരനിര്‍ണയവുമെല്ലാം ചിത്രത്തെ മനോഹരമായ ഒരു അനുഭവമാക്കി മാറ്റുകയായിരുന്നു.

    മുംബൈ പൊലീസ്

    സിനിമ മലയാളം; പേരുകളെല്ലാം ഇംഗ്ലീഷില്‍!

    2013ല്‍ പുറത്തിറങ്ങിയ പൃഥ്വിയുടെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മുംബൈ പൊലീസ്. വളരെ ധൈര്യത്തോടെയാണ് റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍ ഇത്തരമൊരു വിഷയമെടുത്തതും ഒരു പുതിയ കഥപറയല്‍ ശൈലി പരീക്ഷിച്ചതും. രണ്ടും ഫലിച്ചു, ചിത്രം സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു. ചിത്രത്തിന്റെ പേര് മുംബൈ പൊലീസ് എന്നാണെങ്കിലും സംഭവം നടക്കുന്നത് കൊച്ചിയില്‍ത്തന്നെയാണ്.

    English summary
    At a glance, we can see that most of the Malayalam movies released/releasing in recent times do not have Malayalam titles
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X