»   » റെക്കോര്‍ഡ് 'ഏട്ടന്റെ' പാട്ടിന് മാത്രമല്ല, 'ഇക്ക'യ്ക്കും ഉണ്ട്! പക്ഷെ, നാണക്കേടായിപ്പോയി ഈ നേട്ടം...

റെക്കോര്‍ഡ് 'ഏട്ടന്റെ' പാട്ടിന് മാത്രമല്ല, 'ഇക്ക'യ്ക്കും ഉണ്ട്! പക്ഷെ, നാണക്കേടായിപ്പോയി ഈ നേട്ടം...

By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നായകനായി എത്തിയ വെളിപാടിന്റെ പുസ്തകത്തിലെ 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍' എന്ന ഗാനം ആഗോള ഹിറ്റായി മാറിയിരിക്കുകയാണ്. നിരവധി റെക്കോര്‍ഡുകളാണ് ഈ ഗാനം ഇതിനകം സ്വന്തമാക്കിയിത്. എന്നാല്‍ ആരും അറിയാതെ മലയാള സിനിമയിലെ ഒരു ഗാനം വലിയൊരു റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്.

രാമലീല റിലീസിന് മുന്നോടിയായി അരുണ്‍ ഗോപി വേളാങ്കണിയില്‍... പ്രാര്‍ത്ഥിച്ചത് എന്താണെന്നോ?

രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു!

മമ്മൂട്ടി നായകനായി എത്തിയ സിദ്ധിഖ് ചിത്രം ഭാസകര്‍ ദ റാസ്‌കലിലെ 'ഐ ലൗവ് യു മമ്മി' എന്ന ഗാനമാണ് റെക്കോര്‍ഡ് നേട്ടത്തിന് അര്‍ഹമായിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തിലെ ഗാനമാണെങ്കിലും ഗാന രംഗത്ത് മമ്മൂട്ടി ഇല്ല. റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയെങ്കിലും നേട്ടത്തിന്റെ നിറം കെടുത്തുന്ന ആക്ഷേപങ്ങളും ഗാനത്തേക്കുറിച്ചുണ്ട്.

ആദ്യ മലയാള ഗാനം

യൂടൂബില്‍ 30 മില്യന്‍ അഥവ മൂന്ന് കോടി ആളുകള്‍ കണ്ട മലയാള ഗാനം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഭാസ്‌കര്‍ ദ റാസ്‌കലിലെ ഐ ലൗവ് യു മമ്മി എന്ന ഗാനം. 2015 ഏപ്രില്‍ 11ന് പബ്ലിഷ് ചെയ്ത ഗാനം 30,057,254 ആളുകള്‍ കണ്ടുകഴിഞ്ഞു.

ദീപക് ദേവിന്റെ സംഗീതം

രണ്ട് വര്‍ഷം കൊണ്ടാണ് ഈ ഗാനം മൂന്ന് കോടി കാഴ്ചക്കാരെ യൂടൂബില്‍ നേടിയത്. ദീപക് ദേവ് ഈണം നല്‍കിയ ഗാനത്തിന് വരികളെഴുതിയത് റഫീഖ് അഹമ്മദാണ്. ശ്വേതാ മോഹനും ദീപക് ദേവിന്റെ മകള്‍ ദേവിക ദീപക് ദേവും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

ഭാസ്‌കര്‍ ദ റാസ്‌കല്‍

2015ല്‍ മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത സിനിമയാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍. നയന്‍താര ആയിരുന്നു നായിക. ബേബി അനിഘയും നയന്‍താരയും പ്രത്യക്ഷപ്പെടുന്ന ഐ ലൗവ് യു മമ്മി എന്ന ഗാനം അന്നേ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കോപ്പിയടി ആക്ഷേപം

ഗാനം പുറത്തിറങ്ങിയ സമയത്ത് തന്നെ ഗാനത്തേക്കുറിച്ച് കോപ്പിയടി ആക്ഷേപം ഉണ്ടായിരുന്നു. ഇപ്പോള്‍ പുതിയ റെക്കോര്‍ഡ് ഗാനത്തെ തേടിയെത്തിയതോടെ പഴയ ആക്ഷേപങ്ങള്‍ വീണ്ടും ശക്തമായിരിക്കുകയാണ്.

അറബി ഗാനം

ഐ ലൗവ് യു മമ്മ എന്ന അറബി ഗാനത്തിന്റെ അതേ ഈണത്തിലാണ് ഐ ലൗവ് യു മമ്മി എന്ന ഈ ഗാനവും ചിട്ടപ്പെടുത്തിരിക്കുന്നത്. വരികള്‍ മലയാളത്തിലാണെങ്കിലും ദൃശ്യങ്ങള്‍ അറബി ഗാനത്തിന് സമാനമാണ്.

ഹല അല്‍ തുര്‍ക്ക്

ഹല അല്‍ തുര്‍ക്ക് എന്ന ബഹറൈനി ഗായികയാണ് ഈ അറബി ഗാനം ആലപിച്ചത്. 2011ല്‍ പുറത്തിറങ്ങിയ ഈ ഗാനത്തിലൂടെ ഹല അല്‍ തുര്‍ക്ക് പ്രശസ്തയായി. ഒരു ഡസനിലധികം ഗാനങ്ങള്‍ ആലപിച്ച ഈ ഗായികയ്ക്ക് 15 വയസ് മാത്രമാണ് പ്രായം.

റെക്കോര്‍ഡിന്റെ നിറം കെടുത്തി

മലയാള സംഗീത ലോകത്തിനും സിനിമ സംഗീതത്തിനും അഭിമാനിക്കാവുന്ന ഒരു നേട്ടം സ്വന്തമാക്കിയിട്ടും അതിന്റെ നിറം കെടുത്തി കളയുന്നതായി ഈ ആക്ഷേപം. പക്ഷെ ഇതിനിടയിലും ഇത്രയധികം കാഴ്ചക്കാരെ ഈ ഗാനത്തിന് നേടാനായി എന്നത് ശ്രദ്ധേയമാണ്.

മുമ്പും കോപ്പിയടി വിവാദം

ദീപക് ദേവ് ഈണം നല്‍കിയ സൂപ്പര്‍ ഹിറ്റ് ഗാനം മുമ്പും കോപ്പിയടി വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഉറുമിയിലെ ആരോ നീ ആരോ എന്ന തുടങ്ങുന്ന ഗാനം ഒരു ഇംഗ്ലീഷ് ഗാനത്തിന്റെ പകര്‍പ്പ് ആയിരുന്നു. ഗാനത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ ദീപക് ദേവിനെതിരെ കേസ് നല്‍കിയതായും നഷ്ടപരിഹാരം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഭാസ്കർ ദ റാസ്കലിലെ ഗാനം...

അറബി ഗാനം, ഐ ലൗവ് യു മമ്മ...

English summary
Mammootty's Bhaskar The Rascal movie song I love you Mammy cross 30 Million viewers in youtube.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam