twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കന്നഡ സിനിമാ ലോകത്തേക്ക് ചുവടുമാറ്റത്തിനൊരുങ്ങി മലയാളി നായികമാര്‍! ആ നടിമാര്‍ ഇവരാണ് ! കാണൂ

    By Prashant V R
    |

    മലയാളത്തില്‍ നിന്നും തെന്നിന്ത്യയിലെ മറ്റു ഭാഷകളിലേക്ക് എത്തിയ നായികമാര്‍ ഏറെയാണ്. ഇവിടെ ലഭിച്ചതിനേക്കാള്‍ മികച്ച സ്വീകാര്യത അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ നടിമാര്‍ക്ക് ലഭിച്ചിരിക്കുന്നു. സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം തന്നെ സാധാരണ സിനിമകളിലും മലയാളി നായികമാര്‍ മറ്റുഭാഷകളില്‍ അഭിനയിച്ചിരുന്നു. മുന്‍പ് കന്നഡ സിനിമാ ലോകത്തും മലയാളി നായികമാര്‍ കുടതലായി എത്തിയിരുന്നു.

    സര്‍ക്കാര്‍ വിവാദം പുകയുന്നു! എങ്ങും വ്യാപക പ്രതിഷേധം! പിന്തുണയുമായി സോഷ്യല്‍ മീഡിയസര്‍ക്കാര്‍ വിവാദം പുകയുന്നു! എങ്ങും വ്യാപക പ്രതിഷേധം! പിന്തുണയുമായി സോഷ്യല്‍ മീഡിയ

    മലയാളത്തിലെ മുന്‍നിര നായികമാര്‍ ആയി തിളങ്ങിയവരായിരുന്നു കന്നഡ സിനിമാ ലോകത്തും പ്രശസ്തി നേടിയിരുന്നത്. മീരാ ജാസ്മിന്‍, ഭാവന,നവ്യാ നായര്‍,അമലാ പോള്‍,ഭാമ, പാര്‍വ്വതി തുടങ്ങിയവരെല്ലാം ഈ ലിസ്റ്റില്‍ പെട്ടവരായിരുന്നു. ഇവര്‍ക്കെല്ലാം മികച്ച സ്വീകരണമായിരുന്നു കന്നഡത്തില്‍ നിന്നും ലഭിച്ചിരുന്നത്. ഇവര്‍ക്കു പിന്നാലെ മലയാളത്തിലെ പുതിയ നായികമാരും കന്നഡത്തിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. കന്നഡത്തില്‍ തിളങ്ങാനൊരുങ്ങുന്ന മലയാളി നടിമാരെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ.....

    പ്രയാഗ മാര്‍ട്ടിന്‍

    പ്രയാഗ മാര്‍ട്ടിന്‍

    ഉണ്ണി മുകുന്ദന്റെ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. ഈ ചിത്രത്തിനു ശേഷം നിരവധി ഹിറ്റ് സിനിമകള്‍ പ്രയാഗയുടെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ദിലീപിനൊപ്പമുളള രാമലീല,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍,ഒരു പഴയ ബോംബ് കഥ തുടങ്ങിയവയെല്ലാം പ്രയാഗയുടെതായി പുറത്തിറങ്ങിയ ഹിറ്റ് സിനിമകളായിരുന്നു. മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന പ്രയാഗ ഗീത എന്ന ചിത്രത്തിലൂടെയാണ് കന്നഡത്തില്‍ അരങ്ങേറുന്നത്. ഗണേഷാണ് ചിത്രത്തില്‍ നായകന്‍.

    മാനസ രാധാകൃഷ്ണന്‍

    മാനസ രാധാകൃഷ്ണന്‍

    ബാലതാരമായി മലയാളത്തില്‍ തുടക്കംകുറിച്ച താരമായിരുന്ന മാനസ രാധാകൃഷ്ണന്‍. ആസിഫ് അലിയ്‌ക്കൊപ്പമുളള കാറ്റ്,പൃഥ്വിരാജിന്റെ ടിയാന്‍ തുടങ്ങിയവ മാനസയുടെ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. ബോബന്‍ സാമുവലിന്റെ വികടകുമാരന്‍ എന്ന ചിത്രമായിരുന്നു പ്രയാഗയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. അപ്പ അമ്മ പ്രീതി എന്ന ചിത്രത്തിലൂടെയാണ് മാനസ കന്നഡത്തിലേക്ക് എത്തുന്നത്. വിനയ് രാജ് കുമാറാണ് ചിത്രത്തില്‍ നായകന്‍

    റിബ മോനിക്ക ജോണ്‍

    റിബ മോനിക്ക ജോണ്‍

    നിവിന്‍ പോളിയുടെ നായികയായി ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് റിബ മോണിക്ക ജോണ്‍. തുടര്‍ന്ന് നീരജ് മാധവിന്റെ നായികയായി പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. നടന്‍ റിഷിയുടെ നായികയായിട്ടാണ് റിബ കന്നഡത്തില്‍ അരങ്ങേറുന്നത്. ഇതുവരെ പേരിട്ടില്ലാത്ത ചിത്രം തമിഴ് ചിത്രം നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ കന്നഡ പതിപ്പാണ്.

    അനുപമ പരമേശ്വരന്‍

    അനുപമ പരമേശ്വരന്‍

    നിവിന്‍ പോളിയുടെ പ്രേമത്തില്‍ തുടങ്ങി തെലുങ്ക് സിനിമാ ലോകത്ത് തിളങ്ങിനില്‍ക്കുന്ന നായികയാണ് അനുപമ പരമേശ്വരന്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുമായാണ് തെലുങ്കില്‍ അനുപമ ജൈത്രയാത്ര തുടരുന്നത്. സൂപ്പര്‍സ്റ്റാര്‍ പൂനീത് രാജ്കുമാറിന്റെ ചിത്രത്തിലൂടെയാണ് അനുപമ കന്നഡത്തിലേക്ക് എത്തുന്നത്. പുനീതിന്റെ നടസര്‍വ്വബൌമ എന്ന ചിത്രത്തിലൂടെയാണ് നടി കന്നഡത്തിലെത്തുന്നത്.

    മഡോണ സെബാസ്റ്റ്യന്‍

    മഡോണ സെബാസ്റ്റ്യന്‍

    പ്രേമത്തിലൂടെ തന്നെ തുടങ്ങിയ മഡോണ തമിഴിലായിരുന്നു കൂടുതല്‍ തിളങ്ങിയിരുന്നത്. വിജയ് സേതുപതിയ്‌ക്കൊപ്പം ആയിരുന്നു നടി തമിഴില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിരുന്നത്. ആസിഫ് അലിയ്‌ക്കൊപ്പമുളള ഇബ്ലീസ് എന്ന ചിത്രമായിരുന്നു മഡോണയുടെതായി ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്. സൂപ്പര്‍സ്റ്റാര്‍ സുദീപിന്റെ കൊട്ടിഗൊബ്ബ 3 എന്ന ചിത്രത്തിലൂടെയാണ് മഡോണ കന്നഡത്തിലേക്ക് എത്തുന്നത്.

    മലയാളം പിടിയ്ക്കാന്‍ കന്നഡ താരത്തിന്റെ വരവ്! യാഷ് ചിത്രം കെജിഎഫിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്!മലയാളം പിടിയ്ക്കാന്‍ കന്നഡ താരത്തിന്റെ വരവ്! യാഷ് ചിത്രം കെജിഎഫിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്!

    ദീലിപിന്‌റ നായികയായി മംമ്ത വീണ്ടും! പുതിയ ചിത്രത്തിന്റെ സെറ്റില്‍ നടിയുടെ പിറന്നാളാഘോഷം!ദീലിപിന്‌റ നായികയായി മംമ്ത വീണ്ടും! പുതിയ ചിത്രത്തിന്റെ സെറ്റില്‍ നടിയുടെ പിറന്നാളാഘോഷം!

    English summary
    Malayalee heroines to be in Kannada
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X