twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജ് മുതല്‍ മനു അശോകന്‍ വരെ നീളുന്ന നിര! 2019ന്റെ ആദ്യ പകുതിയില്‍ തിളങ്ങിയ നവാഗത സംവിധായകര്‍

    By Midhun Raj
    |

    Recommended Video

    2019ന്റെ ആദ്യ പകുതിയില്‍ തിളങ്ങിയ നവാഗത സംവിധായകര്‍

    മലയാള സിനിമയ്ക്ക് ഈ വര്‍ഷവും നല്ല തുടക്കം തന്നെയാണ് ലഭിച്ചിരുന്നത്. ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും ആയിരുന്നു ഇക്കൊല്ലത്തെ ആദ്യ ഹിറ്റുകളിലൊന്നായി മാറിയത്. തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെതുമായി ശ്രദ്ധേയ സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലു നേട്ടമുണ്ടാക്കാന്‍ ഈ സിനിമകള്‍ക്ക് സാധിച്ചു.

    മുന്‍നിര സംവിധായകരുടെ സിനിമകള്‍ക്കൊപ്പം നവാഗതരുടെ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ മുന്നേറിയിരുന്നു. പതിവ് പോലെ ഇത്തവണയും നിരവധി നവാഗത സംവിധായകരാണ് മലയാളത്തിലേക്ക് കടന്നുവന്നത്. ഇതില്‍ അധികപേര്‍ക്കും തങ്ങളുടെ ആദ്യ ചിത്രം തന്നെ ഹിറ്റാക്കി മാറ്റാനും സാധിച്ചിരുന്നു. 2019ന്‌റെ ആദ്യ പകുതിയില്‍ തിളങ്ങിയ പുതിയ സംവിധായകരെക്കുറിച്ച് കുടൂതലറിയാം.തുടര്‍ന്ന് വായിക്കൂ...

     മധു സി നാരായണന്‍

    മധു സി നാരായണന്‍

    കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിലൂടെ മധു സി നാരായണന്‍ എന്ന പുതിയ സംവിധായകന്‍ ഈ വര്‍ഷമാദ്യം തിളങ്ങിയിരുന്നു. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് മധു സി നാരായണന്‍ ആദ്യ ചിത്രവുമായി എത്തിയത്. തിയ്യേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടിയ കുമ്പളങ്ങി നൈറ്റ്‌സ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കിയിരുന്നു.

    അഹമ്മദ് കബീര്‍

    അഹമ്മദ് കബീര്‍

    രജിഷ വിജയന്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ച ജൂണ്‍ എന്ന ചിത്രവുമായിട്ടാണ് അഹമ്മദ് കബീര്‍ എന്ന പുതിയ സംവിധായകന്‍ എത്തിയത്. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച സിനിമ ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായിരുന്നു. തിയ്യേറ്ററുകളില്‍ പ്രേക്ഷകര്‍ സ്വീകരിച്ച സിനിമ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ തിരിച്ചെത്തിയ രജിഷയ്ക്ക് ശ്രദ്ധേയ പ്രകടനം നടത്താനും ജൂണിലൂടെ സാധിച്ചു.

    പൃഥ്വിരാജ്

    പൃഥ്വിരാജ്

    ലൂസിഫറിന്റെ വിജയത്തിലൂടെ സംവിധായകനായും മലയാളത്തില്‍ തിളങ്ങാന്‍ പൃഥ്വിരാജ് സുകുമാരന് സാധിച്ചിരുന്നു. പൃഥ്വിയുടെ ആദ്യ സംവിധാന സംരഭം തിയ്യേറ്ററുകളില്‍ വിജയകരമായിട്ടാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. പുലിമുരുകന് ശേഷം മലയാളത്തില്‍ 150 കോടി നേടുന്ന ചിത്രമായും ലൂസിഫര്‍ മാറിയിരുന്നു. ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിരാജിന്റെ സംവിധാന മികവിനും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു. പൃഥ്വിയുടെ അടുത്ത ചിത്രത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

    വിവേക്

    വിവേക്

    ഫഹദ് ഫാസിലിനെ നായകനാക്കിയുളള അതിരന്‍ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് വിവേക് തുടക്കം കുറിച്ചിരുന്നത്. വിഷുവിന് റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണങ്ങളോടെയാണ് തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമായ അതിരനിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ സംവിധായകന് സാധിച്ചിരുന്നു. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു വിവേക് തന്റെ ആദ്യ ചിത്രമൊരുക്കിയിരുന്നത്.

    ബിസി നൗഫല്‍

    ബിസി നൗഫല്‍

    ദുല്‍ഖര്‍ സല്‍മാനെ നായകനാക്കിയുളള യമണ്ടന്‍ പ്രേമകഥയിലൂടെയാണ് ബിസി നൗഫല്‍ മലയാളത്തിലേക്ക് കടന്നുവന്നത്. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ നൗഫലിന് ആദ്യ സംവിധാന സംരഭം തന്നെ ഹിറ്റാക്കി മാറ്റാനും സാധിച്ചിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമ എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന രീതിയിലായിരുന്നു ഒരുക്കിയിരുന്നത്. മലയാളത്തിലേക്കുളള തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ദുല്‍ഖര്‍ സല്‍മാനും യമണ്ടന്‍ പ്രേമകഥയിലൂടെ സാധിച്ചിരുന്നു.

    മനു അശോകന്‍

    മനു അശോകന്‍

    പാര്‍വതിയെ നായികയാക്കിയുളള ഉയരെ എന്ന സിനിമയുമായിട്ടാണ് മനു അശോകന്‍ മലയാളത്തിലേക്ക് കടന്നുവന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഉയരെ തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാര്‍വതിയുടെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമായി മാറിയിരുന്നു പല്ലവി. രാജേഷ് പിളളയുടെ അസോസിയേറ്റായി സിനിമകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് തന്റെ ആദ്യ സംവിധാന സംരഭവുമായി മനു അശോകന്‍ എത്തിയിരുന്നത്

    ബോക്‌സ് ഓഫീസില്‍ ഒന്നാമന്‍ സ്റ്റീഫന്‍ നെടുമ്പളളി തന്നെ!അമ്പതാം ദിവസത്തിലേക്ക് മുന്നേറുന്ന ലൂസിഫര്‍!ബോക്‌സ് ഓഫീസില്‍ ഒന്നാമന്‍ സ്റ്റീഫന്‍ നെടുമ്പളളി തന്നെ!അമ്പതാം ദിവസത്തിലേക്ക് മുന്നേറുന്ന ലൂസിഫര്‍!

    നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേനടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ

    English summary
    malayali debutant directors 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X